Movie prime

ലോക്ക് ഡൗൺ: നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട് വെർച്യുൽ ടൂർ സംഘടിപ്പിക്കുന്നു

കോവിഡ് 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള മ്യുസിയങ്ങൾ, ലൈബ്രറികൾ എന്നിവ അടച്ചിരിക്കുന്ന സാഹചര്യത്തിൽ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട് സ്ഥിരം ശേഖരങ്ങളുടെ വെർച്യുൽ ടൂർ സംഘടിപ്പിക്കുന്നു.നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്- (എൻ ജി എം എ)യുടെ 66 ആം വാർഷികത്തോടനുബന്ധിച്ചാണ് ആദ്യമായി കലാസ്നേഹികൾക്കായി മ്യൂസിയം സന്ദർശിക്കാതെ തന്നെ സ്ഥിരം ശേഖരം കാണുവാനുള്ള ഇത്തരമൊരു വെർച്യുൽ ടൂർ സംഘടിപ്പിക്കുന്നത്. കലാ സ്നേഹികൾക് കൂടുതലായി പഠിക്കാനും നിരീക്ഷിക്കാനും ചിന്തിക്കാനും നിരവധി കാര്യങ്ങൾ More
 
ലോക്ക് ഡൗൺ: നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട് വെർച്യുൽ ടൂർ സംഘടിപ്പിക്കുന്നു

കോവിഡ് 19 ലോക്ക് ഡൗണിന്റെ  പശ്ചാത്തലത്തിൽ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള മ്യുസിയങ്ങൾ, ലൈബ്രറികൾ എന്നിവ അടച്ചിരിക്കുന്ന സാഹചര്യത്തിൽ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്  സ്ഥിരം ശേഖരങ്ങളുടെ വെർച്യുൽ ടൂർ സംഘടിപ്പിക്കുന്നു.നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്- (എൻ ജി എം എ)യുടെ 66 ആം വാർഷികത്തോടനുബന്ധിച്ചാണ് ആദ്യമായി കലാസ്നേഹികൾക്കായി മ്യൂസിയം സന്ദർശിക്കാതെ തന്നെ സ്ഥിരം ശേഖരം  കാണുവാനുള്ള  ഇത്തരമൊരു വെർച്യുൽ ടൂർ സംഘടിപ്പിക്കുന്നത്. 

കലാ സ്നേഹികൾക് കൂടുതലായി പഠിക്കാനും നിരീക്ഷിക്കാനും ചിന്തിക്കാനും നിരവധി കാര്യങ്ങൾ വെർച്യുൽ ടൂർ മുന്നോട്ട് വക്കുന്നതായി എൻ ജി എം എ ഡയറക്ടർ ജനറൽ അധ്വൈദ ഘടനായക് അറിയിച്ചു. വെർച്യുൽ ടൂറിന്റെ ഭാഗമായി കാണാൻ കഴിയുന്ന വിവിധ ശില്പങ്ങൾ, പെയിന്റിങ്ങുകൾ, ചിത്രങ്ങൾ എന്നിവ എൻ ജി എം എയുടെ കൈവശവുമുള്ള രഹസ്യ കലാനിധികളുടെ കരുതൽ ശേഖരം പ്രദർശിപ്പിക്കുന്നതിനുള്ള മറ്റൊരു ചുവടു വയ്പായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെർച്യുൽ ടൂർ നടത്തുന്നതിനുള്ള ലിങ്ക് :  http://www.ngmaindia.gov.in/index.asp