Movie prime

ചിക്കൻ ലിവർ തീന്മേശയിലെത്തുമ്പോൾ

Chicken liver ചിക്കൻ ലിവർ വളരെ രുചികരമായ ഭക്ഷണമാണെങ്കിലും അതിന്റെ ഗുണത്തെയും ദോഷത്തെയും കുറിച്ച് നിരവധി അഭിപ്രായങ്ങൾ നമ്മുക്ക് ഇടയിൽ നിലനിൽക്കുന്നുണ്ട് . ചിലർ അതിൽ അടങ്ങിരിക്കുന്ന ഉയർന്ന കൊളസ്ട്രോലിന്റെ ദോഷത്തെ കുറിച്ച് പറയുമ്പോൾ മറ്റുചിലർ അതിലെ പോഷകങ്ങളുടെ ഗുണങ്ങളെ കുറിച്ച് വാചാലരാക്കുന്നു. Chicken liver ഇത്തരത്തിൽ ചിക്കൻ ലിവർ നമ്മുടെ ആരോഗ്യത്തിന് നല്ലതാണെന്ന് എങ്ങനെ തീരുമാനിക്കും? അടുത്ത കാലത്തായി, ചിക്കൻ ലിവർ ആരോഗ്യകരമായ പോഷകങ്ങളാൽ സമ്പന്നമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, മാത്രമല്ല ഇത് മിതമായ വിലയ്ക്ക് ലഭ്യവുമാണ്. വാസ്തവത്തിൽ, More
 
ചിക്കൻ ലിവർ തീന്മേശയിലെത്തുമ്പോൾ

Chicken liver

ചിക്കൻ ലിവർ വളരെ രുചികരമായ ഭക്ഷണമാണെങ്കിലും അതിന്റെ ഗുണത്തെയും ദോഷത്തെയും കുറിച്ച് നിരവധി അഭിപ്രായങ്ങൾ നമ്മുക്ക് ഇടയിൽ നിലനിൽക്കുന്നുണ്ട് . ചിലർ അതിൽ അടങ്ങിരിക്കുന്ന ഉയർന്ന കൊളസ്ട്രോലിന്റെ ദോഷത്തെ കുറിച്ച് പറയുമ്പോൾ മറ്റുചിലർ അതിലെ പോഷകങ്ങളുടെ ഗുണങ്ങളെ കുറിച്ച് വാചാലരാക്കുന്നു. Chicken liver

ഇത്തരത്തിൽ ചിക്കൻ ലിവർ നമ്മുടെ ആരോഗ്യത്തിന് നല്ലതാണെന്ന് എങ്ങനെ തീരുമാനിക്കും? അടുത്ത കാലത്തായി, ചിക്കൻ ലിവർ ആരോഗ്യകരമായ പോഷകങ്ങളാൽ സമ്പന്നമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, മാത്രമല്ല ഇത് മിതമായ വിലയ്ക്ക് ലഭ്യവുമാണ്. വാസ്തവത്തിൽ, വളരെ ഡിമാൻഡുള്ള ചിക്കൻ ബ്രെസ്റ്റിനേക്കാൾ കൂടുതൽ പോഷകാങ്ങൾ ചിക്കൻ ലിവറിന് ഉണ്ട് ! ചിക്കൻ ലിവറിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ചിക്കൻ ലിവർ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ

ചിക്കൻ ലിവർ തീന്മേശയിലെത്തുമ്പോൾ

ചിക്കൻ ലിവറിൽ ഉള്ളത് ഭക്ഷണത്തിലെ കൊളസ്ട്രോളാണ് ഇത് ഹൃദയാരോഗ്യത്തിന് ദോഷകരമാണെന്ന് ഒരു ആശങ്കയുണ്ട്. എന്നിരുന്നാലും, സമീപകാല പഠനങ്ങൾ കാണിക്കുന്നത് പൂരിതവും ട്രാൻസ്‌ഫാറ്റും കൂടിച്ചേർന്നതാണ് ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുന്നതെന്നാണ്, അല്ലാതെ ഭക്ഷണത്തിലെ കൊളസ്ട്രോളല്ല.
ചിക്കൻ ലിവറിനെക്കുറിച്ചുള്ള മറ്റൊരു വലിയ ആശങ്ക, ഇത് ശരിയായ രീതിയിൽ പാചകം ചെയ്തില്ലെങ്കിൽ ഇതിലെ ‘ക്യാമ്പിലോബോക്റ്റർ’ എന്ന ബാക്ടീരിയ നമ്മുടെ ശരീരത്തിൽ കടന്ന് അണുബാധയ്ക്ക് കാരണമാക്കുന്നു.

