Movie prime

ചന്ദ്രയാൻ-2 ഐ എസ് ആർ ഒ ചെയർമാനെതിരെ രൂക്ഷവിമർശനം

ചന്ദ്രയാൻ-2 പദ്ധതിയുടെ വിജയം സംബന്ധിച്ച അവകാശവാദങ്ങൾ ദിനം പ്രതി മാറിമറിയുന്നു എന്ന പരിഹാസവുമായി മുൻ ഐ എസ് ആർ ഒ ഉദ്യോഗസ്ഥർ. ചന്ദ്രയാൻ-2 പദ്ധതി 98 ശതമാനം വിജയമായിരുന്നു എന്ന ചെയർമാന്റെ പുതിയ അവകാശവാദത്തെയാണ് വിരമിച്ച ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്. “സ്ഥിരതയില്ലാത്ത അവകാശവാദമാണ് ഐ എസ് ആർ ഒ ചെയർമാന്റേത്. തുടക്കത്തിൽ പദ്ധതി 95 ശതമാനം വിജയമായിരുന്നു എന്നായിരുന്നു പറഞ്ഞത്. രണ്ടു ദിവസം മുൻപ് ഭുവനേശ്വറിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം അവകാശപ്പെട്ടത് പദ്ധതി 98 ശതമാനം വിജയമാണെന്നാണ്. ഒരാഴ്ചകൊണ്ട് മൂന്നു ശതമാനത്തിന്റെ More
 
ചന്ദ്രയാൻ-2 ഐ എസ് ആർ ഒ ചെയർമാനെതിരെ രൂക്ഷവിമർശനം

ചന്ദ്രയാൻ-2 പദ്ധതിയുടെ വിജയം സംബന്ധിച്ച അവകാശവാദങ്ങൾ ദിനം പ്രതി മാറിമറിയുന്നു എന്ന പരിഹാസവുമായി മുൻ ഐ എസ് ആർ ഒ ഉദ്യോഗസ്ഥർ. ചന്ദ്രയാൻ-2 പദ്ധതി 98 ശതമാനം വിജയമായിരുന്നു എന്ന ചെയർമാന്റെ പുതിയ അവകാശവാദത്തെയാണ് വിരമിച്ച ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്.
“സ്ഥിരതയില്ലാത്ത അവകാശവാദമാണ് ഐ എസ് ആർ ഒ ചെയർമാന്റേത്. തുടക്കത്തിൽ പദ്ധതി 95 ശതമാനം വിജയമായിരുന്നു എന്നായിരുന്നു പറഞ്ഞത്.

രണ്ടു ദിവസം മുൻപ് ഭുവനേശ്വറിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം അവകാശപ്പെട്ടത് പദ്ധതി 98 ശതമാനം വിജയമാണെന്നാണ്. ഒരാഴ്ചകൊണ്ട് മൂന്നു ശതമാനത്തിന്റെ വർധനവുണ്ടായിരിക്കുന്നു. അടുത്ത അഞ്ചു ദിവസം കൊണ്ട് വിജയം 100 ശതമാനമാകാനാണ് സാധ്യത”- ഒരു മുൻ ഐ എസ് ആർ ഒ ഉദ്യോഗസ്ഥൻ ഇതേപ്പറ്റി പരിഹാസപൂർവം പറഞ്ഞതായി ഐ എ എൻ എസ് റിപ്പോർട്ട് ചെയ്യുന്നു.

രണ്ടു ദിവസത്തിനുള്ളിൽ നൂറു ശതമാനം വിജയമെന്ന പുതിയ അവകാശവാദവുമായി ഐ എസ് ആർ ഒ വരുമെന്ന് കരുതുന്നതായി വിരമിച്ച മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞതായും ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിമർശനം നടത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരം വെളിപ്പെടുത്തിയിട്ടില്ല.
ഭുവനേശ്വറിൽ ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ ഐ എസ് ആർ ഒ ചെയർമാൻ കെ ശിവൻ പറഞ്ഞത് ഇപ്രകാരമാണ്: “വിക്രം ലാൻഡറുമായി ആശയവിനിമയം സ്ഥാപിക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. രണ്ടു ഘട്ടങ്ങളായാണ് ചന്ദ്രയാൻ 2 പദ്ധതി വികസിപ്പിച്ചത്. ശാസ്ത്ര ഘട്ടവും സാങ്കേതികവിദ്യാ ഘട്ടവും. ശാസ്ത്ര ലക്ഷ്യം കൈവരിക്കുന്നതിൽ നാം പൂർണമായി വിജയിച്ചു. സാങ്കേതികതയുടെ കാര്യത്തിലും ഏറെക്കുറെ പൂർണമായ വിജയമാണ് ഉള്ളത്. അതുകൊണ്ട് പദ്ധതി 98 ശതമാനം വിജയമാണെന്ന് പറയാം”
ജൂലൈ 22 -നാണ് 978 കോടി മുതൽമുടക്കുള്ള ചന്ദ്രയാൻ-2 ഓർബിറ്ററും വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ജി എസ് എൽ വി മാർക്ക് -3 പേടകം വഴി വിക്ഷേപിക്കുന്നത്. സെപ്റ്റംബർ ഏഴിന് നിശ്ചയിച്ച ഭ്രമണപഥത്തിൽ നിന്ന് തെന്നിമാറിയ വിക്രം ലാൻഡർ ദക്ഷിണധ്രുവത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു.