Movie prime

സ്ത്രീശാക്തീകരണത്തിന് ‘കെ-വിന്‍സ്’ പദ്ധതിയുമായി കെ എസ് യു എം

സംരംഭകരായ വനിതകളുടെ ശാക്തീകരണത്തിനായി കേരള സ്റ്റാര്ട്ടപ് മിഷന് (കെഎസ് യുഎം) കേരള വിമന് ഇന് നാനോ സ്റ്റാര്ട്ടപ്സ് (കെ-വിന്സ്) എന്ന പദ്ധതിക്ക് തുടക്കമിടുന്നു. ജോലി യോഗ്യതയുള്ളവരും പുതിയതായി എന്തെങ്കിലും ചെയ്യാന് ആഗ്രഹിക്കുന്ന അതേസമയം മുഴുവന് സമയ ജോലി ചെയ്യാത്ത സ്ത്രീകള്ക്കുവേണ്ടിയാണ് പദ്ധതി. തങ്ങളുടെ സമയമനുസരിച്ച് ഇവര്ക്ക് സ്വതന്ത്രമായ ജോലികള് ഏറ്റെടുക്കാന് കെഎസ് യുഎം സഹായിക്കും. ഈ പദ്ധതിയുടെ ഭാഗമായി ടെക്നിക്കല് റൈറ്റിംഗില് താല്പര്യമുള്ളവരും സാങ്കേതികമേഖയില് ബിരുദമുള്ളവരുമായ വനിതകളില്നിന്ന് അപേക്ഷ ക്ഷണിച്ചു. കെഎസ് യുഎം-ന്റെ മേല്നോട്ടത്തിലുള്ള സ്റ്റാര്ട്ടപ്പുകളുടെ ടെക്നിക്കല് More
 
സ്ത്രീശാക്തീകരണത്തിന് ‘കെ-വിന്‍സ്’ പദ്ധതിയുമായി കെ എസ് യു എം

സംരംഭകരായ വനിതകളുടെ ശാക്തീകരണത്തിനായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) കേരള വിമന്‍ ഇന്‍ നാനോ സ്റ്റാര്‍ട്ടപ്സ് (കെ-വിന്‍സ്) എന്ന പദ്ധതിക്ക് തുടക്കമിടുന്നു.

ജോലി യോഗ്യതയുള്ളവരും പുതിയതായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന അതേസമയം മുഴുവന്‍ സമയ ജോലി ചെയ്യാത്ത സ്ത്രീകള്‍ക്കുവേണ്ടിയാണ് പദ്ധതി. തങ്ങളുടെ സമയമനുസരിച്ച് ഇവര്‍ക്ക് സ്വതന്ത്രമായ ജോലികള്‍ ഏറ്റെടുക്കാന്‍ കെഎസ് യുഎം സഹായിക്കും.

ഈ പദ്ധതിയുടെ ഭാഗമായി ടെക്നിക്കല്‍ റൈറ്റിംഗില്‍ താല്പര്യമുള്ളവരും സാങ്കേതികമേഖയില്‍ ബിരുദമുള്ളവരുമായ വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. കെഎസ് യുഎം-ന്‍റെ മേല്‍നോട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളുടെ ടെക്നിക്കല്‍ കണ്ടന്‍റ് റൈറ്റിംഗ് പ്രോജക്ടുകള്‍ക്കുവേണ്ടിയാണിത്.

അപേക്ഷ പൂരിപ്പിക്കുന്നതിനൊപ്പം വെബ്സൈറ്റില്‍ കാണിച്ചിട്ടുള്ള വിഷയങ്ങളില്‍ അസല്‍ ലേഖനങ്ങള്‍ നല്‍കാന്‍ കഴിയും. ഈ ലേഖനങ്ങള്‍ പരിശോധിച്ചിട്ടായിരിക്കും യോഗ്യരായവരുടെ പട്ടിക തയാറാക്കുക. തെരഞ്ഞെടുക്കപ്പെടുന്നവരെ കൊച്ചിയില്‍ നടക്കുന്ന ഓറിയന്‍റേഷന്‍ പ്രോഗ്രാമിലേയ്ക്കും റൈറ്റിംഗ് വര്‍ക്ഷോപ്പിലേയ്ക്കും ക്ഷണിക്കും. തുടര്‍ന്ന ഇവരെ സംസ്ഥാനത്തെ ടെക്നോളജി സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റത്തിന്‍റെ ഭാഗമാക്കുകയാണ് ലക്ഷ്യം. അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി 21. അപേക്ഷിക്കുന്നതിനടക്കമുള്ള വിവരങ്ങള്‍ക്ക് https://startupmission.in/k-wins/. ഇമെയില്‍: k-wins@startupmission.in.