Movie prime

നാവിഗൻറ്റ് കൺസൾട്ടിങിനെ വെറിറ്റാസ് ക്യാപ്പിറ്റൽ കമ്പനിയായ ഗൈഡ് ഹൗസ് ഏറ്റെടുത്തു

നാവിഗൻറ്റിന്റെ ഇന്ത്യാ ആസ്ഥാനം തിരുവനന്തപുരം ടെക്നോപാർക്കിലാണ് പ്രവർത്തിച്ചു വരുന്നത് തിരുവനന്തപുരം: ആഗോളതലത്തിൽ വിവിധ സർക്കാർതല ഉപഭോക്താക്കൾക്ക് മാനേജമെന്റ് കൺസൾട്ടിങ് സേവനങ്ങൾ പ്രദാനം ചെയ്യുന്ന കമ്പനിയും വെറിറ്റാസ് ക്യാപിറ്റലിന്റെ ഭാഗവുമായ ഗൈഡ്ഹൗസ്, നാവിഗൻറ്റ് കൺസൾട്ടിങിനെ ഏറ്റെടുത്തു. നാവിഗൻറ്റിന്റെ ഇന്ത്യാ ആസ്ഥാനം തിരുവനന്തപുരം ടെക്നോപാർക്കിലാണ് പ്രവർത്തിച്ചു വരുന്നത്. ഇതോടെ കമ്പനി ആഗോളതലത്തിൽ ഇനി ഗൈഡ് ഹൗസ് എന്ന പേരിൽ അറിയപ്പെടും. ഗൈഡ് ഹൗസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്കോട്ട് മകിൻറ്റയറിന്റെ നേതൃത്വത്തിൽ, രണ്ടു കമ്പനികളിൽ നിന്നുമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നിരയായിരിക്കും More
 
നാവിഗൻറ്റ് കൺസൾട്ടിങിനെ വെറിറ്റാസ് ക്യാപ്പിറ്റൽ കമ്പനിയായ ഗൈഡ് ഹൗസ് ഏറ്റെടുത്തു

നാവിഗൻറ്റിന്റെ ഇന്ത്യാ ആസ്ഥാനം തിരുവനന്തപുരം ടെക്‌നോപാർക്കിലാണ് പ്രവർത്തിച്ചു വരുന്നത്

തിരുവനന്തപുരം: ആഗോളതലത്തിൽ വിവിധ സർക്കാർതല ഉപഭോക്താക്കൾക്ക് മാനേജമെന്റ് കൺസൾട്ടിങ് സേവനങ്ങൾ പ്രദാനം ചെയ്യുന്ന കമ്പനിയും വെറിറ്റാസ് ക്യാപിറ്റലിന്റെ ഭാഗവുമായ ഗൈഡ്ഹൗസ്, നാവിഗൻറ്റ് കൺസൾട്ടിങിനെ ഏറ്റെടുത്തു. നാവിഗൻറ്റിന്റെ ഇന്ത്യാ ആസ്ഥാനം തിരുവനന്തപുരം ടെക്‌നോപാർക്കിലാണ് പ്രവർത്തിച്ചു വരുന്നത്. ഇതോടെ കമ്പനി ആഗോളതലത്തിൽ ഇനി ഗൈഡ് ഹൗസ് എന്ന പേരിൽ അറിയപ്പെടും. ഗൈഡ് ഹൗസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്‌കോട്ട് മകിൻറ്റയറിന്റെ നേതൃത്വത്തിൽ, രണ്ടു കമ്പനികളിൽ നിന്നുമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നിരയായിരിക്കും പുതിയ സ്ഥാപനത്തിന്റെ ചുക്കാൻ പിടിക്കുക.

വാണിജ്യാടിസ്ഥാനത്തിലുള്ളതും, ഒപ്പം സർക്കാർതലത്തിലും ഉള്ള കൺസൾട്ടൻസി പ്രവർത്തനങ്ങൾക്ക് പുതിയ പാത തുറന്നിടുകയാണ് ഗൈഡ് ഹൗസിന്റെ നാവിഗൻറ്റ് ഏറ്റെടുക്കൽ. രണ്ടു കമ്പനികളും ഒന്നായതോടെ ആഗോളതലത്തിൽ 50 ലേറെ ഓഫീസുകളിലായി 7000 ജീവനക്കാരാണുള്ളത്. ആരോഗ്യ സംരക്ഷണം, സാമ്പത്തിക സേവനങ്ങൾ, ഊർജ്ജം, ദേശീയ സുരക്ഷ, വ്യോമയാന, പ്രതിരോധം തുടങ്ങിയ മേഖലകളിൽ സ്വകാര്യ-സർക്കാർ സഹകരണത്തോടെ കൂടുതൽ കരുത്തോടെയും, ഏറെക്കാലത്തെ പ്രവർത്തനമികവിലൂടെ സ്വായത്തമാക്കിയ പ്രവൃത്തിപരിചയത്തിലൂടെയും ഇനിയും ആഴത്തിൽ തങ്ങളുടെ കൺസൾട്ടിങ് സേവനങ്ങൾ പ്രദാനം ചെയ്യാനാകുമെന്നാണ് ഗൈഡ് ഹൗസ് വിശ്വസിക്കുന്നത്.

