Movie prime

ബ്രിട്ടീഷ് ഫോറിൻ ഓഫീസിലെ ‘പ്രധാന എലി പിടിയന്‍’ പാമർസ്റ്റൺ പൂച്ച വിരമിച്ചു

chief mouser ബ്രിട്ടീഷ് ഫോറിൻ ഓഫീസിലെ പ്രശസ്തനായ എലി പിടിയന് പൂച്ച “ചീഫ് മൗസർ” പാമർസ്റ്റൺ വിശ്രമ ജീവിതം നയിക്കുന്നതിനായി വിരമിക്കല് പ്രഖ്യാപിച്ചു. ലണ്ടനിലെ വിദേശകാര്യ ആസ്ഥാനത്ത് എലികളെ പിടിക്കുന്നതില് നിന്ന് പൂച്ചയുടെ വിരമിക്കൽ പ്രഖ്യാപിക്കുന്നതിനായി ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസിലെ സ്ഥിരം അണ്ടർ സെക്രട്ടറി സർ സൈമൺ മക്ഡൊണാൾഡിന് അയച്ച കത്ത് പാമർസ്റ്റണിന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ❗️Important news❗️ pic.twitter.com/PTEun74QYA — Palmerston (@DiploMog) August 7, 2020 2016ല് ഒരു രക്ഷാപ്രവര്ത്തനത്തിനായാണ് More
 
ബ്രിട്ടീഷ് ഫോറിൻ ഓഫീസിലെ ‘പ്രധാന എലി പിടിയന്‍’ പാമർസ്റ്റൺ പൂച്ച വിരമിച്ചു

chief mouser

ബ്രിട്ടീഷ് ഫോറിൻ ഓഫീസിലെ പ്രശസ്തനായ എലി പിടിയന്‍ പൂച്ച “ചീഫ് മൗസർ” പാമർസ്റ്റൺ വിശ്രമ ജീവിതം നയിക്കുന്നതിനായി വിരമിക്കല്‍ പ്രഖ്യാപിച്ചു.

ബ്രിട്ടീഷ് ഫോറിൻ ഓഫീസിലെ ‘പ്രധാന എലി പിടിയന്‍’ പാമർസ്റ്റൺ പൂച്ച വിരമിച്ചു

ലണ്ടനിലെ വിദേശകാര്യ ആസ്ഥാനത്ത് എലികളെ പിടിക്കുന്നതില്‍ നിന്ന് പൂച്ചയുടെ വിരമിക്കൽ പ്രഖ്യാപിക്കുന്നതിനായി ഫോറിൻ ആൻഡ് കോമൺ‌വെൽത്ത് ഓഫീസിലെ സ്ഥിരം അണ്ടർ സെക്രട്ടറി സർ സൈമൺ മക്ഡൊണാൾഡിന് അയച്ച കത്ത് പാമർസ്റ്റണിന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

2016ല്‍ ഒരു രക്ഷാപ്രവര്‍ത്തനത്തിനായാണ് പൂച്ചയെ ബ്രിട്ടീഷ് ഫോറിൻ ഓഫീസില്‍ കൊണ്ടു വന്നത്. രണ്ടുതവണ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായ വിസ്കൌണ്ട് പാമർസ്റ്റണിന്‍റെ പേരാണ് പൂച്ചയ്ക്ക് നല്‍കിയത്. എലികളെ പിടിക്കുന്നതിനൊപ്പം നയതന്ത്രജ്ഞ ഉദ്യോഗസ്ഥരുടെയൊപ്പം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയപ്പോഴാണ് പാമര്‍സ്റ്റണ്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.

പ്രധാനമന്ത്രിക്കായി ഔദ്യോഗികമായി എലികളെ പിടികൂടുന്ന പൂച്ച ലാറിയുമായി പാമര്‍സ്റ്റണ്‍ ഏറ്റുമുട്ടിയിരുന്നത് മുമ്പ് വാര്‍ത്തയായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് വഴിയിലൂടെ പോയിരുന്ന ഒരു താറാവ് കുഞ്ഞിനെ പിടിച്ചതിനു പാമര്‍സ്റ്റണ്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

ബ്രിട്ടീഷ് ഫോറിൻ ഓഫീസിലെ ‘പ്രധാന എലി പിടിയന്‍’ പാമർസ്റ്റൺ പൂച്ച വിരമിച്ചു

ബ്രിട്ടീഷ് ഗ്രാമപ്രദേശത്ത് ഒരു കുടുംബത്തോടൊപ്പം താമസിക്കാൻ പാമർസ്റ്റൺ വിരമിക്കുകയാണെന്ന് പൂച്ചയ്ക്ക് വേണ്ടി എഴുതിയ കത്തിൽ പറയുന്നു.

“ഞാൻ എന്റെ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുകയാണെങ്കിലും, ഞാൻ എല്ലായ്പ്പോഴും യു.കെയുടെയും വിദേശ, കോമൺ‌വെൽത്ത്, വികസന ഓഫീസുകളുടെയും അംബാസഡറായിരിക്കും,” കത്തിൽ പറയുന്നു.

ട്വിറ്റർ പോസ്റ്റിൽ പാമർസ്റ്റൺ നടത്തിയ സേവനത്തെ വിദേശകാര്യ ഓഫീസ് പ്രശംസിച്ചു.

“നാമെല്ലാവരും പാമര്‍സ്റ്റണെ വല്ലാതെ മിസ്സ്‌ ചെയ്യും, പക്ഷേ വിരമിക്കലിന് ആശംസ നേരുന്നു,” ട്വീറ്റിൽ പറയുന്നു.