Movie prime

വാട്സപ്പ് സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം എന്ന രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം, കേരള പൊലീസിൻ്റെ മുന്നറിയിപ്പ്

Whatsapp ഓൺലൈൻ തട്ടിപ്പിന് പുതിയ വഴികളുമായി വ്യാജന്മാർ രംഗത്തെന്ന് കേരള പൊലീസ്. വാട്സപ്പ് സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന വാഗ്ദാനവുമായാണ് തട്ടിപ്പുകാർ സമീപിക്കുന്നത്. ഇത്തരം വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് ബാങ്കിങ്ങ് വിവരങ്ങൾ കൈക്കലാക്കി തട്ടിപ്പിന് ഇരയാക്കാനാണ് സാധ്യത. ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കാൻ കേരള പൊലീസ് ജനങ്ങളോട് ആവശ്യപ്പെടുന്നു. Whatsapp കേരള പൊലീസിൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന More
 
വാട്സപ്പ് സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം എന്ന രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം, കേരള പൊലീസിൻ്റെ മുന്നറിയിപ്പ്

Whatsapp
ഓൺലൈൻ തട്ടിപ്പിന് പുതിയ വഴികളുമായി വ്യാജന്മാർ രംഗത്തെന്ന് കേരള പൊലീസ്. വാട്സപ്പ് സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന വാഗ്ദാനവുമായാണ് തട്ടിപ്പുകാർ സമീപിക്കുന്നത്. ഇത്തരം വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് ബാങ്കിങ്ങ് വിവരങ്ങൾ കൈക്കലാക്കി തട്ടിപ്പിന് ഇരയാക്കാനാണ് സാധ്യത. ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കാൻ കേരള പൊലീസ് ജനങ്ങളോട് ആവശ്യപ്പെടുന്നു. Whatsapp

കേരള പൊലീസിൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ വാട്സ് ആപ്പിലൂടെ ധാരാളം സന്ദേശങ്ങൾ ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്‌സൈറ്റിലേക്കാണ് പോവുക. അതില്‍ നിങ്ങള്‍ വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ നേടാം എന്നാണ് നൽകിയിരിക്കുന്നത്.

പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താൽ , ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്‌സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്‌സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. ഇതിൽ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങൾ ആവശ്യപ്പെടുകയും തുടർന്ന് ബാങ്കിങ് വിവരങ്ങൾ ശേഖരിച്ചു ബാങ്കിംഗ് തട്ടിപ്പുകൾക്കായി ഉപയോഗിക്കാനുമാണ് സാധ്യത. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക.

തട്ടിപ്പിൻ്റെ പുതുവഴികൾ: സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാംഎന്ന രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം സ്റ്റാറ്റാസിലൂടെ ദിവസവും…

Posted by Kerala Police on Wednesday, 7 October 2020