Movie prime

ടൂണ്‍സ് അനിമേഷന്‍ ഉച്ചകോടി മെയ് 3, 4 ന്

തിരുവനന്തപുരം: ടൂണ്സ് മീഡിയ ഗ്രൂപ്പിന്റെ ഇരുപതാമത് അനിമേഷന് മാസ്റ്റേഴ്സ് ഉച്ചകോടി (എഎംഎസ്) മെയ് 3, 4 തീയതികളില് തിരുവനന്തപുരം ടെക്നോപാര്ക്കിലെ പാര്ക്ക് സെന്ററില് നടക്കും. മെയ് 3ന് രാവിലെ 9ന് ബ്രിട്ടീഷ് ഹൈ കമ്മീഷന് ഡെപ്യൂട്ടി ഹൈ കമ്മീഷണര് ജെറെമി പില്മോര് ബെഡ്ഫോഡ് ഉച്ചകോടി ഉത്ഘാടനം ചെയ്യും. 1999ൽ ആരംഭിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ ആനിമേഷന് സമിറ്റിന്റെ ഇരുപതാമത് എഡിഷനാണ് 2019ല് നടക്കുന്നത്. വളരെ വേഗത്തില് മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ആഗോള അനിമേഷന് മീഡിയ രംഗത്തെ അതിനൂതന സാങ്കേതിക വിദ്യകളും, മീഡിയ രംഗത്തെ More
 
ടൂണ്‍സ് അനിമേഷന്‍ ഉച്ചകോടി മെയ് 3, 4 ന്

തിരുവനന്തപുരം: ടൂണ്‍സ് മീഡിയ ഗ്രൂപ്പിന്റെ ഇരുപതാമത് അനിമേഷന്‍ മാസ്റ്റേഴ്‌സ് ഉച്ചകോടി (എഎംഎസ്) മെയ് 3, 4 തീയതികളില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ പാര്‍ക്ക് സെന്ററില്‍ നടക്കും. മെയ് 3ന് രാവിലെ 9ന് ബ്രിട്ടീഷ് ഹൈ കമ്മീഷന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണര്‍ ജെറെമി പില്‍മോര്‍ ബെഡ്‌ഫോഡ് ഉച്ചകോടി ഉത്ഘാടനം ചെയ്യും.

1999ൽ ആരംഭിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ ആനിമേഷന്‍ സമിറ്റിന്റെ ഇരുപതാമത് എഡിഷനാണ് 2019ല്‍ നടക്കുന്നത്. വളരെ വേഗത്തില്‍ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ആഗോള അനിമേഷന്‍ മീഡിയ രംഗത്തെ അതിനൂതന സാങ്കേതിക വിദ്യകളും, മീഡിയ രംഗത്തെ പുതിയ സാധ്യതകളുമുള്‍പ്പടെ കലയ്ക്കും വ്യവസായത്തിനും ഉണര്‍വേകുന്ന നിരവധി പുതിയ പ്രവണതകള്‍ പരിചയപ്പെടുത്തുകയാണ് ഈ ഉച്ചകോടിയിലൂടെ ടൂണ്‍സ് ലക്ഷ്യമിടുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആഗോള അനിമേഷന്‍ രംഗത്തെ വിദഗ്ധരായ നിരവധി പ്രഗത്ഭര്‍ രംഗത്തെ യുവ പ്രതിഭകള്‍ക്കായി തങ്ങളുടെ അറിവും അനുഭവവും പങ്കുവെക്കും. കൂടാതെ വിദഗ്ധര്‍ തങ്ങളുടെ സൃഷ്ടികള്‍ പ്രൊഫഷണലുകള്‍, സംരംഭകര്‍, മാധ്യമങ്ങള്‍ എന്നിവര്‍ക്കായി പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ‘കണക്റ്റിംഗ് കണ്ടന്റ്, സീയിങ് ദി ബിഗ് പിക്ചര്‍’ എന്നതാണ് ഈ വര്‍ഷത്തെ ടൂണ്‍സ് ആനിമേഷന്‍ സമ്മിറ്റിന്റെ തീം.

അനിമേഷന്‍ ഗുരുവും ഫിലിം ഡിസൈനറുമായ പ്രൊഫ രാമന്‍ ലാല്‍ മിസ്ത്രി, വ യാക്കോം18 കണ്ടന്റ് വിഭാഗം മേധാവി അനു സിക്ക, ഇന്ത്യന്‍ വിഷ്വല്‍ എഫക്ട്‌സ് സൂപ്പര്‍വൈസര്‍ വി. ശ്രീനിവാസ് മോഹന്‍, വാനര സേന സ്റ്റുഡിയോയില്‍ നിന്നും വിവേക് റാം, ഡിസ്‌കവറി കിഡ്‌സ് മേധാവി ഉത്തം പാല്‍ സിംഗ്, ഗമ്മിബെയര്‍ ഇന്റര്‍നാഷനല്‍ സിഇഒ ക്രിസ്ത്യന്‍ ഷ്‌നൈഡര്‍, ഡെബ്ര സ്റ്റെര്‍ലിങ് ഡയറക്ടറും ക്രീയേറ്ററുമായ പീറ്റര്‍ ഡോഡ്, ഗോള്‍ഡിബ്ലോക്‌സ് ഫൗറും സിഇഒയുമായ മയൂര്‍ പുരി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

“വിദഗ്ദ്ധരായ കലാകാരന്‍മാരും ഭാവി തലമുറകളുമായി ആശയവിനിമയം നടത്തുന്നതിന് രൂപകല്‍പ്പന ചെയ്ത ആനിമേഷന്‍ മാസ്റ്റേഴ്‌സ് സമ്മിറ്റ്, ടൂണ്‍സിന്റെ പൈതൃകത്തിന്റെ ഒരു പ്രധാന ഭാഗമാണെന്ന്,” ടൂണ്‍സ് സിഇഒ പി. ജയകുമാര്‍ പറഞ്ഞു.

“യുവ ആനിമേഷന്‍ കലാകാരന്‍മാര്‍ക്കും, സ്‌പെഷ്യല്‍ എഫക്ട്‌സ് ആര്‍ട്ടിസ്റ്റുകള്‍ക്കും പ്രചോദനം നല്‍കുകയും ലോകമെമ്പാടുമുള്ള ആനിമേഷന്‍ സൃഷ്ടികളുടെ രൂപകല്‍പന രീതി, നിര്‍മ്മാണം എന്നിവയെപ്പറ്റി അവരെ അറിയിക്കുന്നതിനുമുള്ള ഒരു പ്രത്യേക കൂട്ടായ്മയായും അനിമേഷന്‍ ഉച്ചകോടി വര്‍ത്തിക്കുന്നു. അനിമേഷന്‍ മാസ്റ്റേഴ്‌സ് സമ്മിറ്റിനൊപ്പം ടൂണ്‍സ് ഈ വര്‍ഷം കോക്കൂണ്‍ കണ്‍സെപ്റ്റ് ലാബ് എന്ന പേരില്‍ ഒരു പ്രത്യേക അനിമേഷന്‍ കളരിയും നടപ്പിലാക്കുന്നുണ്ട്. ടി.വി, ഡിജിറ്റല്‍ പരമ്പര ആശയം അല്ലെങ്കില്‍ തിരക്കഥയുമായി ഉയര്‍ന്നുവരുന്ന ആശയ സൃഷ്ടാക്കള്‍ക്കും എഴുത്തുകാര്‍ക്കും വ്യക്തിഗതമായ ആശയങ്ങളും മാതൃകകളും വികസിപ്പിച്ച് ആധികാരികമായ തലത്തിലേക്ക് എത്തിക്കുവാനുള്ള പിന്തുണ ഈ കണ്‍സപ്റ്റ് ലാബിലൂടെ നല്‍കുന്നു. യുവ സൃഷ്ടാക്കളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി തിരഞ്ഞെടുത്ത പ്രോജക്ടുകള്‍ ടൂണ്‍സ് ബാനറില്‍ അന്താരാഷ്ട്ര വിപണിയിലേക്കെത്തികാനും പദ്ധതിയുണ്ട്,” അദ്ദേഹം വ്യക്തമാക്കി.