Movie prime

രണ്ടേരണ്ട് ശ്രമങ്ങൾ കൂടി, പാസ് വേഡ് തെറ്റിയാൽ സ്റ്റെഫാൻ തോമസിന് നഷ്ടമാകുന്നത് 220 ദശലക്ഷം ഡോളറിൻ്റെ ബിറ്റ്കോയിൻ

Stefan Thomas തൻ്റെ ഹാർഡ് ഡ്രൈവിൻ്റെ പാസ് വേഡ് മറന്നുപോയതു മൂലം അമേരിക്കൻ പ്രോഗ്രാമർ സ്റ്റെഫാൻ തോമസിന് നഷ്ടമാകാൻ പോകുന്നത് 220 ദശലക്ഷം ഡോളർ മൂല്യമുള്ള ബിറ്റ്കോയിൻ! 10 പാസ് വേഡ് അറ്റംപ്റ്റുകളാണ് ഹാർഡ് ഡ്രൈവ് അനുവദിക്കുന്നത്. അതിൽ എട്ടെണ്ണവും സ്റ്റെഫാൻ പരീക്ഷിച്ചു കഴിഞ്ഞു. അവശേഷിക്കുന്നത് രണ്ടെണ്ണം മാത്രം. അതുകൂടി തെറ്റിയാൽ എല്ലാം നഷ്ടമാകും. ഡിജിറ്റൽ വാലറ്റിലേക്കുള്ള പ്രൈവറ്റ് കീ അടക്കം ഹാർഡ് ഡ്രൈവിനകത്തുള്ള സകല വിവരങ്ങളും എൻക്രിപ്റ്റഡ് ആകും.Stefan Thomas വർഷങ്ങൾക്കു മുമ്പ് പാസ് വേഡ് More
 
രണ്ടേരണ്ട് ശ്രമങ്ങൾ കൂടി,  പാസ് വേഡ് തെറ്റിയാൽ സ്റ്റെഫാൻ തോമസിന് നഷ്ടമാകുന്നത് 220 ദശലക്ഷം ഡോളറിൻ്റെ  ബിറ്റ്കോയിൻ

Stefan Thomas
തൻ്റെ ഹാർഡ് ഡ്രൈവിൻ്റെ പാസ് വേഡ് മറന്നുപോയതു മൂലം അമേരിക്കൻ പ്രോഗ്രാമർ സ്റ്റെഫാൻ തോമസിന് നഷ്ടമാകാൻ പോകുന്നത് 220 ദശലക്ഷം ഡോളർ മൂല്യമുള്ള ബിറ്റ്കോയിൻ! 10 പാസ് വേഡ് അറ്റംപ്റ്റുകളാണ് ഹാർഡ് ഡ്രൈവ് അനുവദിക്കുന്നത്. അതിൽ എട്ടെണ്ണവും സ്റ്റെഫാൻ പരീക്ഷിച്ചു കഴിഞ്ഞു. അവശേഷിക്കുന്നത് രണ്ടെണ്ണം മാത്രം. അതുകൂടി തെറ്റിയാൽ എല്ലാം നഷ്ടമാകും. ഡിജിറ്റൽ വാലറ്റിലേക്കുള്ള പ്രൈവറ്റ് കീ അടക്കം ഹാർഡ് ഡ്രൈവിനകത്തുള്ള സകല വിവരങ്ങളും എൻക്രിപ്റ്റഡ് ആകും.Stefan Thomas

