Movie prime

കുട്ടികളിലെ ആത്മഹത്യ: പഠിക്കാന്‍ ആര്‍ ശ്രീലേഖയുടെ നേതൃത്വത്തില്‍ സമിതി

Child suicide കുട്ടികള്ക്കിടയില് ആത്മഹത്യാപ്രവണ വര്ധച്ചുവരുന്നത് അതീവ ഗുരുതരമായ സാമൂഹ്യ പ്രശ്നമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് സംബന്ധിച്ച് പഠിക്കാന് അഗ്നിരക്ഷാ സേനാ മേധാവി ആര്. ശ്രീലേഖയുടെ നേതൃത്വത്തില് സമിതിക്ക് രൂപംനല്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. Child suicide ഇതിന് പുറമേ മാനസിക സഘര്ഷം അനുഭവിക്കുന്ന കുട്ടികള്ക്ക് ആശ്വാസം പകരാന് ‘ചിരി’ എന്ന പേരില് ഒരു പദ്ധതി ആരംഭിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള് വഴി ഫോണ് വഴി കൗണ്സിലിങ് നല്കുന്ന പദ്ധതിയാണിതെന്നും മുഖ്യമന്ത്രി വാര്ത്താ സമ്മേളനത്തില് വ്യക്തമാക്കി. More
 
കുട്ടികളിലെ ആത്മഹത്യ: പഠിക്കാന്‍ ആര്‍ ശ്രീലേഖയുടെ നേതൃത്വത്തില്‍ സമിതി

Child suicide

കുട്ടികള്‍ക്കിടയില്‍ ആത്മഹത്യാപ്രവണ വര്‍ധച്ചുവരുന്നത് അതീവ ഗുരുതരമായ സാമൂഹ്യ പ്രശ്‌നമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് പഠിക്കാന്‍ അഗ്നിരക്ഷാ സേനാ മേധാവി ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ സമിതിക്ക് രൂപംനല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. Child suicide

ഇതിന് പുറമേ മാനസിക സഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരാന്‍ ‘ചിരി’ എന്ന പേരില്‍ ഒരു പദ്ധതി ആരംഭിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ വഴി ഫോണ്‍ വഴി കൗണ്‍സിലിങ് നല്‍കുന്ന പദ്ധതിയാണിതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടയില്‍ സംസ്ഥാനത്ത് ഒരുപാട് ആത്മഹത്യകളുണ്ടായതായി മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. മാര്‍ച്ച് 25 വരെയുള്ള കണക്കെടുത്തപ്പോള്‍ 18 വയസില്‍ താഴെയുള്ള 66 കുട്ടികളാണ് പല കാരണങ്ങളാല്‍ ആത്മഹത്യചെയ്തത്.

ആത്മഹത്യക്ക് പ്രേരിപ്പിച്ച കാരണങ്ങള്‍ വീട്ടില്‍ തന്നെ കഴിയുന്ന കുട്ടിയുടെ നേരെയുള്ള ഇടപെടലാണ്. അമ്മ, അച്ഛന്‍, കുട്ടിക്ക് വേണ്ടപ്പെട്ടവര്‍ എന്നിവര്‍ കുട്ടിയുടെ നന്മ ആഗ്രഹിച്ചാണ് ഇടപെടുന്നത്. പക്ഷേ കുട്ടിയുടെ മാനസികാവസ്ഥ കൂടി ഉള്‍ക്കൊണ്ടുകൊണ്ട് ഇടപഴകാന്‍ ശ്രമിക്കണം. തിരുത്തുന്നതിന് വേണ്ടി ഇടപെടുന്നത് കുട്ടിയുടെ മനസിനെ വല്ലാതെ മുറിവേല്‍പ്പിച്ചുകൊണ്ട് വേണ്ട. അത് പൊതുവില്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്.

കുട്ടിയുടെ നന്മ ലക്ഷ്യമിട്ടാണ് ഇടപെടുന്നതെങ്കിലും കുട്ടിയുടെ മാനസികാവസ്ഥ കൂടി ഉള്‍ക്കൊണ്ടുകൊണ്ടുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. കോവിഡ് കാലത്ത് വിദ്യാലയങ്ങള്‍ അടച്ചിടുന്നതോടെ കൂട്ടുകാരുടെ കൂടെ ഇടപഴകാന്‍ കുട്ടികള്‍ക്ക് സാധിക്കുന്നില്ല. ഇത് മാനസിക സമ്മര്‍ദ്ദം മുറുകാന്‍ കാരണമാകും.

കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകമായ ശ്രദ്ധ മുതിര്‍ന്നവരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും മുതിര്‍ന്നവരെ കൈകാര്യം ചെയ്യുന്നതുപോലെ ആകരുത് കുട്ടികളെ കൈകാര്യം ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു