Movie prime

യു എസ് ടി ഗ്ലോബലിന് ‘ബെസ്റ്റ് ഇന്നൊവേഷൻ ഇൻ എംപ്ലോയീ എൻഗേജ്മെന്റ്’ പുരസ്‌കാരം

ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന് ബെസ്റ്റ് ഇന്നൊവേഷൻ ഇൻ എംപ്ലോയീ എൻഗേജ്മെന്റ് പുരസ്കാരം. യു ബി എസ് ഫോറത്തിന്റെ എംപ്ലോയി എൻഗേജ്മെന്റ് ഉച്ചകോടി 2020 യിൽ ഉന്നത ബഹുമതിക്ക് അർഹമായത് യു എസ് ടി ഗ്ലോബലിന്റെ കളേഴ്സ് പരിപാടിയാണ്. കമ്പനിയുടെ എംപ്ലോയി എൻഗേജ്മെന്റ് പ്രോഗ്രാമായ കളേഴ്സിന്റെ വ്യത്യസ്തതയും അത് ആഗോളതലത്തിൽ ജീവനക്കാരിലും കമ്പനിയിലും സമൂഹത്തിലും ഉണ്ടാക്കിയ സ്വാധീനവും പരിഗണിച്ചാണ് ബഹുമതി. ഈ വിഭാഗത്തിൽ ലഭിച്ച ഒട്ടേറെ നാമനിർദേശങ്ങളിൽ നിന്നാണ് കളേഴ്സ് തിരഞ്ഞെടുക്കപ്പെട്ടത്. ആഹ്ളാദപൂർണമായ തൊഴിലന്തരീക്ഷത്തിനും ജോലിയിലെ സംതൃപ്തിക്കും ജീവനക്കാരുടെ മികവുറ്റ അനുഭവങ്ങൾക്കും ഏറെ മൂല്യം കൽപ്പിക്കുന്ന കമ്പനിയുടെ തൊപ്പിയിൽ പുതിയൊരു തൂവലാണ് More
 