വർഷങ്ങൾക്കു മുമ്പ് പാസ് വേഡ് എഴുതി വെച്ചിരുന്ന കടലാസ് കൈമോശം വന്നതാണ് സ്‌റ്റെഫാനെ ഈ ദുരവസ്ഥയിൽ എത്തിച്ചത് എന്നുകൂടി അറിയുക.
ന്യൂയോർക്ക് ടൈംസാണ് കണ്ണുതള്ളിക്കുന്ന ഈ ബിറ്റ്കോയിൻ സ്റ്റോറി റിപ്പോർട്ട് ചെയ്തത്. ക്രിപ്റ്റോ കറൻസി വാർത്തകളിൽ വീണ്ടും ഇടംപിടിക്കുമ്പോൾ ഉയർന്നുവരുന്നത് ഡിജിറ്റൽ ലോകത്തെ ഇത്തരം കൗതുകം പകരുന്ന വാർത്തകൾ കൂടിയാണ്. ഏതാണ്ട് 140 ബില്യൺ യുഎസ് ഡോളറാണ് പാസ് വേഡ് മറന്നുപോയതു കൊണ്ടുമാത്രം നിക്ഷേപകർക്ക് നഷ്ടമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വാലറ്റുകൾ ആക്സസ് ചെയ്യാനായി പലരും പണിപ്പെടുകയാണത്രേ…

ടൈംസിൽ വന്ന ഒരു റിപ്പോർട്ട് പ്രകാരം ബിറ്റ്കോയിൻ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയും അതിൻ്റെ വില അവിശ്വസനീയമായ വിധത്തിൽ ഉയരുകയും ചെയ്തതോടെയാണ് പലരും തങ്ങളുടെ അക്കൗണ്ടുകൾ പൊടിതട്ടി എടുക്കാൻ തുടങ്ങിയത്. എന്നാൽ പാസ് വേഡ് മറന്നത് പലർക്കും പണിയായി. 10 ‘ഗസ്സു ‘കളാണ് ഡിജിറ്റൽ വാലറ്റ് ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നത്.

കഴിഞ്ഞമാസമാണ് ബിറ്റ് കോയിൻ്റെ മൂല്യം 20000 ഡോളറായി ഉയർന്നു പൊങ്ങിയത്. അതോടെ മറന്നുപോയ പാസ് വേഡ് തിരികെ പിടിക്കാൻ പലരും നെട്ടോട്ടമോടി. ഓർമശക്തിക്ക് ശതകോടികളുടെ മൂല്യം! പലർക്കും ഉറക്കം തന്നെ നഷ്ടമായി. പാസ് വേഡ് നഷ്ടം മൂലം18.5 മില്യൺ ബിറ്റ് കോയിനുകൾ ഇത്തരത്തിൽ സ്ട്രാൻഡഡ് വാലറ്റുകളിൽ കെട്ടിക്കിടക്കുന്നു എന്നാണ് ക്രിപ്റ്റോ കറൻസി ഡാറ്റ സൂക്ഷിക്കുന്ന ചെയ്നാലിസിസിൻ്റെ റിപ്പോർട്ടുകൾ പറയുന്നത്.

മറന്നുപോയപാസ് വേഡുകൾ വീണ്ടെടുത്തു നൽകുന്ന വിദഗ്ധർക്കും സ്ഥാപനങ്ങൾക്കുമെല്ലാം ചാകരക്കാലമാണ് വീണുകിട്ടിയിരിക്കുന്നത്. വാലറ്റ് റിക്കവറി സർവീസസ് എന്ന സ്ഥാപനം പറയുന്നത് പ്രതിദിനം എഴുപതോളം പേരാണ് സഹായാഭ്യർഥനയുമായി തങ്ങളെ സമീപിക്കുന്നതെന്നാണ്.
സ്റ്റെഫാൻ തോമസിൻ്റെ കഥന കഥ വായിച്ചറിഞ്ഞ അലക്സ് സ്റ്റോമോസ് എന്ന ഡിജിറ്റൽ വിദഗ്ധൻ അയാളെ സഹായിക്കാൻ താൻ സന്നദ്ധനാണെന്ന് അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്കിലെ മുൻ സെക്യൂരിറ്റി ഓഫീസറായ സ്റ്റോമോസ് പ്രതിഫലമായി ആവശ്യപ്പെടുന്നത് സ്റ്റെഫാന് കിട്ടുന്നതിൻ്റെ വെറും 10 ശതമാനം മാത്രമാണ്. വെറും 220 ലക്ഷം ഡോളർ!