Movie prime

ബസ്ചാർജ് വർദ്ധിപ്പിക്കാൻ സാധിക്കില്ല: ഗതാഗത മന്ത്രി

തിരുവനന്തപുരം : സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ട പ്രകാരം ബസ് ചാർജ് വർദ്ധിപ്പിക്കാൻ സാധിക്കില്ലായെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. സാധ്യമായ ഇളവുകൾ എല്ലാം സർക്കാർ നൽകിയിട്ടുണ്ട്. കോവിഡ് എന്ന മഹാമാരിയെ തുടർന്ന് എല്ലാ മേഖലയിലും പ്രതിസന്ധി ഉണ്ട്. ബസ് ഉടമകളുടെ പ്രശ്നങ്ങൾ സർക്കാർ മനസിലാക്കുന്നുയെന്ന് മന്ത്രി പറഞ്ഞു. ബസ് ചാർജ് വർദ്ധനയെ കുറിച്ച് ഒരു തീരുമാനം എടുക്കണമെങ്കിൽ രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷമേ സാധ്യമാകുകയുള്ളൂ. നിലവിലെ ലോക്ക് ഡൗൺ സാഹചര്യം കണക്കിലെടുത്ത് കമ്മീഷൻ സിറ്റിംഗ് നടത്താൻ കഴിയുന്നില്ല More
 
ബസ്ചാർജ് വർദ്ധിപ്പിക്കാൻ  സാധിക്കില്ല: ഗതാഗത മന്ത്രി

തിരുവനന്തപുരം : സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ട പ്രകാരം ബസ് ചാർജ് വർദ്ധിപ്പിക്കാൻ സാധിക്കില്ലായെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. സാധ്യമായ ഇളവുകൾ എല്ലാം സർക്കാർ നൽകിയിട്ടുണ്ട്. കോവിഡ് എന്ന മഹാമാരിയെ തുടർന്ന് എല്ലാ മേഖലയിലും പ്രതിസന്ധി ഉണ്ട്. ബസ് ഉടമകളുടെ പ്രശ്നങ്ങൾ സർക്കാർ മനസിലാക്കുന്നുയെന്ന് മന്ത്രി പറഞ്ഞു.

ബസ് ചാർജ് വർദ്ധനയെ കുറിച്ച് ഒരു തീരുമാനം എടുക്കണമെങ്കിൽ രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷമേ സാധ്യമാകുകയുള്ളൂ. നിലവിലെ ലോക്ക് ഡൗൺ സാഹചര്യം കണക്കിലെടുത്ത് കമ്മീഷൻ സിറ്റിംഗ് നടത്താൻ കഴിയുന്നില്ല . ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകൾ പണിമുടക്കുന്നതുമായി ബന്ധപ്പെട്ട ഒരു നോട്ടീസും ഇതുവരെ ലഭിച്ചിട്ടില്ലയെന്ന് മന്ത്രി അറിയിച്ചു.

നിലവിലെ സാഹചര്യത്തിൽ ബസുകൾ സർവീസ് നടത്തുന്നത് വൻ ബാധ്യത വരുത്തുമെന്നാണ് ഉടമകൾ അവകാശപ്പെടുന്നത്. ഇതിനോടകം നിരത്തുകളിൽ ഇറങ്ങിയ ഏതാനം സ്വകാര്യ ബസുകൾ സർവീസ് നിർത്തിയിരിക്കുകയാണ്. ബസ് ചാർജ് ഇനത്തിൽ വർദ്ധനവ് വരുത്തിയാൽ മാത്രമേ ബസ് സർവീസ് നടത്തിയിട്ട് കാര്യമുള്ളൂയെന്നാണ് ഉടമകൾ പറയുന്നത്.