Movie prime

വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം

കോവിഡ് 19 സംബന്ധിച്ച് ജനങ്ങളില് പരിഭ്രാന്തി സൃഷ്ടിക്കുന്ന വ്യാജ വാര്ത്തകള് തടയാന് ഫലപ്രദമായ നടപടികള് സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്ദ്ദേശിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സെക്രട്ടറി അജയ്കുമാര് ഭല്ല സംസ്ഥാനങ്ങള്ക്ക് കത്തയച്ചു. വസ്തുതകളും സ്ഥിതികരിച്ചിട്ടില്ലാത്ത വാർത്തകളുടെ നിജസ്ഥിതിയും പരിശോധിക്കാനുമായി ഇന്ത്യാ ഗവണ്മെന്റ് ഒരു വെബ്പോര്ട്ടല് സൃഷ്ടിക്കുന്നതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഇതുപോലുള്ളൊരു സംവിധാനം സൃഷ്ടിക്കണമെന്നും കത്തില് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഒരു റിട്ട് പെറ്റീഷന് പരിഗണിക്കുന്നതിനിടയില് അന്യസംസ്ഥാന തൊഴിലാളികളില് പരിഭ്രാന്തി സൃഷ്ടിച്ച More
 
വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം

കോവിഡ് 19 സംബന്ധിച്ച് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന വ്യാജ വാര്‍ത്തകള്‍ തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സെക്രട്ടറി അജയ്കുമാര്‍ ഭല്ല സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. വസ്തുതകളും സ്ഥിതികരിച്ചിട്ടില്ലാത്ത വാർത്തകളുടെ നിജസ്ഥിതിയും പരിശോധിക്കാനുമായി ഇന്ത്യാ ഗവണ്‍മെന്റ് ഒരു വെബ്പോര്‍ട്ടല്‍ സൃഷ്ടിക്കുന്നതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഇതുപോലുള്ളൊരു സംവിധാനം സൃഷ്ടിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഒരു റിട്ട് പെറ്റീഷന്‍ പരിഗണിക്കുന്നതിനിടയില്‍ അന്യസംസ്ഥാന തൊഴിലാളികളില്‍ പരിഭ്രാന്തി സൃഷ്ടിച്ച വ്യാജവാര്‍ത്തകള്‍ ഗൗരവകരമായ വിഷയമാണെന്നും ഇത് ആ ആളുകള്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത ബുദ്ധിമുട്ടുണ്ടാക്കിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. കോടതിയുടെ നീരീക്ഷണത്തെത്തുടര്‍ന്ന് അതിഥി തൊഴിലാളികള്‍ക്ക് ആഹാരം, വൈദ്യ സഹായം, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റ് പുറപ്പെടുവിച്ചിരുന്നു.