in

കനേഡിയൻ ചലച്ചിത്ര മേളയിൽ അംഗീകാരങ്ങൾ നേടി തമിഴ് ചിത്രം ‘പാരലൽ ലൈൻസ് ‘

Canadian
കാനഡയിലെ പ്രശസ്തമായ ദക്ഷിണേഷ്യൻ ചലച്ചിത്രമേള മൊസൈക് ഇന്റർനാഷണൽ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ(മിസാഫ്) ജൂറി പുരസ്കാരം നേടി തമിഴ് സ്വതന്ത്ര സിനിമ ‘പാരലൽ ലൈൻസ്.’ ‘കാറ്റ്റു വെളിയിടൈ’ എന്ന ചിത്രത്തിൽ മണിരത്നത്തിൻ്റെ സംവിധാനസഹായി ആയിരുന്ന കിരൺ ആർ ആണ് ചിത്രത്തിൻ്റെ സംവിധായകൻ. രചനയും  സംവിധാനവും നിർവഹിച്ചതിനു പുറമേ നിർമാണവും എഡിറ്റിങ്ങും കിരൺ തന്നെയാണ്. ലോക്ക്ഡൗണിന് തൊട്ടുമുമ്പ്  25 ദിവസം കൊണ്ടാണ് സിനിമ ചിത്രീകരിച്ചത്. Canadian

പാരലൽ ലൈൻസിൽ മികച്ച പ്രകടനം കാഴ്ചവെച്ച വത്സൻ എം നടരാജൻ, മസന്ത് നടരാജൻ എന്നിവർ മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥ, മികച്ച എഡിറ്റിംഗ്, മികച്ച ശബ്ദസംവിധാനം എന്നിവയ്ക്കുമുള്ള പുരസ്കാരങ്ങളും ചിത്രം നേടി. കൂത്ത്-പി-പട്ടറായി നാടക സംഘത്തിലെ നാടക കലാകാരന്മാരാണ് വത്സൻ എം നടരാജനും മസന്ത് നടരാജനും.

ഏഴ് അംഗങ്ങളുള്ള വളരെ ചെറിയ ഫിലിം ക്രൂവുമൊത്ത്  ഗറില്ലാ ഫിലിം മേക്കിംഗ് സാങ്കേതികത ഉപയോഗിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കോയമ്പത്തൂരിലും പരിസര പ്രദേശങ്ങളിലുമായി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് ഷൂട്ടിങ്ങ് പൂർത്തിയാക്കിയത്. സുന്ദർ റാം കൃഷ്ണനാണ് ഛായാഗ്രഹണം നിർവഹിച്ചത്. പശ്ചാത്തല സംഗീതം  ശാന്തൻ അനെബജഗാനെയാണ്.

ഫേസ്ബുക്കിലൂടെ ചങ്ങാതിമാരായി, പിന്നീട് നേരിൽ കണ്ടുമുട്ടുന്ന രണ്ടുപേരുടെ കഥയാണ് പാരലൽ ലൈൻസ്. ഇരുവരും പൊതുവായി രണ്ട് കാര്യങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്,  അവരുടെ പേരും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ ഇരുവരും കൈക്കൊള്ളുന്ന നിലപാടും.  ആദ്യമായി നേരിൽ  കണ്ടുമുട്ടുമ്പോഴുള്ള സംഭവ വികാസങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത്.

ഈ വർഷം ഓൺലൈനായാണ്മിസാഫിൻ്റെ എട്ടാം പതിപ്പ് നടന്നത്. ഹിന്ദി, ഉറുദു, തമിഴ്, ബംഗാളി, പഞ്ചാബി, പാഷ്ടോ, സ്പാനിഷ്, മറാത്തി, ദാരി, പേർഷ്യൻ ഭാഷകളിലുള്ള ചിത്രങ്ങൾ ഇംഗ്ലീഷ് സബ്ടൈറ്റിലുകൾക്കൊപ്പമാണ് പ്രദർശിപ്പിച്ചത്.

സർമദ് ഖൂസത്ത് സംവിധാനം ചെയ്ത പാകിസ്താൻ ചിത്രം ‘സിന്ദഗി തമാഷ’ മികച്ച അന്താരാഷ്ട്ര സിനിമയ്ക്കുള്ള അവാർഡ് കരസ്ഥമാക്കി. സബീൻ മഹ്മൂദ് അവാർഡും ഈ ചിത്രം നേടി.  മികച്ച സംവിധായകനുള്ള പുരസ്കാരം അരുൺ കാർത്തിക്കിനാണ്. നസീർ ആണ് ചിത്രം. മികച്ച അന്താരാഷ്ട്ര ഷോർട്  ഫിലിമിനുള്ള പുരസ്കാരം വിഷ്ണു ദേവിന്റെ ‘ഒരു സിംഗിൾ റൂം ‘ നേടി. മേളയിൽ ഒന്നിലധികം അവാർഡുകൾ നേടിയ മറ്റൊരു ചിത്രമാണ് കാവേ നബതിയന്റെ ‘സിൻ ലാ ഹബാന.’

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

“അടുത്ത ആറുമാസം സ്ഥിതിഗതികൾ അങ്ങേയറ്റം മോശമാകും”: ബിൽഗേറ്റ്സ്

കർഷക പ്രക്ഷോഭം: വി യ്ക്കും എയർടെലിനും എതിരെ പരാതിയുമായി റിലയൻസ് ജിയോ