Movie prime

ഗ്രാമീണ ഇന്ത്യയിൽ ട്രാവലിങ്ങ് സ്റ്റോർ വില്പനയുമായി ഷവോമി

Xiaomi ചൈനീസ് വിരുദ്ധ വികാരം ശക്തിപ്പെടുന്നതിനിടെ രാജ്യത്തിന്റെ ഗ്രാമീണ മേഖലയിൽ സ്മാർട് ഫോൺ ഉൾപ്പെടെയുള്ള തങ്ങളുടെ ഉത്പന്നങ്ങളുടെ വില്പനയ്ക്കായി ‘എംഐ സ്റ്റോർ ഓൺ വീൽസ് ‘ പദ്ധതിയുമായി ഷവോമി. ട്രാവലിങ്ങ് സ്റ്റോർ ആരംഭിക്കാനാണ് ഷവോമി ലക്ഷ്യമിടുന്നത്. ഒരു നിർദിഷ്ട റൂട്ടിൽ സഞ്ചരിക്കുന്ന ട്രാവലിങ്ങ് സ്റ്റോർ ഗ്രാമീണർ ഒത്തുചേരുന്ന ഇടങ്ങളിൽ നിർത്തിയിട്ട് വില്പന നടത്തും. സ്മാർട് ഫോണുകൾക്കു പുറമേ സ്മാർട് ടിവികൾ, സിസിടിവി കാമറകൾ, ഇയർഫോണുകൾ, സൺഗ്ലാസുകൾ, പവർ ബാങ്കുകൾ എന്നിവയും വില്ക്കുമെന്ന് കമ്പനിയുടെ പത്രക്കുറിപ്പിൽ പറയുന്നു.Xiaomi കോവിഡ്-19 More
 
ഗ്രാമീണ ഇന്ത്യയിൽ ട്രാവലിങ്ങ് സ്റ്റോർ വില്പനയുമായി ഷവോമി

Xiaomi

ചൈനീസ് വിരുദ്ധ വികാരം ശക്തിപ്പെടുന്നതിനിടെ രാജ്യത്തിന്റെ ഗ്രാമീണ മേഖലയിൽ സ്മാർട് ഫോൺ ഉൾപ്പെടെയുള്ള തങ്ങളുടെ ഉത്പന്നങ്ങളുടെ വില്പനയ്ക്കായി ‘എംഐ സ്റ്റോർ ഓൺ വീൽസ് ‘ പദ്ധതിയുമായി ഷവോമി.

ട്രാവലിങ്ങ് സ്റ്റോർ ആരംഭിക്കാനാണ് ഷവോമി ലക്ഷ്യമിടുന്നത്. ഒരു നിർദിഷ്ട റൂട്ടിൽ സഞ്ചരിക്കുന്ന ട്രാവലിങ്ങ് സ്റ്റോർ ഗ്രാമീണർ ഒത്തുചേരുന്ന ഇടങ്ങളിൽ നിർത്തിയിട്ട് വില്പന നടത്തും. സ്മാർട് ഫോണുകൾക്കു പുറമേ സ്മാർട് ടിവികൾ, സിസിടിവി കാമറകൾ, ഇയർഫോണുകൾ, സൺഗ്ലാസുകൾ, പവർ ബാങ്കുകൾ എന്നിവയും വില്‍ക്കുമെന്ന് കമ്പനിയുടെ പത്രക്കുറിപ്പിൽ പറയുന്നു.Xiaomi

ഗ്രാമീണ ഇന്ത്യയിൽ ട്രാവലിങ്ങ് സ്റ്റോർ വില്പനയുമായി ഷവോമി

കോവിഡ്-19 വൈറസ് വ്യാപനവും തുടർന്നുള്ള ലോക് ഡൗൺ പ്രതിസന്ധിയും മൂലം സ്റ്റോർ വില്പനയിൽ വന്നു ചേർന്ന കുറവുകൾ പരിഹരിക്കുന്നതിന് ഉത്പന്നങ്ങൾ ഉപയോക്താക്കളിലേക്ക് നേരിട്ട് എത്തിക്കാനാണ് ഷവോമി ശ്രമിക്കുന്നത്.

ഇന്ത്യ-ചൈന സംഘർഷം മൂർച്ഛിക്കുകയും ഇറക്കുമതി പകുതിയായി കുറയുകയും ചെയ്തിട്ടും ജൂൺ പാദത്തിൽ സ്മാർട് ഫോൺ വിപണിയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഷവോമി. ബ്രാൻഡിനോടുള്ള ഉപയോക്താക്കളുടെ താത്പര്യമാണ് ഇത് കാണിക്കുന്നത്. കടുത്ത എതിർ പ്രചരണം ഉണ്ടായിട്ടും ഉപയോക്താക്കളുടെ ഇഷ്ട ബ്രാൻഡായി ഷവോമി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അവരിലേക്ക് നേരിട്ടെത്താൻ ഉതകുന്ന പദ്ധതി കമ്പനി ആവിഷ്കരിക്കുന്നത്.

എംഐ സ്റ്റോർ ഓൺ വീൽസ് (എം ‌എസ്‌ ഒ ഡബ്ല്യു) ഔട്ട്‌ലെറ്റുകൾ ഉപയോക്താക്കൾക്ക് പൂർണ സുരക്ഷിതത്വം നല്കുന്ന വിധത്തിലാണ് സജ്ജീകരിക്കുന്നതെന്ന് എംഐ ഇന്ത്യ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ മുരളികൃഷ്ണൻ ബി പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ എക്‌സ്‌ക്ലുസീവ് സിംഗിൾ ബ്രാൻഡ് റീറ്റെയിൽ ശൃംഖലയാണ് ഷവോമി യുടേത്. ട്രാവലിങ്ങ് സ്റ്റോർ വഴി രാജ്യത്തെ വിദൂര പ്രദേശങ്ങളിൽ പോലും എത്തിച്ചേരാനും ഉപയോക്താക്കളുടെ ആവശ്യങ്ങൾ പരിഹരിക്കാനും കഴിയും.

നിലവിൽ രാജ്യത്ത് 8,000 മുൻ‌ഗണനാ പങ്കാളികളാണ് ഷവോമിക്കുള്ളത്. 4,000-ത്തിലധികം ലാർജ് ഫോർമാറ്റ് റീട്ടെയിൽ പങ്കാളികളും 3,000 എംഐ സ്റ്റോറുകളും ഉണ്ട്.