Movie prime

സംസ്ഥാനത്ത് ഒരു വർഷം 66,000 പേർക്ക് പുതിയതായി കാൻസർ ബാധിക്കുന്നു: മുഖ്യമന്ത്രി

Chief Minister സംസ്ഥാനത്ത് പ്രതിവർഷം 66,000 പേർക്ക് കാൻസർ ബാധിക്കുന്നതായി കണക്കുകൾ തെളിയിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാൻസർ ദിനത്തിൽ കണ്ണൂരിൽ മലബാർ കാൻസർ സെൻ്ററിൻ്റെ ഭാഗമായ കാൻസർ കൺട്രോൾ കൺസോർഷ്യം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. Chief Minister നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് അർബുദ രോഗം. 2020-ലെ കണക്കുകൾ പ്രകാരം രാജ്യത്തെ പുതിയ അർബുദ രോഗികളുടെ എണ്ണം 13 ലക്ഷത്തിൽ അധികമാണ്. പ്രതിവർഷം 8 ലക്ഷത്തോളം പേരാണ് അർബുദ More
 
സംസ്ഥാനത്ത് ഒരു വർഷം 66,000 പേർക്ക്  പുതിയതായി കാൻസർ ബാധിക്കുന്നു: മുഖ്യമന്ത്രി

Chief Minister
സംസ്ഥാനത്ത് പ്രതിവർഷം 66,000 പേർക്ക് കാൻസർ ബാധിക്കുന്നതായി കണക്കുകൾ തെളിയിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാൻസർ ദിനത്തിൽ കണ്ണൂരിൽ മലബാർ കാൻസർ സെൻ്ററിൻ്റെ ഭാഗമായ കാൻസർ കൺട്രോൾ കൺസോർഷ്യം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. Chief Minister

നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് അർബുദ രോഗം. 2020-ലെ കണക്കുകൾ പ്രകാരം രാജ്യത്തെ പുതിയ അർബുദ രോഗികളുടെ എണ്ണം 13 ലക്ഷത്തിൽ അധികമാണ്. പ്രതിവർഷം 8 ലക്ഷത്തോളം പേരാണ് അർബുദ രോഗബാധിതരായി മരണപ്പെടുന്നത്. ഈ നില തുടർന്നാൽ 2040 ആകുമ്പോഴേക്കും പുതിയ രോഗികളുടെ എണ്ണം 25 ലക്ഷം കടക്കാനിടയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

 

കേരളത്തിൽ അർബുദ രോഗികളുടെ എണ്ണത്തിൽ ആനുപാതികമായ വർധനവ് ഉണ്ടാകുന്നു എന്നത് നാം ഗൗരവമായി പരിശോധിക്കേണ്ട ഒന്നാണ്. കേരളത്തിൽ പ്രതിവർഷം 66,000 പുതിയ കാൻസർ രോഗികൾ ഉണ്ടാകുന്നുണ്ട്. ഈ സ്ഥിതി തുടരുകയാണെങ്കിൽ 2026 ആകുമ്പോൾ പുതിയ രോഗികളുടെ എണ്ണം ഒരു ലക്ഷം ആകുമെന്നാണ് കണക്കാക്കുന്നത്. കേരളത്തിലെ പുരുഷന്മാരിൽ ശ്വാസകോശ അർബുദവും വായിലെ അർബുദവും സ്ത്രീകളിൽ സ്തനാർബുദവും തൈറോയ്ഡ് കാൻസറുമാണ് കൂടുതലായി കാണപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ വടക്കേ മലബാറിൽ പുരുഷന്മാരിൽ ശ്വാസകോശ അർബുദവും ആമാശയ അർബുദവും സ്ത്രീകളിൽ സ്തനാർബുദവും അണ്ഡാശയ അർബുദവും കൂടുതലായി കാണുന്നു.ആരംഭത്തിലേ കണ്ടെത്തി ചികിത്സിച്ചാൽ രോഗികളുടെ എണ്ണം കുറയ്ക്കുന്നതിനും രോഗതീവ്രത തടയുന്നതിനും സാധിക്കും. ഇവിടെയാണ് ജനകീയ പങ്കാളിത്തത്തോടെയുള്ള ആരോഗ്യ ഇടപെടലുകളുടെ പ്രസക്തി ഉയർന്നു വരുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള ഇടപെടലുകൾ അർബുദ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ എത്തിക്കുന്നതിന് വലിയ തോതിൽ ഇടയാക്കും. പഞ്ചായത്തുകളുമായി ചേർന്നുള്ള പ്രവർത്തനങ്ങളിലൂടെ ഇക്കാര്യത്തിൽ മികച്ചൊരു മാതൃക മുന്നോട്ടു വെയ്ക്കാൻ മലബാർ കാൻസർ സെൻ്ററിന് കഴിഞ്ഞിട്ടുണ്ട്. മലബാറിലെ ജനങ്ങൾക്കാകെ ഉപകാരപ്രദമായ ഒരു പദ്ധതിക്കാണ് മലബാർ കാൻസർ സെൻ്റർ തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.