Movie prime

ടിക് ടോക്ക് സിഇഒ കെവിൻ മേയർ രാജിവച്ചു; വനേസ പപ്പാസ് സ്ഥാനമേൽക്കാൻ സാധ്യത

Kevin Mayer ടിക് ടോക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ(സിഇഒ) കെവിൻ മേയർ രാജിവെച്ചതായും കമ്പനിയുടെ നിലവിലെ ജനറൽ മാനേജർ വനേസ പപ്പാസ് ഇടക്കാലത്തേക്ക് സിഇഒ സ്ഥാനം വഹിച്ചേക്കുമെന്നും റിപ്പോർട്ടുകൾ. Kevin Maye ജനപ്രിയ ഹ്രസ്വ വീഡിയോ ഷെയറിങ്ങ് അപ്ലിക്കേഷൻ ആയ ടിക് ടോക്കിൻ്റെ അമേരിക്കൻ ഇടപാടുകൾ നിരോധിച്ച എക്സിക്യൂട്ടീവ് ഉത്തരവിനെച്ചൊല്ലി ട്രംപ് ഭരണകൂടത്തിനെതിരെ ടിക് ടോക്ക് കേസ് ഫയൽ ചെയ്തതിനു തൊട്ടുപിന്നാലെയാണ് കെവിൻ മേയറുടെ രാജി വാർത്ത പുറത്തു വരുന്നത്. ജൂൺ 1-ന് ടിക് ടോക്കിൽ ചേരുന്നതിന് മുമ്പ് More
 
ടിക് ടോക്ക് സിഇഒ കെവിൻ മേയർ രാജിവച്ചു; വനേസ പപ്പാസ് സ്ഥാനമേൽക്കാൻ സാധ്യത

Kevin Mayer

ടിക് ടോക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ(സിഇഒ) കെവിൻ മേയർ രാജിവെച്ചതായും കമ്പനിയുടെ നിലവിലെ ജനറൽ മാനേജർ വനേസ പപ്പാസ് ഇടക്കാലത്തേക്ക് സിഇഒ സ്ഥാനം വഹിച്ചേക്കുമെന്നും റിപ്പോർട്ടുകൾ.

Kevin Maye

ജനപ്രിയ ഹ്രസ്വ വീഡിയോ ഷെയറിങ്ങ് അപ്ലിക്കേഷൻ ആയ ടിക് ടോക്കിൻ്റെ അമേരിക്കൻ ഇടപാടുകൾ നിരോധിച്ച എക്സിക്യൂട്ടീവ് ഉത്തരവിനെച്ചൊല്ലി ട്രംപ് ഭരണകൂടത്തിനെതിരെ ടിക് ടോക്ക് കേസ് ഫയൽ ചെയ്തതിനു തൊട്ടുപിന്നാലെയാണ് കെവിൻ മേയറുടെ രാജി വാർത്ത പുറത്തു വരുന്നത്.

ടിക് ടോക്ക് സിഇഒ കെവിൻ മേയർ രാജിവച്ചു; വനേസ പപ്പാസ് സ്ഥാനമേൽക്കാൻ സാധ്യത

ജൂൺ 1-ന് ടിക് ടോക്കിൽ ചേരുന്നതിന് മുമ്പ് വാൾട്ട് ഡിസ്നിയുടെ ടോപ്പ് സ്ട്രീമിങ്ങ് എക്സിക്യൂട്ടീവ് ആയിരുന്നു മേയർ. ടിക് ടോക്കിന്റെ പാരൻ്റ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും അദ്ദേഹത്തെ നിയമിച്ചു.

സമീപ കാലത്ത് രാഷ്ട്രീയ അന്തരീക്ഷം അപ്പാടെ മാറി മറിഞ്ഞതായി രാജിക്കാര്യം അറിയിച്ചു കൊണ്ടുള്ള കത്തിൽ മേയർ പറയുന്നു. കോർപറേറ്റ് ഘടനാ മാറ്റങ്ങളിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്നും തൻ്റെ പദവിയുമായി ബന്ധപ്പെട്ട് അത് എന്താണ് അർഥമാക്കുന്നതെന്നും താൻ ആഴത്തിൽ ചിന്തിച്ചു.

കനത്ത ഹൃദയത്തോടെയാണ് താൻ കമ്പനി വിടാൻ തീരുമാനിക്കുന്നത്. ഈ വിവരം എല്ലാവരെയും അറിയിക്കാൻ ആഗ്രഹിക്കുന്നു.

കെവിൻ മേയറുടെ രാജി ടിക് ടോക്ക് സ്ഥിരീകരിച്ചു.കഴിഞ്ഞ കുറച്ച് മാസങ്ങളിലെ രാഷ്ട്രീയാന്തരീക്ഷം മേയറുടെ പദവിയിൽ കാര്യമായ മാറ്റം വരുത്തിയെന്ന് ടിക് ടോക്ക് പ്രസ്താവനയിൽ പറഞ്ഞു. ആഗോളതലത്തിൽ, പ്രത്യേകിച്ച് യുഎസിലും ഇന്ത്യയിലും തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണാനുള്ള ശ്രമത്തിലാണെന്ന് ബൈറ്റ്ഡാൻസിന്റെ സ്ഥാപകനും സിഇഒയുമായ യിമിംഗ് ഷാങ് പറഞ്ഞു.