Movie prime

രാജ്യത്ത് യൂണികോൺ പദവി നേടി യൂസ്ഡ് കാർ കമ്പനി

unicorn രാജ്യത്ത് യൂണികോൺ പദവി കരസ്ഥമാക്കിയ സ്റ്റാർടപ്പുകളുടെ നിരയിലേക്ക് ഒരു യൂസ്ഡ് കാർ കമ്പനിയും. ഗുരുഗ്രാം ആസ്ഥാനമായ കാർസ് 24 സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമാണ് ഒരു ബില്യൺ ഡോളറിൽ കൂടുതൽ മൂല്യമുള്ള കമ്പനികൾക്ക് നൽകുന്ന യൂണികോൺ പദവിയിലേക്ക്ഉയർത്തപ്പെടുന്നത്. റഷ്യക്കാരനായ യൂറി മിൽനറുടെ ഡിഎസ്ടി ഗ്ലോബൽ 200 മില്യൺ ഡോളർ നിക്ഷേപിച്ചതോടെയാണ് കമ്പനിയുടെ ആസ്തി മൂല്യം ഒരു ബില്യൺ ഡോളർ കടന്നത്. unicorn 2015-ലാണ് കാർസ് 24 സർവീസസ് എന്ന കമ്പനിയുടെ രൂപീകരണം. ലോകത്തെ More
 
രാജ്യത്ത് യൂണികോൺ പദവി നേടി യൂസ്ഡ് കാർ കമ്പനി

unicorn
രാജ്യത്ത് യൂണികോൺ പദവി കരസ്ഥമാക്കിയ സ്റ്റാർടപ്പുകളുടെ നിരയിലേക്ക് ഒരു യൂസ്ഡ് കാർ കമ്പനിയും. ഗുരുഗ്രാം ആസ്ഥാനമായ കാർസ് 24 സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമാണ് ഒരു ബില്യൺ ഡോളറിൽ കൂടുതൽ മൂല്യമുള്ള കമ്പനികൾക്ക് നൽകുന്ന യൂണികോൺ പദവിയിലേക്ക്ഉയർത്തപ്പെടുന്നത്. റഷ്യക്കാരനായ യൂറി മിൽനറുടെ ഡിഎസ്ടി ഗ്ലോബൽ 200 മില്യൺ ഡോളർ നിക്ഷേപിച്ചതോടെയാണ് കമ്പനിയുടെ ആസ്തി മൂല്യം ഒരു ബില്യൺ ഡോളർ കടന്നത്. unicorn

2015-ലാണ് കാർസ് 24 സർവീസസ് എന്ന കമ്പനിയുടെ രൂപീകരണം. ലോകത്തെ പ്രമുഖ വെഞ്ച്വർ കാപിറ്റൽ സ്ഥാപനമായ സെക്വയ കാപ്പിറ്റലിൽ ഇൻവെസ്റ്റ്മെൻ്റ് അനലിസ്റ്റ് ആയിരുന്ന വിക്രം ചോപ്രയാണ് സ്റ്റാർട്ടപ്പിന് തുടക്കം കുറിച്ചത്. യുഎസിൽ പോകാനായി തൻ്റെ കാർ വിൽക്കാൻ ശ്രമിച്ച ചോപ്രയ്ക്ക് അതിന് കഴിയാതെ വന്നപ്പോൾ സുഹൃത്തിനെ ഏൽപ്പിക്കേണ്ടി വന്നു. പഴയ കാർ വിൽക്കുന്നതിൽ താൻ നേരിട്ട പ്രയാസങ്ങളാണ് യുഎസിൽ നിന്ന് തിരിച്ചെത്തിയ ഉടനെ അത്തരം ഒരു സംരംഭത്തിന് തുടക്കം കുറിക്കാൻ അദ്ദേഹത്തിന് പ്രേരണയായത്.

ലോക്ഡൗൺ കാലത്തെ തുടക്കത്തിലുള്ള തിരിച്ചടികൾ അതിവേഗമാണ് കമ്പനി മറികടന്നത്. ലോക്ഡൗണിനു മുമ്പുള്ളതിനേക്കാൾ 20 ശതമാനം വളർച്ച ഈ വർഷം മധ്യത്തോടെ രേഖപ്പെടുത്തി. കാർസ് 24-നു പുറമേ ഡ്രൂം, ഒ എൽ എക്സ് തുടങ്ങിയ കമ്പനികളാണ് ഈ രംഗത്തെ വമ്പന്മാർ.

നിക്ഷേപകരായി ഹോങ്കോങ്ങ് ആസ്ഥാനമായ ഡിഎസ്ടി ഗ്ലോബലിൻ്റെ കടന്നുവരവ് വൻതോതിലുള്ള വളർച്ചയ്ക്കും വികാസത്തിനും വഴിയൊരുക്കുമെന്ന് വിക്രം ചോപ്ര അഭിപ്രായപ്പെട്ടു. രാജ്യത്ത് നിരവധി കമ്പനികളിൽ ഡിഎസ്ടിക്ക് നിക്ഷേപമുണ്ട്. ഓൺലൈൻ മാർക്കറ്റ് കമ്പനിയായ ഫ്ലിപ്കാർടിലും ഡിഎസ്ടി നിക്ഷേപിച്ചിട്ടുണ്ട്. 80 ശതമാനം ഓഹരികൾ വാൾമാർട് കൈയടക്കുന്നതിന് മുമ്പായിരുന്നു ഫ്ലിപ്കാർടിലെ നിക്ഷേപം.