Movie prime

ചട്ടങ്ങളില്‍ മാറ്റം വരുത്തി കേരളത്തെ നിക്ഷേപ സൗഹൃദമാക്കുക : സംരംഭകര്‍

കേരളത്തെ ഇന്ത്യയിലെ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കണമെങ്കില് ഭൂപരിഷ്കരണ നിയമം, കെട്ടിട നിര്മാണ ചട്ടങ്ങള്, ഫാക്ടറി നിയമം എന്നിവയില് ഭേദഗതി കൊണ്ടുവരണമെന്ന് ആഗോളാടിസ്ഥാനത്തില് വിജയം കൈവരിച്ച കേരളീയരായ സംരംഭകര് അസെന്ഡ്-2020 നിക്ഷേപക സമ്മേളനത്തില് ആവശ്യപ്പെട്ടു. വൈദ്യുതി, വാട്ടര് കണക്ഷനുകള് ലഭിക്കുന്നതിലും പരിസ്ഥിതി അനുമതി ലഭിക്കുന്നതിലും ഫലപ്രദമായ ഫാസ്റ്റ്-ട്രാക്ക് സംവിധാനം കൊണ്ടുവരണമെന്ന് തങ്ങളുടെ വിജയകഥകള് വിവരിച്ചുകൊണ്ട് അവര് ആവശ്യപ്പെട്ടു. സംസ്ഥാന വ്യവസായ വികസന കോര്പറേഷന് നല്കുന്ന വായ്പ 100 കോടി രൂപയാക്കണമെന്ന ആവശ്യവുമുയര്ന്നു. ഓരോ സംരംഭകനെയും സംബന്ധിച്ചിടത്തോളം യഥാസമയം അനുമതി More
 
ചട്ടങ്ങളില്‍ മാറ്റം വരുത്തി കേരളത്തെ നിക്ഷേപ സൗഹൃദമാക്കുക :  സംരംഭകര്‍

കേരളത്തെ ഇന്ത്യയിലെ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കണമെങ്കില്‍ ഭൂപരിഷ്കരണ നിയമം, കെട്ടിട നിര്‍മാണ ചട്ടങ്ങള്‍, ഫാക്ടറി നിയമം എന്നിവയില്‍ ഭേദഗതി കൊണ്ടുവരണമെന്ന് ആഗോളാടിസ്ഥാനത്തില്‍ വിജയം കൈവരിച്ച കേരളീയരായ സംരംഭകര്‍ അസെന്‍ഡ്-2020 നിക്ഷേപക സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

വൈദ്യുതി, വാട്ടര്‍ കണക്ഷനുകള്‍ ലഭിക്കുന്നതിലും പരിസ്ഥിതി അനുമതി ലഭിക്കുന്നതിലും ഫലപ്രദമായ ഫാസ്റ്റ്-ട്രാക്ക് സംവിധാനം കൊണ്ടുവരണമെന്ന് തങ്ങളുടെ വിജയകഥകള്‍ വിവരിച്ചുകൊണ്ട് അവര്‍ ആവശ്യപ്പെട്ടു. സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ നല്‍കുന്ന വായ്പ 100 കോടി രൂപയാക്കണമെന്ന ആവശ്യവുമുയര്‍ന്നു.

ഓരോ സംരംഭകനെയും സംബന്ധിച്ചിടത്തോളം യഥാസമയം അനുമതി ലഭിക്കുക എന്നത് പ്രധാനമാണെന്ന് ഐബിഎസ് സ്ഥാപകനും എക്സിക്യൂട്ടിവ് ചെയര്‍മാനുമായ വി.കെ മാത്യൂസ് പറഞ്ഞു. ഓഫീസുകള്‍ തോറും കയറിയിറങ്ങി നടക്കുന്ന സ്ഥിതി ഒഴിവാക്കണം. തൊഴിലന്തരീക്ഷത്തില്‍ സമഗ്രമായ മാറ്റം വരുന്നുണ്ട്. പുതിയ ബിസിനസുകള്‍ തുടങ്ങിയാലേ പുതിയ തൊഴിലവസരങ്ങളുണ്ടാവുകയുള്ളുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളീയരുടെ ആത്മാര്‍ഥത അഭിനന്ദനീയമാണെന്ന് സിഐഐ കേരള ഘടകം ചെയര്‍മാനും ഇസാഫ് ഗ്രൂപ്പ് സ്ഥാപകനുമായ കെ. പോള്‍ തോമസ് പറഞ്ഞു.

