Movie prime

10, 12 ക്ലാസ്സുകളിലെ ബോർഡ് പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ

CBSE പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) സെക്രട്ടറി അനുരാഗ് ത്രിപാഠി.കൊറോണ വൈറസ് പ്രതിസന്ധികൾക്കിടയിൽ 2021-ലെ ക്ലാസ് 10, 12 ബോർഡ് പരീക്ഷകൾ മാറ്റിവെയ്ക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പരീക്ഷകൾ സമയത്ത് നടത്തുമെന്നും തീയതി ഉടൻ പ്രഖ്യാപിക്കുമെന്നുമുള്ള സിബിഎസ്ഇ യുടെ അറിയിപ്പ് വരുന്നത്. അസോചം സംഘടിപ്പിച്ച ‘പുതിയ വിദ്യാഭ്യാസ നയം(എൻഇപി): സ്കൂൾ വിദ്യാഭ്യാസത്തിന്റെ ശോഭനമായ ഭാവി’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. CBSE ബോർഡ് പരീക്ഷകൾ ഉറപ്പായും നടക്കുമെന്നും More
 
10, 12 ക്ലാസ്സുകളിലെ  ബോർഡ് പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ

CBSE
പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന്
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) സെക്രട്ടറി അനുരാഗ് ത്രിപാഠി.കൊറോണ വൈറസ് പ്രതിസന്ധികൾക്കിടയിൽ 2021-ലെ ക്ലാസ് 10, 12 ബോർഡ് പരീക്ഷകൾ മാറ്റിവെയ്ക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പരീക്ഷകൾ സമയത്ത് നടത്തുമെന്നും തീയതി ഉടൻ പ്രഖ്യാപിക്കുമെന്നുമുള്ള സിബിഎസ്ഇ യുടെ അറിയിപ്പ് വരുന്നത്. അസോചം സംഘടിപ്പിച്ച ‘പുതിയ വിദ്യാഭ്യാസ നയം(എൻ‌ഇ‌പി): സ്കൂൾ വിദ്യാഭ്യാസത്തിന്റെ ശോഭനമായ ഭാവി’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. CBSE

ബോർഡ് പരീക്ഷകൾ ഉറപ്പായും നടക്കുമെന്നും ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കുമെന്നും ത്രിപാഠി പറഞ്ഞു. സിബിഎസ്ഇ അതിനുള്ള പദ്ധതികൾ തയ്യാറാക്കി വരികയാണ്. പരീക്ഷകൾ എങ്ങനെ നടത്തും എന്നതിനെപ്പറ്റി ഉടൻ വെളിപ്പെടുത്തും.

കാര്യങ്ങൾ എങ്ങിനെ മുന്നോട്ട് കൊണ്ടു പോകും എന്നതിനെപ്പറ്റി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തങ്ങൾ ആശങ്കാകുലരായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ സ്കൂളുകളും അധ്യാപകരും അവസരത്തിനൊത്ത് ഉയരുന്നതാണ് കണ്ടത്. വലിയ മാറ്റങ്ങളാണ് അതോടെ സംഭവിച്ചത്. അധ്യാപന ആവശ്യങ്ങൾക്കായി പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ അധ്യാപകർ അതിവേഗം സ്വയം പരിശീലനം നേടി. ഏതാനും മാസങ്ങൾക്കുള്ളിൽ വ്യത്യസ്ത അപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഓൺലൈനിലൂടെ ക്ലാസുകൾ നടത്തുന്നത് സാധാരണമായി.

അതേ സമയം, പരീക്ഷയുടെ ഫോർമാറ്റിനെക്കുറിച്ച് വിശദാംശങ്ങളൊന്നും ത്രിപാഠി നൽകിയില്ല. സാധാരണയായി, ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകൾ നടത്തുന്നത്.

പത്താം ക്ലാസ്സിലേയും പന്ത്രണ്ടാം ക്ലാസ്സിലേയും പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പുകൾ സിബിഎസ്ഇആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
മാർക്കിംഗ് സ്കീമിനൊപ്പമുള്ള പുതിയ സാമ്പിൾ പേപ്പറുകൾ അടുത്തിടെ പുറത്തിറക്കിയിരുന്നു. കൃത്യസമയത്ത് പരീക്ഷ നടത്താൻ ബോർഡ് പദ്ധതിയിടുന്നു എന്ന നിഗമനങ്ങളെ ഇത് ശരിവെയ്ക്കുന്നുണ്ട്.

ഇതിനിടെശ്രദ്ധേയമായ മറ്റൊരു കാര്യം, 2021 മെയ് വരെ ബോർഡ് പരീക്ഷകൾ മാറ്റിവെയ്ക്കാൻ മഹാരാഷ്ട്ര, ഗുജറാത്ത് ബോർഡുകൾ തീരുമാനിച്ചിട്ടുണ്ട് എന്നതാണ്.