in

സിനിമാ സ്റ്റൈലിൽ പുതിയ പുസ്തകത്തിൻ്റെ പ്രൊമോഷനുമായി ചേതൻ ഭഗത് സോഷ്യൽ മീഡിയയിൽ

chetan bhagat

പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ ചേതൻ ഭഗത് തൻ്റെ പുതിയ പുസ്തകത്തെക്കുറിച്ചുള്ള അറിയിപ്പുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
ആരാധകർക്ക് ജന്മാഷ്ടമി ആശംസകൾ നേർന്നുകൊണ്ട് തുടങ്ങുന്ന വീഡിയോ സന്ദേശത്തിൽ പുസ്തകത്തിൻ്റെ ടൈംലൈനാണ് എഴുത്തുകാരൻ പങ്കുവെയ്ക്കുന്നത്.chetan bhagat

തൻ്റെ നോവലിലെ നായക കഥാപാത്രങ്ങൾക്കെല്ലാം കൃഷ്ണൻ്റെ പേരുകളായിരുന്നു എന്ന കാര്യം ചിലർക്കെങ്കിലും അറിയാമെന്ന് ഓർമപ്പെടുത്തിക്കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. സിനിമാ സ്റ്റൈലിലാണ് പുസ്തകം പുറത്തിറക്കുന്നത്. റിലീസിനു മുന്നോടിയായി മൂന്ന് ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട്. ആദ്യത്തേത് പേര് പ്രഖ്യാപിക്കുന്ന നെയിം റിവീൽ ചടങ്ങാണ്. ആഗസ്റ്റ് 16-നാണ് നെയിം റിവീൽ. പിറ്റേന്ന് പുസ്തകത്തിൻ്റെ കവർ പ്രകാശിപ്പിക്കും. ആഗസ്റ്റ് 19-ന് ട്രെയ്ലർ പുറത്തിറക്കും. മൂവി ലൈക്ക് ട്രെയ്ലറാണ് പുറത്തിറക്കുകയെന്ന് സന്ദേശത്തിൽ എടുത്തു പറയുന്നുണ്ട്.

രാജ്യത്ത് ഏറ്റവുമധികം വായനക്കാരുള്ള എഴുത്തുകാരിൽ ഒരാളാണ് ചേതൻ ഭഗത്. ഫൈവ് പോയിൻ്റ് സംവൺ(2004) ആണ് ആദ്യ നോവൽ.
വൺ നൈറ്റ് അറ്റ് ദി കോൾ സെൻ്റർ(2005); ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫ്(2008); ടു സ്റ്റേറ്റ്സ്: സ്റ്റോറി ഓഫ് മൈ മാര്യേജ്(2009); റവല്യൂഷൻ 2020(2011); ഹാഫ് ഗേൾഫ്രണ്ട് (2014); വൺ ഇന്ത്യൻ ഗേൾ(2016); ദി ഗേൾ ഇൻ റൂം നമ്പർ 105(2018) എന്നിവയാണ് പ്രധാന കൃതികൾ.

ചേതൻ്റെ മുഴുവൻ കൃതികളും ബെസ്റ്റ് സെല്ലർ വിഭാഗത്തിൽ പെടുന്നവയാണ്. അഞ്ച് നോവലുകൾ ബോളിവുഡിൽ സിനിമകളായി. കോൾ സെൻ്ററിലെ ഒരു രാത്രിയെ ആധാരമാക്കി ‘ഹലോ’; ഫൈവ് പോയിൻ്റ് സംവണിനെ ആധാരമാക്കി ‘ത്രീ ഇഡിയറ്റ്സ് ‘; എൻ്റെ ജീവിതത്തിലെ മൂന്ന് വിഡ്ഢിത്തങ്ങളെ പ്രമേയമാക്കി ‘കായ് പോ ചേ’; നോവലിൻ്റെ അതേ പേരിൽ പുറത്തിറങ്ങിയ ‘റ്റു സ്റ്റേറ്റ്സ് ‘; ‘ഹാഫ്‌ ഗേൾഫ്രണ്ട് ‘ എന്നിവയാണ് ചേതൻ കൃതികളുടെ ചലച്ചിത്ര രൂപങ്ങൾ. കിക്ക് പോലുള്ള ബോളിവുഡ് ചിത്രങ്ങൾക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്.
‘കായ് പോ ചേ’ യുടെ തിരക്കഥയ്ക്ക് ഫിലിം ഫെയർ അവാർഡ് നേടിയിരുന്നു. ദി ഗാർഡിയൻ, ദി ടൈംസ് ഓഫ് ഇന്ത്യ, ദൈനിക് ഭാസ്കർ പോലുള്ള ദിനപത്രങ്ങളിൽ കോളമെഴുതാറുള്ള ചേതൻ സോഷ്യൽ മീഡിയയിലും സജീവമാണ്.

ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറ് വ്യക്തികളിൽ ഒരാളായി
2010-ലെ ടൈം മാഗസിൻ്റെ പട്ടികയിൽ ചേതൻ ഭഗത് ഇടം പിടിച്ചിട്ടുണ്ട്. ഐഐടി ഡൽഹിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും, ഐഎംഎം അഹമ്മദാബാദിൽ നിന്ന് എംബിഎയും നേടിയിട്ടുള്ള അദ്ദേഹം ഇൻവെസ്റ്റ്മെൻ്റ് ബാങ്കിങ്ങ് മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയ സാഹിത്യരചനയിലേക്ക് കടന്നത്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

പരിധിവിട്ട് ക്വാറികൾക്ക് അനുമതി നൽകിയവർക്ക് രാജമലയിൽ ദുഃഖിക്കാൻ അവകാശമുണ്ടോ?

Jammu & Kashmir

ആഗസ്റ്റ് 15 മുതൽ ജമ്മുകശ്മീരിൽ പരീക്ഷണാടിസ്ഥാനത്തിൽ 4 ജി അനുവദിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