Movie prime

തിരുവനന്തപുരം: ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം,അളകാപുരി, ആര്‍ഡിആര്‍, ശ്രീ മൂലം ക്ലബ്‌ ഓഡിറ്റോറിയങ്ങൾ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളാകും

Covid Treatment ചന്ദ്രശേഖരന് നായര് സ്റ്റേഡിയം, അളകാപുരി, RDR, ശ്രീ മൂലം ക്ലബ് ഓഡിറ്റോറിയങ്ങൾ,കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളാകുമെന്ന് സര്ക്കാര് അറിയിച്ചു.Covid Treatment തിരുവനന്തപുരം ജില്ലയില് പുതിയ 16 കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള് (സി.എഫ്.എല്.റ്റി.സി) ആരംഭിക്കും. ഇവിടങ്ങളില് നേരിയ രോഗലക്ഷണങ്ങളുള്ളതും രോഗലക്ഷണങ്ങള് പ്രകടമല്ലാത്തതുമായ കോവിഡ് രോഗികളെ പാര്പ്പിക്കും. ഇവര്ക്കാവശ്യമായ ചികിത്സാ സൗകര്യവും ഈ കേന്ദ്രങ്ങളില് ഒരുക്കും. പുതിയ സി.എഫ്.എല്.റ്റി.സികളുടെ പട്ടിക ചുവടെ 1. എസ്.എന്.വി.എച്ച്.എസ്.എസ്, നെടുങ്കണ്ട 2. എം.എം.എം.ജി.എല്.പി.എസ്, നെടുങ്കണ്ട 3. എസ്.എന്.വി.ജി.എച്ച്.എസ്.എസ്, ചെക്കാലവിളാകം 4. More
 
തിരുവനന്തപുരം: ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം,അളകാപുരി, ആര്‍ഡിആര്‍, ശ്രീ മൂലം ക്ലബ്‌ ഓഡിറ്റോറിയങ്ങൾ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളാകും

Covid Treatment

ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, അളകാപുരി, RDR, ശ്രീ മൂലം ക്ലബ്‌ ഓഡിറ്റോറിയങ്ങൾ,കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.Covid Treatment

തിരുവനന്തപുരം ജില്ലയില്‍ പുതിയ 16 കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ (സി.എഫ്.എല്‍.റ്റി.സി) ആരംഭിക്കും. ഇവിടങ്ങളില്‍ നേരിയ രോഗലക്ഷണങ്ങളുള്ളതും രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്തതുമായ കോവിഡ് രോഗികളെ പാര്‍പ്പിക്കും. ഇവര്‍ക്കാവശ്യമായ ചികിത്സാ സൗകര്യവും ഈ കേന്ദ്രങ്ങളില്‍ ഒരുക്കും.

പുതിയ സി.എഫ്.എല്‍.റ്റി.സികളുടെ പട്ടിക ചുവടെ

1. എസ്.എന്‍.വി.എച്ച്.എസ്.എസ്, നെടുങ്കണ്ട
2. എം.എം.എം.ജി.എല്‍.പി.എസ്, നെടുങ്കണ്ട
3. എസ്.എന്‍.വി.ജി.എച്ച്.എസ്.എസ്, ചെക്കാലവിളാകം
4. ഗവ.എച്ച്.എസ്, വക്കം
5. സെന്റ് നിക്കോളാസ് കണ്‍വെന്‍ഷന്‍ സെന്റര്‍, പുല്ലുവിള
6. ഗവ. കെ.എന്‍.എം. കോളേജ്, കാഞ്ഞിരംകുളം
7. ജവഹര്‍ നവോദയ വിദ്യാലയം, ചെറ്റച്ചല്‍
8. റോസ മിസ്റ്റിക്ക സ്‌കൂള്‍, മുക്കോല
9. ഷൂട്ടിംഗ് അക്കാഡമി, വട്ടിയൂര്‍ക്കാവ്
10. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, പാളയം
11. ഫ്രീ മാഷന്‍സ് ഹാള്‍, വഴുതയ്ക്കാട്
12. ശ്രീ മൂലം ക്ലബ്, വഴുതയ്ക്കാട്
13. അളകാപുരി ഓഡിറ്റോറിയം, ഇടപ്പഴിഞ്ഞി
14. ആര്‍.ഡി.ആര്‍ ഓഡിറ്റോറിയം, ഇടപ്പഴിഞ്ഞി
15. സരസ്വതി വിദ്യാലയം, വട്ടിയൂര്‍ക്കാവ്
16. എം.ജി.എം സ്‌കൂള്‍, ആക്കുളം

കോവിഡ് ടെസ്റ്റ് റിസല്‍ട്ട് പോസിറ്റീവായ കേസുകളില്‍ പ്രകടമായി രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയുമാണ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ കിടത്തി ചികിത്സിക്കുക. ജൂലൈ 19 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഒട്ടാകെ 187 സിഎഫ്എല്‍ടിസികളിയായി 20404 ബെഡ്ഡുകള്‍ തയാറായിട്ടുണ്ട്. 305 ഡോക്ടര്‍മാരെയും 572 നഴ്‌സുമാരെയും 62 ഫാര്‍മസിസ്റ്റുകളെയും ലാബ് ടെക്‌നീഷ്യന്മാരെയും സിഎഫ്എല്‍ടിസികളില്‍ നിയോഗിച്ചിട്ടുണ്ട്. 742 സിഎഫ്എല്‍ടിസികളാണ് ജൂലൈ 23 നകം തയാറാകുമെന്ന് പ്രതീക്ഷിക്കുന്നത്. അതോടെ ബെഡ്ഡുകളുടെ എണ്ണം 69,215 ആയി ഉയരും.