Movie prime

ചാമ്പ്യന്‍സ് ബോട്ട് ലീഗ് അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന വ്യാപകമാക്കും

ഐപിഎല് മാതൃകയില് സംസ്ഥാന ടൂറിസം വകുപ്പ് തുടക്കമിട്ട ചുണ്ടന് വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യന്സ് ബോട്ട് ലീഗ് (സിബിഎല്) അടുത്ത വര്ഷം മുതല് സംസ്ഥാന വ്യാപകമാക്കുമെന്ന് ഇക്കൊല്ലത്തെ മത്സരങ്ങളുടെ സമാപന വേദിയില് മന്ത്രിമാരായ ഡോ. ടിഎം തോമസ് ഐസക്കും, കടകംപള്ളി സുരേന്ദ്രനും പ്രഖ്യാപിച്ചു. കൊല്ലത്ത് അഷ്ടമുടിക്കായലില് നടന്ന പ്രസിഡന്റ്സ് ട്രോഫി വള്ളം കളിയും സിബിഎല്ലിന്റെ ഫൈനല് മത്സരങ്ങളും ഉദ്ഘാടനം ചെയ്യവെ ധനമന്ത്രി തോമസ് ഐസക്കാണ് ആദ്യം ഇക്കാര്യം അറിയിച്ചത്. ഇപ്പോള് അഞ്ചു ജില്ലകളിലായി നടത്തുന്ന സിബിഎല്-ന് അടുത്ത More
 
ചാമ്പ്യന്‍സ് ബോട്ട് ലീഗ് അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന വ്യാപകമാക്കും
ഐപിഎല്‍ മാതൃകയില്‍ സംസ്ഥാന ടൂറിസം വകുപ്പ് തുടക്കമിട്ട ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന വ്യാപകമാക്കുമെന്ന് ഇക്കൊല്ലത്തെ മത്സരങ്ങളുടെ സമാപന വേദിയില്‍ മന്ത്രിമാരായ ഡോ. ടിഎം തോമസ് ഐസക്കും, കടകംപള്ളി സുരേന്ദ്രനും പ്രഖ്യാപിച്ചു.

കൊല്ലത്ത് അഷ്ടമുടിക്കായലില്‍ നടന്ന പ്രസിഡന്‍റ്സ് ട്രോഫി വള്ളം കളിയും സിബിഎല്ലിന്‍റെ ഫൈനല്‍ മത്സരങ്ങളും ഉദ്ഘാടനം ചെയ്യവെ ധനമന്ത്രി തോമസ് ഐസക്കാണ് ആദ്യം ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ അഞ്ചു ജില്ലകളിലായി നടത്തുന്ന സിബിഎല്‍-ന് അടുത്ത വര്‍ഷം മുതല്‍ മലബാര്‍ ജില്ലകള്‍ വേദിയാകുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി.

പ്രാദേശികമായി മാത്രം നടന്നിരുന്ന പല വള്ളംകളികളും സിബിഎല്ലിന്‍റെ ഭാഗമായതോടെ അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടുവെന്ന് ശ്രീ തോമസ് ഐസക് ചൂണ്ടിക്കാട്ടി. സംസ്ഥാന വ്യാപകമാക്കുന്നതിനുവേണ്ട അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സാങ്കേതിക കാരണങ്ങളാണ് ഇക്കുറി പൊന്നാനിയില്‍ നിശ്ചയിച്ച മത്സരം നടത്താന്‍ കഴിയാതിരുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്രാദേശിക വള്ളംകളികളുടെ പുനരുജ്ജീവനമാണ് സിബിഎല്‍ ഈ ജലവിനോദത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനയെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനത്തിന്‍റെ ഉത്തമോദാഹരണമാണ് സിബിഎല്‍ മത്സരങ്ങളില്‍ കണ്ടതെന്ന് ചടങ്ങില്‍ പങ്കെടുത്ത സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

ആലപ്പുഴയിലും കോട്ടയത്തും ഒതുങ്ങിയിരുന്ന ചുണ്ടന്‍ വള്ളംകളിക്ക് സംസ്ഥാന വ്യാപകമായി സ്വീകാര്യത ലഭിക്കുന്നതില്‍ സിബിഎല്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. കൊല്ലത്തെ ടൂറിസം സാധ്യതകള്‍ക്ക് സിബിഎല്‍ പുതിയ മാനം നല്‍കിയെന്ന് ചടങ്ങിലെ അധ്യക്ഷനായിരുന്ന എം മുകേഷ് എംഎല്‍എ പറഞ്ഞു.

അസാധ്യമായതാണ് കേരള ടൂറിസം സാധിച്ചെടുത്തതെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. 22 ലക്ഷം കാണികളാണ് നേരിട്ടും വിവിധ മാധ്യമങ്ങളിലൂടെയും ചാമ്പ്യന്‍സ് ബോട്ട് ലീഗ് വീക്ഷിച്ചത്. 3000 തുഴക്കാര്‍, 12 വേദികള്‍, 8 ടിവി ചാനലുകള്‍, ആറു ഭാഷകളിലെ വിവരണം തുടങ്ങിയ വെല്ലുവിളികളാണ് സിബിഎല്‍ തരണം ചെയ്തതെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.