പ്രളയാനന്തര കാലത്ത് വായ്പകളുടെ തിരിച്ചടവ് തടസപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ട് തങ്ങള്‍ കാലാവധി പരിഷ്കരിച്ചുകൊടുത്തു. പതിനായിരം വായ്പകള്‍ മാത്രമാണ് ബാക്കിയുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങള്‍ ഒന്‍പതു ലക്ഷം സംരംഭകര്‍ക്ക് വായ്പ നല്‍കിയിട്ടുണ്ട്. അവയില്‍ 30 ശതമാനവും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഇത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇരട്ടിയാണ്. തൊഴില്‍ ലഭിച്ചവരില്‍ 60 ശതമാനവും സ്ത്രീകളാണെന്ന് അദ്ദേഹം പറഞ്ഞു.
ഉല്പാദനക്ഷമതയുള്ളതും മികച്ച വരുമാനം തരുന്നതും തൊഴിലവസരങ്ങള്‍ നല്‍കുന്നതും സുസ്ഥിരവുമായ നിക്ഷേപം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തെ നിക്ഷേപാന്തരീക്ഷം പ്രയോജനപ്പെടുത്തി ഇവിടെയും പുറത്തുമായി ഊര്‍ജസ്വലമായ സംരംഭങ്ങള്‍ കെട്ടിപ്പടുത്തവര്‍ നിരവധിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിപ്പ രോഗബാധ പോലെ പ്രാദേശികമായ പ്രശ്നങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നതിനുപകരം സംസ്ഥാനം സ്വന്തം സാധ്യതകള്‍ വിപണനം ചെയ്യുകയാണ് വേണ്ടതെന്ന് ലുലു ഗ്രൂപ്പ് സിഎംഡി എംഎ യൂസഫലി വ്യക്തമാക്കി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതു മാത്രമല്ല, സര്‍ക്കാരിന്‍റെ ഉത്തരവാദിത്തം. ജനസാന്ദ്രതയേറിയ ഈ സംസ്ഥാനത്ത് ടൂറിസത്തിലും വിവരസാങ്കേതികവിദ്യയിലുമുള്ള മേډ ഉപയോഗിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്തിന്‍റെ വളര്‍ച്ചയില്‍ നേരിടുന്ന തടസങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിന് ഉദ്യോഗസ്ഥരും സര്‍ക്കാരും ജനങ്ങളും കൈകോര്‍ക്കണമെന്ന് ആര്‍പി ഗ്രൂപ്പ് കമ്പനികളുടെ സിഎംഡി ഡോ. ബി. രവി പിള്ള ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് ഇതുവരെ തൊഴില്‍പരമായ പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നിട്ടില്ലെന്നാണ് പീകേ സ്റ്റീല്‍ എംഡി ഇ.കെ.മൊയ്തുവും വികെസി ഫുട്വെയര്‍ മാനേജിംഗ് ഡയറക്ടര്‍ വി.അബ്ദുല്‍ റസാക്കും പറഞ്ഞത്.

സിജിഎച്ച് എര്‍ത്ത് ഹോട്ടല്‍സ് സിഇഒ ജോസ് ഡൊമിനിക്കും സംസാരിച്ചു. ടൈ കേരള ഘടകം പ്രസിഡന്‍റ് എംഎസ്എ കുമാര്‍ മോഡറേറ്ററായിരുന്നു. ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഹോള്‍ഡിങ് ലിമിറ്റഡ് എന്ന പുതിയ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ വെബ്സൈറ്റ് ആയ www.okih.org മുഖ്യമന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്തു. വ്യവസായ-നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.ഇളങ്കോവന്‍, സ്ഥാപനത്തിന്‍റെ വൈസ് ചെയര്‍മാന്‍ ഒ.വി മുസ്തഫ, മാനേജിംഗ് ഡയറക്ടര്‍ ഡോ.ബാജു ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Attachments area