Movie prime

‘ബ്ലാക്ക്‌ പാന്തര്‍’ താരം ചാഡ്‌വിക്ക് ബോസ്മാൻ അന്തരിച്ചു

Chadwick Boseman ഹോളിവുഡ് താരം ചാഡ്വിക്ക് ബോസ്മാൻ(43) അന്തരിച്ചു. കുടലിലെ അർബുദ ബാധയെ തുടർന്ന് കഴിഞ്ഞ നാല് വർഷമായി ഇദ്ദേഹം ചികിത്സയിലായിരുന്നു. രോഗവിവരത്തെക്കുറിച്ച് ഇതുവരെ ബോസ്മാൻ വ്യക്തമാക്കിയിട്ടിരുന്നില്ല.ലോസ് ആഞ്ചൽസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മരണ സമയത്ത് ഭാര്യയും ബന്ധുക്കളും അടുത്തുണ്ടായിരുന്നു. Chadwick Boseman ചാഡ്വിക്ക് ഒരു യഥാർത്ഥ പോരാളിയായിരുന്നുവെന്ന് കുടുംബം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. നിരവധി ശസ്ത്രക്രിയകൾക്കും കീമോതെറാപ്പിക്കും ഇടയിലാണ് കഴിഞ്ഞ വർഷങ്ങളിൽ അദ്ദേഹം ചിത്രങ്ങളിൽ അഭിനയിച്ചിരുന്നത്. കരിയറിൽ ഏറെ ബഹുമതികളും പ്രശംസകളും നേടിക്കൊടുത്ത കഥാപാത്രമായിരുന്നു ബ്ലാക്ക് More
 
‘ബ്ലാക്ക്‌ പാന്തര്‍’ താരം ചാഡ്‌വിക്ക് ബോസ്മാൻ അന്തരിച്ചു

Chadwick Boseman

ഹോളിവുഡ് താരം ചാഡ്‌വിക്ക് ബോസ്മാൻ(43) അന്തരിച്ചു. കുടലിലെ അർബുദ ബാധയെ തുടർന്ന് കഴിഞ്ഞ നാല് വർഷമായി ഇദ്ദേഹം ചികിത്സയിലായിരുന്നു. രോ​ഗവിവരത്തെക്കുറിച്ച് ഇതുവരെ ബോസ്മാൻ വ്യക്തമാക്കിയിട്ടിരുന്നില്ല.ലോസ് ആഞ്ചൽസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മരണ സമയത്ത് ഭാര്യയും ബന്ധുക്കളും അടുത്തുണ്ടായിരുന്നു. Chadwick Boseman

ചാഡ്‌വിക്ക് ഒരു യഥാർത്ഥ പോരാളിയായിരുന്നുവെന്ന് കുടുംബം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. നിരവധി ശസ്ത്രക്രിയകൾക്കും കീമോതെറാപ്പിക്കും ഇടയിലാണ് കഴിഞ്ഞ വർഷങ്ങളിൽ അ​ദ്ദേഹം ചിത്രങ്ങളിൽ അഭിനയിച്ചിരുന്നത്. കരിയറിൽ ഏറെ ബഹുമതികളും പ്രശംസകളും നേടിക്കൊടുത്ത കഥാപാത്രമായിരുന്നു ബ്ലാക്ക് പാന്തറിലേതെന്നും കുടുംബം വ്യക്തമാക്കുന്നു.

സൗത്ത് കാലിഫോർണിയയിൽ 1977 നവംബർ 29ന് ജനിച്ച ചാഡ്‌വിക്ക് ഹൊവാർഡ് സർവകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷമാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്. ആദ്യ കാലങ്ങളിൽ ചെറിയ വേഷങ്ങളിവും ടിവി ഷോകളും ചെയ്തിരുന്ന ചാഡ്‌വിക്ക് 2013 ലാണ് ശ്രദ്ധിക്കപ്പെടുന്നത്. 2013 ൽ പുറത്തിറങ്ങിയ 42 എന്ന ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടൂ. ചിത്രത്തിൽ ബേസ്ബോൾ താരമായ ജാക്കി റോബിൻസണിന്റെ വേഷമായിരുന്നു ചാഡ്‌വിക്ക് അവതരിപ്പിച്ചിരുന്നത്.

മാർവലിന്റെ സൂപ്പർഹീറോ കഥാപാത്രമായ ബ്ലാക്ക് പാന്തറിലെ നായകനെന്ന നിലയിലാണ് ചാഡ്‌വിക്ക് ബോസ്മാൻ ഏറെ പ്രശസ്തനായത്. 2016 ൽ പുറത്തിറങ്ങിയ ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ എന്ന ചിത്രത്തിലാണ് ചാഡ്‌വിക്ക് ആദ്യമായി ബ്ലാക്ക് പാന്തറായി എത്തുന്നത്. പിന്നീട് 2018 ൽ റയാൻ കോഗ്ലറിന്റെ ബ്ലാക്ക് പാന്തർ ചിത്രത്തിലൂടെ ലോകം മുഴുവൻ ആരാധകരെ നേടി. അവഞ്ചേർസ് ഇൻഫിനിറ്റി വാറിലും എൻഡ് ഗെയിമിലും ചാഡ്‌വിക്ക് ബ്ലാക്ക് പാന്തറായി എത്തിയിരുന്നു. കറുത്ത വംശജൻ സൂപ്പർ ഹീറോയായ, കറുത്ത വംശജൻ സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ബ്ലാക്ക് പാന്തർ. 91മത് ഓസ്കാർ നോമിനേഷനിൽ മികച്ച ചിത്രത്തിന് അടക്കം ഏഴ് വിഭാ​ഗങ്ങളിൽ ബ്ലാക്ക് പാന്തറിന് നോമിനേഷൻ ലഭിച്ചിരുന്നു.

‘ബ്ലാക്ക്‌ പാന്തര്‍’ താരം ചാഡ്‌വിക്ക് ബോസ്മാൻ അന്തരിച്ചു

“ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു, ഞങ്ങളുടെ ചിന്തകൾ ചാഡ്‌വിക്ക് ബോസ്മാന്റെ കുടുംബത്തോടൊപ്പമുണ്ട്. നിങ്ങളുടെ ഓര്‍മ്മകള്‍ എന്നും നിലനിൽക്കും”, മാര്‍വല്‍ സ്റ്റുഡിയോസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.

സ്പൈക്ക് ലീ സംവിധാനം ചെയ്ത ‘Da 5 Bloods’ ആണ് ചാഡ്‌വിക്ക് ബോസ്മാന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ചിത്രം നെറ്ഫ്ലിക്സില്‍ കാണുവാന്‍ സാധിക്കും. 21 ബ്രിഡ്ജസ്, ഡാ ഫൈവ് ബ്ലഡ്‌സ്, അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍, മാര്‍ഷാല്‍, അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം, മെസേജ് ഫ്രം ദ കിങ് എന്നിവയാണ് ചാഡ് വിക്ക് ബോസ്മാന്റെ മറ്റ് പ്രധാന സിനിമകള്‍.