Movie prime

ടിക് ടോക്കിന്റെ വിൽപനാ നീക്കങ്ങൾ ബൈറ്റ്ഡാൻസ് ഉപേക്ഷിക്കുന്നു

Tik Tok ജനപ്രിയ ഹ്രസ്വ വീഡിയോ ആപ്പായ ടിക് ടോക് വിൽക്കുന്നത് സംബന്ധിച്ച ബൈറ്റ് ഡാൻസിൻ്റെ നീക്കങ്ങളിൽ അപ്രതീക്ഷിത വഴിത്തിരിവ്. അമേരിക്കയിൽ മൈക്രോ സോഫ്റ്റിൻ്റെ നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യം ടിക് ടോക് വാങ്ങാൻ ഒരുങ്ങുന്നതായി നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ടിക് ടോക്കിൻ്റെ ഉടമസ്ഥാവകാശം കൈയൊഴിയാതെ, ഒറാക്കിൾ കോർപറേഷനുമായി സാങ്കേതിക പങ്കാളിത്തത്തിൽ ഏർപ്പെടും വിധത്തിൽ കരാറുണ്ടാക്കാനാണ് ബൈറ്റ് ഡാൻസ് ഒരുങ്ങുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്യുന്നു. Tik Tok നിർദിഷ്ട ഇടപാടിന് കീഴിൽ, ഒറാക്കിൾ ബൈറ്റ്ഡാൻസിന്റെ സാങ്കേതിക പങ്കാളിയാകും. More
 
ടിക് ടോക്കിന്റെ വിൽപനാ നീക്കങ്ങൾ ബൈറ്റ്ഡാൻസ് ഉപേക്ഷിക്കുന്നു

Tik Tok

ജനപ്രിയ ഹ്രസ്വ വീഡിയോ ആപ്പായ ടിക് ടോക് വിൽക്കുന്നത് സംബന്ധിച്ച ബൈറ്റ് ഡാൻസിൻ്റെ നീക്കങ്ങളിൽ അപ്രതീക്ഷിത വഴിത്തിരിവ്. അമേരിക്കയിൽ മൈക്രോ സോഫ്റ്റിൻ്റെ നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യം ടിക് ടോക് വാങ്ങാൻ ഒരുങ്ങുന്നതായി നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ടിക് ടോക്കിൻ്റെ ഉടമസ്ഥാവകാശം കൈയൊഴിയാതെ, ഒറാക്കിൾ കോർപറേഷനുമായി സാങ്കേതിക പങ്കാളിത്തത്തിൽ ഏർപ്പെടും വിധത്തിൽ കരാറുണ്ടാക്കാനാണ് ബൈറ്റ് ഡാൻസ് ഒരുങ്ങുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്യുന്നു. Tik Tok

നിർദിഷ്ട ഇടപാടിന് കീഴിൽ, ഒറാക്കിൾ ബൈറ്റ്ഡാൻസിന്റെ സാങ്കേതിക പങ്കാളിയാകും. കൂടാതെ ടിക്ക് ടോക്കിന്റെ യുഎസ് ഉപയോക്തൃ ഡാറ്റയുടെ മാനേജുമെൻ്റും ഒറാക്കിൾ ഏറ്റെടുക്കും. ടിക് ടോക്കിൻ്റെ അമേരിക്കൻ ആസ്തിയിൽ ഒരു നിശ്ചിത ശതമാനം മാത്രം ഏറ്റെടുക്കുന്നതിനുള്ള ആലോചനകളും ഒറാക്കിളുമായി‌ നടത്തുന്നതായാണ് വിവരം.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഉത്തരവിട്ടതിനെത്തുടർന്ന് ടിക് ടോക്കിന്റെ അമേരിക്കൻ ബിസിനസ്സ് ഒറാക്കിളിനോ മൈക്രോസോഫ്റ്റിൻ്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനോ കൈമാറുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു.

കഴിഞ്ഞ മാസം അവസാനം ചൈന കയറ്റുമതി നിയന്ത്രണ നിയമങ്ങൾ പരിഷ്കരിച്ചതിനെ തുടർന്നാണ് ചർച്ചകൾക്ക് ആക്കം കൂടിയത്. നിർബന്ധിത വിൽപനയെക്കാൾ യുഎസിൽ ടിക് ടോക് അടച്ചുപൂട്ടുന്നതിനാണ് ചൈനീസ് സർക്കാർ താത്പര്യപ്പെടുന്നതെന്ന് റോയിട്ടേഴ്സ് കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

ഇപ്പോഴത്തെ ചർച്ചകളെപ്പറ്റി ബൈറ്റ് ഡാൻസിൻ്റെയോ ഒറാക്കിളിൻ്റെയോ പ്രതികരണം വന്നിട്ടില്ല. ടിക്‌ ടോക്കിൻ്റെ ആസ്തികൾ മുഴുവനായി ഒരു അമേരിക്കൻ കമ്പനി സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന ട്രമ്പ് നിർദിഷ്ട ഇടപാടിന് അംഗീകാരം നൽകുമോ എന്ന കാര്യവും വ്യക്തമല്ല.