Movie prime

എന്ത് കൊണ്ടാണ് ഡീസലിന്റെ മൂല്യ വർധിത നികുതി കുറച്ചതെന്ന് അരവിന്ദ് കേജ്രിവാൾ പറയുന്നു

Arvind Kejriwal ഡീസലിന് മേലുള്ള മൂല്യ വർധിത നികുതി ഒഴിവാക്കിയത് ജനങ്ങളുടെ സാമ്പത്തിക ഇടപാടുകൾക്ക് ഉണർവേകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു.Arvind Kejriwal കഴിഞ്ഞ ദിവസമാണ് കേജ്രിവാൾ ഡീസലിന്റെ മൂല്യ വർധിത നികുതിയിൽ നിന്ന് 8 രൂപ കുറച്ചത്. ചരിത്രത്തിൽ ആദ്യമായി ഡൽഹിയിൽ ഡീസലിന്റെ വില പെട്രോളിനെ കഴിഞ്ഞും കൂടിയിരുന്നു. “ഞങ്ങളുടേത് സാധാരണക്കാരുടെ സർക്കാരാണ്, സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനാണ് ഞങ്ങൾ പരിശ്രമിക്കുന്നത്. കൊവിഡ് കാലത്ത് പണപ്പെരുപ്പമുണ്ടായി. അത് കൊണ്ട് തന്നെ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറവ് More
 
എന്ത് കൊണ്ടാണ് ഡീസലിന്റെ മൂല്യ വർധിത നികുതി കുറച്ചതെന്ന് അരവിന്ദ് കേജ്രിവാൾ പറയുന്നു

Arvind Kejriwal

ഡീസലിന് മേലുള്ള മൂല്യ വർധിത നികുതി ഒഴിവാക്കിയത് ജനങ്ങളുടെ സാമ്പത്തിക ഇടപാടുകൾക്ക് ഉണർവേകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു.Arvind Kejriwal

കഴിഞ്ഞ ദിവസമാണ് കേജ്രിവാൾ ഡീസലിന്റെ മൂല്യ വർധിത നികുതിയിൽ നിന്ന് 8 രൂപ കുറച്ചത്. ചരിത്രത്തിൽ ആദ്യമായി ഡൽഹിയിൽ ഡീസലിന്റെ വില പെട്രോളിനെ കഴിഞ്ഞും കൂടിയിരുന്നു.

“ഞങ്ങളുടേത് സാധാരണക്കാരുടെ സർക്കാരാണ്, സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനാണ് ഞങ്ങൾ പരിശ്രമിക്കുന്നത്. കൊവിഡ് കാലത്ത് പണപ്പെരുപ്പമുണ്ടായി. അത് കൊണ്ട് തന്നെ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറവ് എല്ലാത്തിലും പ്രതിഫലിക്കും”. കൊവിഡ് ബാധിതരെ ചികിത്സിക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം രോഗ ബാധയേറ്റ് മരണമടഞ്ഞ ഡോക്ടർ ജാവേദ് അലിയുടെ കുടുംബത്തെ സന്ദർശിക്കുന്ന വേളയിലാണ് മാധ്യമ പ്രവർത്തകരോട് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

ഡോ. ജാവേദ് അലിയുടെ കുടുംബത്തിന് സർക്കാർ 1 കോടി രൂപ നൽകി.

ഡീസലിന് മേലുള്ള മൂല്യ വർധിത നികുതി 30 ശതമാനത്തിൽ നിന്നും 16.75 ശതമാനമായാണ് ഇന്നലെ അരവിന്ദ് കേജ്രിവാൾ സർക്കാർ കുറച്ചത്.