Movie prime

കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി ചൈന

Covid Vaccine ജൂലൈ 22 മുതൽ രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിൻ നല്കി വരുന്നുണ്ടെന്ന് ചൈന. മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥനാണ് ചൈനീസ് സ്റ്റേറ്റ് ടെലിവിഷനിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. അടിയന്തര ഉപയോഗത്തിനുള്ള പ്രത്യേക അനുമതി പ്രകാരമാണ് വാക്സിൻ നല്കുന്നത്.Covid Vaccine നിർബന്ധിത ക്ലിനിക്കൽ പരിശോധനകൾ മുഴുവൻ പൂർത്തിയാക്കാതെ കൊറോണ വൈറസ് വാക്സിന് അംഗീകാരം നൽകിയതിൻ്റെ പേരിൽ റഷ്യ വലിയ തോതിലുള്ള വിമർശനങ്ങൾ നേരിടുന്നതിനിടയിലാണ്, ചൈനയിൽ ക്ലിനിക്കൽ ഘട്ടങ്ങൾ മുഴുവൻ വിജയകരമായി പൂർത്തീകരിച്ചിട്ടില്ലാത്ത വാക്സിൻ്റെ കുത്തിവെപ്പ് നടക്കുന്നുണ്ടെന്ന വിവരം പുറത്തുവരുന്നത്. More
 
കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി ചൈന

Covid Vaccine

ജൂലൈ 22 മുതൽ രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിൻ നല്കി വരുന്നുണ്ടെന്ന് ചൈന. മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥനാണ് ചൈനീസ് സ്റ്റേറ്റ് ടെലിവിഷനിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. അടിയന്തര ഉപയോഗത്തിനുള്ള പ്രത്യേക അനുമതി പ്രകാരമാണ് വാക്സിൻ നല്കുന്നത്.Covid Vaccine

നിർബന്ധിത ക്ലിനിക്കൽ പരിശോധനകൾ മുഴുവൻ പൂർത്തിയാക്കാതെ കൊറോണ വൈറസ് വാക്സിന് അംഗീകാരം നൽകിയതിൻ്റെ പേരിൽ റഷ്യ വലിയ തോതിലുള്ള വിമർശനങ്ങൾ നേരിടുന്നതിനിടയിലാണ്, ചൈനയിൽ ക്ലിനിക്കൽ ഘട്ടങ്ങൾ മുഴുവൻ വിജയകരമായി പൂർത്തീകരിച്ചിട്ടില്ലാത്ത വാക്സിൻ്റെ കുത്തിവെപ്പ് നടക്കുന്നുണ്ടെന്ന വിവരം പുറത്തുവരുന്നത്.

സർക്കാർ ഉടമസ്ഥതയിലുള്ള സിനോഫാം വികസിപ്പിച്ചെടുത്ത വാക്സിൻ നിലവിൽ യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണ്. ഈ ഘട്ടം പൂർത്തിയായതിനു ശേഷം മാത്രമേ, ഇത് ജനങ്ങൾക്ക് നല്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാവൂ. എന്നാൽ ചൈനയിലെ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ സ്റ്റേറ്റ് ടെലിവിഷനിലൂടെ നടത്തിയ വെളിപ്പെടുത്തൽ പ്രകാരം ജൂലൈ 22 മുതൽ കുത്തിവെപ്പ് തുടങ്ങിയിട്ടുണ്ട്.

ആരോഗ്യ പ്രവർത്തകർക്കും ഒരു വിഭാഗം സർക്കാർ ജീവനക്കാർക്കും ഈ വാക്സിൻ നൽകുന്നുണ്ടെന്ന് ചൈനയിലെ കൊറോണ വാക്സിൻ വികസന പദ്ധതിയുടെ തലവൻ ഷെങ് സോങ്‌വേ സമ്മതിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ഇത് കൂടുതൽ പേർക്ക് നൽകാൻ സാധ്യതയുണ്ടെന്നും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട് ചെയ്യുന്നു.

ശരത്കാലത്തും ശൈത്യകാലത്തും രോഗം വ്യാപിക്കാനിടയുണ്ടെന്നും അത് തടയാൻ പദ്ധതി വിപുലപ്പെടുത്താനാണ് ആലോചിക്കുന്നതെന്നും ജനസംഖ്യയിലെ പ്രത്യേക വിഭാഗങ്ങൾക്കിടയിൽ ആദ്യം പ്രതിരോധശേഷി കൈവരുത്തുകയാണ് ലക്ഷ്യമെന്നും ഷെങ് പറഞ്ഞതായി പത്രം റിപ്പോർട്ടു ചെയ്യുന്നു.

നേരത്തേ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയിലെ സൈനികർക്ക് മാത്രം നൽകാൻ അംഗീകാരം കൊടുത്ത വാക്സിനിൽ നിന്ന് വ്യത്യസ്തമാണ് പുതിയ വാക്സിൻ. അക്കാദമി ഓഫ് മിലിട്ടറി മെഡിക്കൽ സയൻസസുമായി സഹകരിച്ച് കാൻസിനോ ബയോളജിക്സ് വികസിപ്പിച്ചെടുത്ത പ്രസ്തുത വാക്സിൻ പരിമിതമായ ഉപയോഗത്തിനായി ജൂൺ അവസാന വാരമാണ് അംഗീകരിച്ചത്. അത് എത്ര പേർക്ക് നല്കി എന്നതിനെ സംബന്ധിച്ച കണക്കുകളൊന്നും സർക്കാർ പുറത്തുവിട്ടിട്ടില്ല. എന്തായാലും പ്രത്യേക വിഭാഗങ്ങൾക്ക് മാത്രമായാണെങ്കിലും, പൊതുജനോപയോഗത്തിന് അനുമതി ലഭിച്ച ആദ്യ ചൈനീസ് വാക്സിനാണ് സിനോഫാം.