Movie prime

സുരക്ഷിത ശബ് ദത്തിന് നിയമവും ബോധവത്ക്കരണവും ആവശ്യം

തിരുവനന്തപുരം: ശബ്ദമലിനീകരണം ഒരു ആഗോള പ്രശ്നമായി മാറിയിരിക്കുന്ന ഇക്കാലത്ത് ഇന്ത്യന് മെഡിക്കല് അസോസിയേഷന് നാഷണല് ഇനിഷ്യേറ്റീവ് ഫോര് സേഫ് സൗണ്ടുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സുരക്ഷിത ശബ്ദത്തിനായുള്ള ആഗോള സമ്മേളനത്തിന്റെ മാര്ഗ നിര്ദേശങ്ങള് നടപ്പിലാക്കുന്നതിന് സര്ക്കാര് മുന്കൈയ്യെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില് ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള വിദഗ്ധര് പങ്കെടുത്ത് സമഗ്ര ചര്ച്ചകള് നടത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില് ശബ്ദ മലിനീകരണത്തിന്റെ ആഘാതം എങ്ങനെ കുറയ്ക്കാമെന്നുള്ള മാര്ഗനിര്ദേശങ്ങള് മുന്നോട്ടുവരുമെന്ന് പ്രതീക്ഷയുണ്ട്. ഈ ആഗോള സമ്മേളനത്തിന്റെ നിര്ദേശങ്ങള് More
 
സുരക്ഷിത ശബ് ദത്തിന് നിയമവും ബോധവത്ക്കരണവും ആവശ്യം

തിരുവനന്തപുരം: ശബ്ദമലിനീകരണം ഒരു ആഗോള പ്രശ്‌നമായി മാറിയിരിക്കുന്ന ഇക്കാലത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ടുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സുരക്ഷിത ശബ്ദത്തിനായുള്ള ആഗോള സമ്മേളനത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള വിദഗ്ധര്‍ പങ്കെടുത്ത് സമഗ്ര ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ശബ്ദ മലിനീകരണത്തിന്റെ ആഘാതം എങ്ങനെ കുറയ്ക്കാമെന്നുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവരുമെന്ന് പ്രതീക്ഷയുണ്ട്. ഈ ആഗോള സമ്മേളനത്തിന്റെ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വരുന്നത് കേരളത്തിലാണ് എന്നത് അഭിമാനമുള്ള കാര്യമാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സുരക്ഷിത ശബ്ദത്തിനായുള്ള പ്രഥമ ഗ്ലോബല്‍ പാര്‍ലമെന്റിന്റെ ഗ്ലോബല്‍ കണ്‍വന്‍ഷനും ശില്പശാലയും അക്കുളം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സുരക്ഷിത ശബ് ദത്തിന് നിയമവും ബോധവത്ക്കരണവും ആവശ്യം

ശബ്ദമലിനീകരണത്തിന്റെ തോത് അപായകരമായ രീതിയില്‍ കൂടുന്നുണ്ട്. ഇത് ശാരീരിക മാനസിക അവസ്ഥകളെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ ആഘാതം ഏറ്റവുമധികം ബാധിക്കുന്നത് കുഞ്ഞുങ്ങളേയാണ്. അതിഘോര ശബ്ദങ്ങള്‍ കുഞ്ഞുങ്ങളില്‍ വലിയ ഞടുക്കവും ഞെട്ടലുമുണ്ടാക്കും. ഇത്തരം ശബ്ദങ്ങള്‍ കുട്ടികളില്‍ അപസ്മാരം ഉണ്ടാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഈ കുഞ്ഞുങ്ങള്‍ വിഷമാവസ്ഥയിലേക്ക് പോകുന്ന കാഴ്ചയും കാണാറുണ്ട്. ഇതാണ് 12 വയസിന് താഴെയുള്ള കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നത്.

അതിഘോര ശബ്ദം ഗര്‍ഭിണികളുടെ ഗര്‍ഭാവസ്ഥയേയും പ്രതികൂലമായി ബാധിക്കാറുണ്ട്. വലിയ ശബ്ദങ്ങള്‍ മനുഷ്യന്റെ ശാരീരികാവസ്ഥയെപ്പോലും ബാധിക്കാറുണ്ട്. കേള്‍വിക്കുറവും ഭാവിയില്‍ കേള്‍വി നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടാക്കാം.

ഇയര്‍ ഫോണ്‍ വച്ച് പാട്ട് കേട്ട് ഉറങ്ങുന്നത് നിയമത്തിലൂടെ തടയാന്‍ സാധിക്കില്ല. അതേസമയം തന്നെ ഹോണുകള്‍ ഉള്‍പ്പെടെയുള്ള നിശ്ചിത ഡെസിബല്ലില്‍ കൂടുതലുള്ള ശബ്ദങ്ങള്‍ നിയമത്തിലൂടെ തടയാനും സാധിക്കും. അതിനാല്‍ തന്നെ സുരക്ഷിത ശബ്ദത്തിന് നിയമവും ബോധവത്ക്കരണവും ഒരുപോലെ ആവശ്യമാണ്. നിശ്ചിത ഡെസിബല്ലിന് മുകളിലുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന പിഴ ചുമത്തുന്നതിനെപ്പറ്റി ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗ്ലോബല്‍ പാര്‍ലമെന്റ് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സി. ജോണ്‍ പണിക്കര്‍ സ്വാഗതമാശംസിച്ചു. ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുല്‍ഫി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.ഒ.ഐ. കേരള സെക്രട്ടറി ഡോ. ഗീത നായര്‍, ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. അനുപമ, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍, നിഷ് ഡയറക്ടര്‍ ഡോ. കെ.ജി. സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രഥമ ആഗോള പാര്‍ലമെന്റ്

സുരക്ഷിത ശബ്ദവും ശബ്ദവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പ്രഥമ ആഗോള പാര്‍ലമെന്റ് കോവളം ഹോട്ടല്‍ സമുദ്രയില്‍ (കെ.ടി.ഡി.സി) ആഗസ്റ്റ് 24, 25 തീയതികളില്‍ നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഹോട്ടല്‍ സമുദ്രയില്‍ വച്ച് സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സേഫ് സൗണ്ട് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യും. ഡോ. ശശി തരൂര്‍ എം.പി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ശാന്തനു സെന്‍ എം.പി, ഇസ്രേയലിലെ ഹൈഫ സര്‍വകലാശാലയിലെ ഓഡിയോളജി ആന്റ് ന്യൂറോ ഫിസിയോളജി വിഭാഗം പ്രൊഫസര്‍ ജോസഫ് അറ്റിയാസ്, ഡബ്ല്യു.എച്ച്.ഒ. എയര്‍ ക്വാളിറ്റി ആന്റ് നോയിസ് കമ്മിറ്റിയിലെ പ്രൊഫ. ഡെയ്റ്റര്‍ ശ്വേല എന്നിവര്‍ പ്രഭാഷണം നടത്തും. പ്രമുഖ ഇ.എന്‍.ടി. സര്‍ജനായ പത്മശ്രീ ഡോ. മോഹന്‍ കാമേശ്വരനാണ് ചര്‍ച്ച നയിക്കുന്നത്.