യു എസ് ടി ഗ്ലോബലിന് ‘ബെസ്റ്റ് ഇന്നൊവേഷൻ ഇൻ എംപ്ലോയീ എൻഗേജ്മെന്റ്’ പുരസ്‌കാരം
ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന് ബെസ്റ്റ് ഇന്നൊവേഷൻ ഇൻ എംപ്ലോയീ എൻഗേജ്മെന്റ് പുരസ്‌കാരം. യു ബി എസ് ഫോറത്തിന്റെ എംപ്ലോയി എൻഗേജ്മെന്റ് ഉച്ചകോടി 2020 യിൽ ഉന്നത ബഹുമതിക്ക് അർഹമായത് യു എസ് ടി ഗ്ലോബലിന്റെ കളേഴ്സ് പരിപാടിയാണ്. കമ്പനിയുടെ എംപ്ലോയി എൻഗേജ്മെന്റ് പ്രോഗ്രാമായ കളേഴ്‌സിന്റെ വ്യത്യസ്തതയും അത് ആഗോളതലത്തിൽ ജീവനക്കാരിലും കമ്പനിയിലും സമൂഹത്തിലും ഉണ്ടാക്കിയ സ്വാധീനവും പരിഗണിച്ചാണ് ബഹുമതി. ഈ വിഭാഗത്തിൽ ലഭിച്ച ഒട്ടേറെ നാമനിർദേശങ്ങളിൽ നിന്നാണ് കളേഴ്സ് തിരഞ്ഞെടുക്കപ്പെട്ടത്.
ആഹ്ളാദപൂർണമായ തൊഴിലന്തരീക്ഷത്തിനും ജോലിയിലെ സംതൃപ്തിക്കും ജീവനക്കാരുടെ മികവുറ്റ അനുഭവങ്ങൾക്കും ഏറെ മൂല്യം കൽപ്പിക്കുന്ന കമ്പനിയുടെ തൊപ്പിയിൽ പുതിയൊരു തൂവലാണ് ഇതുവഴി തുന്നിച്ചേർക്കുന്നത്. ഉന്നതമായ ഒട്ടേറെ ബഹുമതികൾ അടുത്ത കാലത്ത് കമ്പനിയെ തേടിയെത്തിയിട്ടുണ്ട്. തൊഴിലിട സംസ്കാരത്തെ വിലയിരുത്തുന്നതിൽ ഏറ്റവും ആധികാരികമെന്ന് ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന ഗ്രെയ്റ്റ് പ്ലെയ്സ് റ്റു വർക്ക് പുരസ്‌കാരം ഇന്ത്യ, യു കെ, യു എസ് രാജ്യങ്ങളിൽ അടുത്തിടെ നേടി. വർക്കിങ്ങ് മദർ, അവതാർ 100 എന്നിവയുടെ ഉന്നത ബഹുമതികളായ 100 ബെസ്റ്റ് കമ്പനീസ് ഫോർ വിമൺ (ബി സി ഡബ്ള്യു ഐ) പട്ടികയിലും മോസ്റ്റ് ഇൻക്ലൂസീവ് കമ്പനീസ് ഇൻഡക്സിലും (എം ഐ സി ഐ) യു എസ് ടി ഗ്ലോബൽ കഴിഞ്ഞ വർഷം ഇടം പിടിച്ചിരുന്നു. ലോകത്തെ ഏറ്റവും മികച്ച 100 തൊഴിലിടങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട ഗ്ലാസ്‌ഡോർ എംപ്ലോയീസ് ചോയ്‌സ് അവാർഡ് ലഭിച്ചതും അടുത്തിടെയാണ്.
പങ്കാളിത്ത മാനേജ്മെന്റും ശാക്തീകരണവും വഴി കമ്പനിയുടെ കോർപ്പറേറ്റ് ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ യു എസ് ടി ഗ്ലോബലിലെ ജീവനക്കാർ അണിചേരുന്ന പരിപാടിയാണ് കളേഴ്സ്. കമ്പനിയുടെ ലോകമെമ്പാടുമുള്ള ജീവനക്കാരെ കണ്ണിചേർക്കുന്ന കളേഴ്സ് അവരിൽ നിശ്ചയദാർഢ്യവും ഐക്യബോധവും വളർത്തുന്നു. ശ്രേണീബദ്ധല്ലാത്ത ഘടനകൊണ്ട് ശ്രദ്ധേയവും പ്രാദേശിക ഇടപെടലുകളിൽനിന്ന് വികാസം പ്രാപിച്ചതുമായ കളേഴ്സ് ഒന്നര ദശാബ്ദത്തോളമായി സജീവമായി പ്രവർത്തനരംഗത്തുണ്ട്. ജീവനക്കാരുടെ സമയവും ശേഷിയും സമൂഹത്തിനും മനുഷ്യരാശിക്കും ഗുണകരമായ വിധത്തിൽ വിനിയോഗിക്കാനുള്ള പ്രേരണയും പ്രചോദനവും നൽകുന്ന കളേഴ്സ് അവരുടെ വ്യക്തിഗതമായ വളർച്ചയ്ക്കും അവസരമൊരുക്കുന്നു.
ഏഴു ദൗത്യങ്ങൾ അർപ്പണബോധത്തോടെ ഏറ്റെടുത്തിട്ടുള്ള ഏഴു ടീമുകളാണ് കളേഴ്‌സ് കൂട്ടായ്‌മയിൽ ഉള്ളത്. ഇന്നോവേഷന് വേണ്ടി ഇൻഡിഗോ; ഗുണം, വേഗത എന്നിവയ്ക്കായി ക്വാർട്സ്; ഡിജിറ്റൽ സംഘാടനത്തിന് ഓറഞ്ച്; പീപ്പിളിനായി പർപ്പിൾ; ബ്രാൻഡിങ്ങിനായി ഗോൾഡ്, വളർച്ചയ്ക്കായി ഗ്രീൻ; സാമൂഹ്യബന്ധത്തിനും സി എസ് ആർ പ്രവർത്തനങ്ങൾക്കും റോസ് എന്നിവ ചേർന്നതാണ് കളേഴ്സ്. ജീവനക്കാർക്ക് സ്വന്തം താല്പര്യങ്ങൾക്കും മുൻഗണനകൾക്കും അനുസൃതമായി ഒന്നോ അതിലേറെയോ കളർ ഗ്രൂപ്പുകളുടെ ഭാഗമായി പ്രവർത്തിക്കാം. എണ്ണമറ്റ നേട്ടങ്ങളാണ് ഈ കാലയളവിൽ കളേഴ്സ് കരസ്ഥമാക്കിയിട്ടുള്ളത്.
കമ്പനിയുടെ വളർച്ചയ്ക്കും ജീവനക്കാരുടെ ഉന്നമനത്തിനും സാമൂഹ്യവികാസത്തിനും ഒട്ടേറെ സംഭാവനകൾ നല്കാൻ കളേഴ്‌സിന് കഴിഞ്ഞതായി യു എസ് ടി ഗ്ലോബൽ ചീഫ് വാല്യൂസ് ഓഫീസർ സുനിൽ ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. “ജീവനക്കാരുടെ സാമൂഹ്യ ഇടപെടലുകളിൽ വൈവിധ്യവും പുതുമയും കൊണ്ടുവരാൻ കളേഴ്‌സിന് സാധിച്ചിട്ടുണ്ട്. പതിനഞ്ച് വർഷം മുൻപ് തുടക്കം കുറിച്ച കളേഴ്സ് ഇപ്പോഴും കാലത്തിന് മുൻപേയാണ് സഞ്ചരിക്കുന്നത്. യു ബി എസ് ഫോറത്തിന്റെ ഉന്നതമായ പുരസ്‌കാരം നേടിയെടുത്ത കളേഴ്‌സിന്റെ സന്നദ്ധ പ്രവർത്തകരെയും സാരഥികളെയും അഭിനന്ദിക്കുന്നു”- അദ്ദേഹം പറഞ്ഞു.