ചിക്കൻ ലിവറിന്റെ ആരോഗ്യ ഗുണങ്ങൾ

ഒന്നാമതായി, ചിക്കൻ ലിവർ ചുവന്ന മാംസമല്ല. ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന് ധാരാളം പ്രവർത്തനങ്ങൾ ചെയ്യുന്ന ഫോളേറ്റ്, ഇരുമ്പ്, ബയോട്ടിൻ തുടങ്ങിയ പോഷകങ്ങൾ ലിവറുകളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഫോളേറ്റ് ഫെർട്ടിലിറ്റി പ്രശ്‌നങ്ങൾ തടയുകയും , മാത്രമല്ല ഗർഭിണികൾ ഇത് മിതമായി കഴിക്കുന്നതിലൂടെ ജനന വൈകല്യങ്ങളിൽ നിന്ന് കുഞ്ഞിനെ സംരക്ഷിക്കാനുള്ള കഴിവ് ഇതിന് ഉണ്ട് . ലിവറിൽ കോളിൻ അടങ്ങിയിട്ടുണ്ട്, കോളിൻ ധാരാളം ആളുകളിൽ വേണ്ടത്ര ഇല്ലാത്ത പോഷകമാണ്, പക്ഷേ ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പ്രോട്ടീന്റെ അതിശയകരമായ ഉറവിടമാണ് ചിക്കൻ ലിവർ, ഇത് നമ്മുടെ പേശികളെയും എല്ലുകളെയും ആരോഗ്യകരമായി നിലനിർത്തുകയും മുറിവുകളിൽ നിന്ന് വേഗം സുഖപ്പെടുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ചിക്കൻ ലിവർ തീന്മേശയിലെത്തുമ്പോൾ

ശരീരത്തിന് പ്രോട്ടീൻ ഉൽ‌പാദിപ്പിക്കാൻ ആവശ്യമായ എല്ലാ അമിനോ ആസിഡുകളും ചിക്കൻ ലിവറുകളിൽ അടങ്ങിയിട്ടുണ്ട്, വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിന് മികച്ചതാണ്. ഇരുമ്പിന്റെ അംശം ശരീരത്തിൽ ഊർജ്ജവും ബി 12 പോലുള്ള വിറ്റാമിനുകളും നിറയ്ക്കുന്നു, അതിനാൽ വിളർച്ച ബാധിച്ചവർക്ക് ചിക്കൻ ലിവർ ഒരു മികച്ച ഔഷധമാണ്. മറ്റ് പോഷകങ്ങൾ അടങ്ങിയ മാംസവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവയിൽ കലോറി വളരെ കുറവാണ്.

ചിക്കൻ ലിവർ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

വിറ്റാമിൻ എ അമിതമായി കഴിക്കുന്നത് ഗർഭസ്ഥ ശിശുന് ദോഷം വരുത്തുമെന്നതിനാൽ ഗർഭിണികൾ അമിതമായി ചിക്കൻ ലിവർ കഴിക്കുന്നത് ഒഴിവാക്കണം. ചിക്കൻ ലിവർ കഴിക്കുന്നതിനുമുമ്പ് ഓർമ്മിക്കേണ്ട മറ്റൊരു പ്രധാന കാര്യം അവയിൽ പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട് . അതിനാൽ, വെണ്ണയിലോ മറ്റ് തരത്തിലുള്ള കുടുതൽ കൊഴുപ്പ് അടങ്ങിയ വസ്തുകളിലോ ഇത് പാകം ചെയ്യരുത്. ദോഷകരമായ ബാക്ടീരിയകൾ ശരീരത്തിൽ കടക്കുന്നത് ഒഴുവാക്കാൻ ചിക്കൻ ലിവർ ശ്രദ്ധാപൂർവ്വം കഴുകി വൃത്തിയാക്കിവേണം ഉപയോഗിക്കാൻ . മിതമായ അളവിൽ മാത്രം ചിക്കൻ ലിവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ് , അതിനാൽ പ്രതിവാര പരിധി 85 ഗ്രാം കവിയാതിരിക്കാൻ ശ്രമിക്കുക.