Movie prime

ഓഡിയോ വെര്‍ബല്‍ തെറാപ്പി സെന്ററിന് 79 ലക്ഷം രൂപയുടെ ഭരണാനുമതി

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷാ മിഷന് വഴി നടപ്പിലാക്കുന്ന ഓഡിയോ വെര്ബല് തെറാപ്പി സെന്ററിന് 79 ലക്ഷം രൂപയുടെ ഭരണാനുമതി നല്കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. തിരുവനന്തപുരം മെഡിക്കല് കോളേജ് ഇ.എന്.ടി വിഭാഗത്തിലാണ് അത്യാധുനിക ഓഡിയോ വെര്ബല് തെറാപ്പി സെന്റര് സ്ഥാപിക്കുക. കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി സര്ക്കാര് ആരംഭിച്ച സമഗ്ര പദ്ധതിയായ അനുയാത്രയുടെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷന് നടപ്പിലാക്കുന്ന കാതോരം പദ്ധതിയുടെ തുടര്ച്ചയായാണ് ഈ പദ്ധതി. കോക്ലിയര് More
 
ഓഡിയോ വെര്‍ബല്‍ തെറാപ്പി സെന്ററിന് 79 ലക്ഷം രൂപയുടെ ഭരണാനുമതി

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന ഓഡിയോ വെര്‍ബല്‍ തെറാപ്പി സെന്ററിന് 79 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇ.എന്‍.ടി വിഭാഗത്തിലാണ് അത്യാധുനിക ഓഡിയോ വെര്‍ബല്‍ തെറാപ്പി സെന്റര്‍ സ്ഥാപിക്കുക. കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച സമഗ്ര പദ്ധതിയായ അനുയാത്രയുടെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന കാതോരം പദ്ധതിയുടെ തുടര്‍ച്ചയായാണ് ഈ പദ്ധതി.

കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറിക്ക് മുമ്പും ശേഷവുമുള്ള പരിശോധനകളും തെറാപ്പികളും ഈ സെന്ററിലൂടെ സൗജന്യമായി ലഭ്യമാക്കും. ഓഡിയോ വെര്‍ബല്‍ തെറാപ്പി സെന്റര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നേരത്തെ ആരംഭിച്ചിരുന്നു. ഈ സൗകര്യങ്ങള്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വളരുന്ന കുഞ്ഞിന് 23 മുതല്‍ 30 ആഴ്ച വരെ വളര്‍ച്ച എത്തുന്നത് മുതല്‍ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയും എന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ജനിച്ചു കഴിഞ്ഞാലുടന്‍ തന്നെ കുഞ്ഞിന് കേള്‍വി സംബന്ധമായ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് പരിശോധനകളിലൂടെ കാണാന്‍ കഴിയും. ജന്മനായായുളള ഏത് വൈകല്യവും എത്രയും നേരത്തെ കണ്ടെത്തുകയും അനുയോജ്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്താല്‍ വൈകല്യങ്ങള്‍ മാറ്റി എടുക്കാനോ അല്ലെങ്കില്‍ വൈകല്യങ്ങളുടെ തീവ്രത കുറക്കാനോ കഴിയുന്നതാണ്. ശ്രവണ വൈകല്യത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രസക്തമാണ്. കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍ എത്രയും നേരത്തെ കണ്ടെത്തി ചികിത്സകളും തെറാപ്പികളും നല്‍കുന്നതിലൂടെ ഇവരെ സാധാരണ നിലയിലേക്ക് എത്തിക്കാന്‍ കഴിയുന്നതിനുളള സാദ്ധ്യതകള്‍ വളരെ കൂടുതലാണ്. അതിനാലാണ് ഈ സംരംഭത്തിന് സര്‍ക്കാര്‍ വളരെ പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.