Movie prime

വർക്ക് ഫ്രം ഹോം ഓപ്ഷൻ നീട്ടിനൽകി ആമസോൺ

Work From Home വീട്ടിലിരുന്നും ജോലിചെയ്യാൻ കഴിയുന്ന ജീവനക്കാർക്ക് 2021 ജൂൺവരെ അതിനുള്ള അവസരം നൽകി ആമസോൺ. നേരത്തെ 2021 ജനുവരി വരെയാണ് കമ്പനി കോവിഡ് കാലത്തെ വർക്ക് ഫ്രം ഹോം ഓപ്ഷൻ അനുവദിച്ചിരുന്നത്. വീട്ടിലിരുന്നും ഫലപ്രദമായി ചെയ്യാൻ കഴിയുന്ന ജോലികളിലാണ് ജീവനക്കാർക്ക് അതിനുള്ള സൗകര്യം നീട്ടി നൽകുന്നത്. ആഗോളതലത്തിൽ ബാധകമായ നിർദേശമാണ് കമ്പനി നൽകിയിട്ടുള്ളത്. Work From Home അമേരിക്കയിൽ 19,000-ത്തിലേറെ ആമസോൺ ജീവനക്കാർക്ക് കൊറോണ വൈറസ് ബാധിച്ചതായ വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് കമ്പനി പുതിയ More
 
വർക്ക് ഫ്രം ഹോം ഓപ്ഷൻ നീട്ടിനൽകി ആമസോൺ

Work From Home
വീട്ടിലിരുന്നും ജോലിചെയ്യാൻ കഴിയുന്ന ജീവനക്കാർക്ക് 2021 ജൂൺവരെ അതിനുള്ള അവസരം നൽകി ആമസോൺ. നേരത്തെ 2021 ജനുവരി വരെയാണ് കമ്പനി കോവിഡ് കാലത്തെ വർക്ക് ഫ്രം ഹോം ഓപ്ഷൻ അനുവദിച്ചിരുന്നത്. വീട്ടിലിരുന്നും ഫലപ്രദമായി ചെയ്യാൻ കഴിയുന്ന ജോലികളിലാണ് ജീവനക്കാർക്ക് അതിനുള്ള സൗകര്യം നീട്ടി നൽകുന്നത്. ആഗോളതലത്തിൽ ബാധകമായ നിർദേശമാണ് കമ്പനി നൽകിയിട്ടുള്ളത്. Work From Home

അമേരിക്കയിൽ 19,000-ത്തിലേറെ ആമസോൺ ജീവനക്കാർക്ക് കൊറോണ വൈറസ് ബാധിച്ചതായ വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് കമ്പനി പുതിയ തീരുമാനം കൈക്കൊണ്ടത്. പകർച്ചവ്യാധി സമയത്തും സംഭരണശാലകൾ തുറന്നു പ്രവർത്തിക്കുന്നതുമൂലം ജീവനക്കാരുടെ ആരോഗ്യത്തെ ആമസോൺ അപകടത്തിലാക്കുന്നതായി ജീവനക്കാരും യൂണിയനുകളും ആരോപിച്ചിരുന്നു.

ശാരീരിക അകലം പാലിക്കൽ, ഡീപ്പ് ക്ലീനിങ്ങ്, താപനില പരിശോധന, മാസ്കുകളും ഹാൻഡ് സാനിറ്റൈസറുകളും ലഭ്യമാക്കൽ തുടങ്ങി ഓഫീസിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യങ്ങളൊരുക്കാൻ വൻതോതിൽ നിക്ഷേപിച്ചതായി ആമസോൺ അവകാശപ്പെട്ടു.

റിമോട്ട് വർക്കിങ്ങ് ചെയ്യാൻ കഴിയുന്നവർക്ക് അനിശ്ചിത കാലത്തേക്ക് അതിനുള്ള അവസരം അനുവദിച്ച് മെയ് മാസത്തിൽ ട്വിറ്റർ രംഗത്തു വന്നിരുന്നു. പ്രതിവാര പ്രവൃത്തി സമയത്തിന്റെ പകുതിയും വർക്ക് ഫ്രം ഹോമിലൂടെ നിർവഹിക്കാൻ മൈക്രോസോഫ്റ്റും ജീവനക്കാരെ അനുവദിച്ചിട്ടുണ്ട്. ഈ മാസം ആദ്യവാരത്തിലാണ് കമ്പനി പ്രസ്തുത തീരുമാനം കൈക്കൊണ്ടത്.അടുത്ത വർഷം ജൂലൈ വരെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുമെന്ന് ഫെയ്‌സ്ബുക്കും, അടുത്ത ജൂൺ വരെ റിമോട്ട് വർക്കിങ്ങ് അനുവദിക്കുമെന്ന് ഗൂഗിളും വ്യക്തമാക്കിയിട്ടുണ്ട്.