“ആരോഗ്യ പരിരക്ഷ, ഊർജ്ജം, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ നാവിഗന്റിന്റെ വൈദഗ്ധ്യം, ഗൈഡ് ഹൗസിന്റെ ശക്തിയായ പൊതുമേഖലയിലെ മികവുമായി ഇണങ്ങിച്ചേരുന്നതോടെ, വ്യത്യസ്ത വിപണികളിലെ കൺസൾട്ടൻസി സാധ്യതകൾ നിറവേറ്റാൻ കഴിയും. ആഗോളതലത്തിൽ ഞങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനും, അവരുടെ മുന്നിലുള്ള വെല്ലുവിളികളെ തരണം ചെയ്യാൻ സഹായിക്കാനും, അവർക്കു മുന്നിലുയരുന്ന ആശാവഹമായ സാധ്യതകൾ ഏറ്റെടുത്ത് ദേശീയ തലങ്ങളിൽ തന്നെ പുതുമയാർന്ന കൃത്യനിർവഹണങ്ങളിൽ സഹായിക്കാനും, അത് വഴി ആഗോളതലത്തിൽ മാറ്റങ്ങൾ സംഭവിപ്പിക്കാനും നാവിഗൻറ്റിന്റെ ലയനത്തിന് ശേഷമുള്ള ഗൈഡ് ഹൌസ് പരിശ്രമിക്കും. സങ്കീർണങ്ങളായ സാമൂഹ്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി പലപ്പോഴും സർക്കാർ തലത്തിലും സ്വകാര്യ തലത്തിലുമുള്ള ഒന്നായ പരിശ്രമം വേണ്ടി വരാറുണ്ട്. പൊതു മേഖലയിലെയും, സ്വകാര്യ തലത്തിലെയും വൈദഗ്ധ്യം സ്വന്തമായുള്ള ഗൈഡ് ഹൗസിന് ഇത്തരം പ്രശ്ന പരിഹാര സാധ്യതകളിൽ ഇടപെടാൻ കഴിയും,” എന്ന് നാവിഗൻറ്റിലെ സഹപ്രവർത്തകരെ സ്വാഗതം ചെയ്‌തുകൊണ്ട് ഗൈഡ് ഹൗസ് സി ഇ ഒ സ്‌കോട്ട് മകിൻറ്റയർ അറിയിച്ചു.

“പൊതു – സ്വകാര്യ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ ആഗോള മികവ് സ്വന്തമായുള്ള സ്ഥാപനമായി ഗൈഡ് ഹൗസ് മാറിക്കഴിഞ്ഞു.

കൃത്യതയാർന്ന പ്രവർത്തന മികവിലൂടെ മാനേജ്‌മെന്റ്റ് കൺസൾട്ടിങ് വിപണയ്ക്ക് ആവശ്യമായ സേവനങ്ങളാണ് ഗൈഡ് ഹൗസ് നൽകുന്നത്,” വെറിറ്റാസ് ക്യാപ്പിറ്റൽ സി ഇ ഒ റംസി മുസല്ലൻ പറഞ്ഞു.

നാവിഗന്റിനെ ഏറ്റെടുക്കാനുളള ഗൈഡ് ഹൗസിന്റെ നീക്കം 2019 ആഗസ്ത് 2 ന് പ്രഖ്യാപിക്കുകയൂം, 2019 ഒക്ടോബർ 10നു നാവിഗന്റിന്റെ ഓഹരിയുടമകൾ അത് അംഗീകരിക്കുകയും ചെയ്തു. ധാരണ പ്രകാരം, തങ്ങളുടെ കൈവശമുള്ള ഓരോ പൊതു ഓഹരിയ്ക്കും നാവിഗന്റിന്റെ ഓഹരിയുടമകൾക്ക് 28 ഡോളർ പണമായി ലഭിക്കും. ഇരു കമ്പനികളും ഒന്നായതോടെ ന്യു യോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള നാവിഗന്റിന്റെ ഓഹരികൾ നീക്കം ചെയ്തിട്ടുണ്ട്.