Movie prime

വാക്സിൻ ഇല്ലാതെ കൊറോണയെ പ്രതിരോധിക്കാൻ ചൈനീസ് ശാസ്ത്രജ്ഞർ

കൊറോണ മഹാമാരിക്ക് അറുതി വരുത്താനുള്ള മരുന്ന് വികസിപ്പിക്കുന്നതിൽ മുന്നോട്ട് പോയതായി ചൈനീസ് ശാസ്ത്രജ്ഞർ. സെൽ എന്ന ശാസ്ത്ര ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. രോഗം ബാധിച്ചവർ രോഗമുക്തരാവാൻ എടുക്കുന്ന സമയം കുറയ്ക്കുന്നതും ഹ്രസ്വകാലത്തേക്ക് പ്രതിരോധശേഷി നല്കുന്നതുമായ മരുന്നാണ് കണ്ടെത്തിയത്. വാക്സിൻ്റെ അഭാവത്തിലും പ്രതിരോധ ശേഷി കൈവരിക്കാനാവും. മൃഗങ്ങളിലെ പരീക്ഷണ ഘട്ടം വിജയകരമായി പിന്നിട്ടെന്ന് ഗവേഷണ വിഭാഗത്തിന് നേതൃത്വം നല്കുന്ന ബീജിങ്ങ് അഡ്വാൻസ്ഡ് ഇന്നൊവേഷൻ സെൻ്റർ ഫോർ ജീനോമിക്സിൻ്റെ ഡയറക്റ്റർ സണ്ണി ഷി പറഞ്ഞു. രോഗം വന്ന എലികളിൽ ആൻ്റിബോഡി More
 
വാക്സിൻ ഇല്ലാതെ  കൊറോണയെ പ്രതിരോധിക്കാൻ ചൈനീസ് ശാസ്ത്രജ്ഞർ

കൊറോണ മഹാമാരിക്ക് അറുതി വരുത്താനുള്ള മരുന്ന് വികസിപ്പിക്കുന്നതിൽ മുന്നോട്ട് പോയതായി ചൈനീസ് ശാസ്ത്രജ്ഞർ. സെൽ എന്ന ശാസ്ത്ര ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.

രോഗം ബാധിച്ചവർ രോഗമുക്തരാവാൻ എടുക്കുന്ന സമയം കുറയ്ക്കുന്നതും ഹ്രസ്വകാലത്തേക്ക് പ്രതിരോധശേഷി നല്കുന്നതുമായ മരുന്നാണ് കണ്ടെത്തിയത്. വാക്സിൻ്റെ അഭാവത്തിലും പ്രതിരോധ ശേഷി കൈവരിക്കാനാവും.
മൃഗങ്ങളിലെ പരീക്ഷണ ഘട്ടം വിജയകരമായി പിന്നിട്ടെന്ന് ഗവേഷണ വിഭാഗത്തിന് നേതൃത്വം നല്‌കുന്ന ബീജിങ്ങ് അഡ്വാൻസ്ഡ് ഇന്നൊവേഷൻ സെൻ്റർ ഫോർ ജീനോമിക്സിൻ്റെ ഡയറക്റ്റർ സണ്ണി ഷി പറഞ്ഞു. രോഗം വന്ന എലികളിൽ ആൻ്റിബോഡി കുത്തിവെച്ചപ്പോൾ അഞ്ചു ദിവസത്തിനുള്ളിൽ പോസിറ്റീവ് റിസൾട്ട് ലഭിച്ചു. രോഗമുക്തരായ 60 പേരുടെ ആൻ്റി ബോഡിയാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്.
രാപ്പകൽ ആൻ്റിബോഡി പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് സംഘമെന്ന് ഷി അവകാശപ്പെട്ടു. ഈ വർഷം അവസാനത്തോടെ മരുന്ന് ഉല്പാദന ഘട്ടത്തിലെത്തും. ക്ലിനിക്കൽ ഘട്ട പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലാണ്. രോഗം ബാധിക്കുന്നവരുടെ എണ്ണം ചൈനയിൽ കുറഞ്ഞതിനാൽ ആസ്ത്രേലിയയിലാവും മരുന്ന് പരീക്ഷണം നടത്തുന്നത്. ചൈനയിൽ രോഗം കണ്ടെത്തി തുടങ്ങിയ ആദ്യഘട്ടത്തിൽ തന്നെ ഗവേഷണത്തിന് തുടക്കം കുറിച്ചിരുന്നു.
രോഗം ബാധിക്കാത്ത എലികളിൽ നടത്തിയ പരീക്ഷണവും വിജയം കണ്ടതായി ഗവേഷകർ പറയുന്നു. മനുഷ്യരിലെ പരീക്ഷണത്തിൽ ഇത് വിജയകരമായാൽ ഏതാനും ആഴ്ചകളോ മാസങ്ങളോ തന്നെ രോഗബാധയിൽ നിന്ന് രക്ഷപ്പെടാനാവും. പ്രതിരോധ വാക്സിൻ ഇല്ലാതെ, മരുന്നുകൊണ്ടുതന്നെ മഹാമാരിക്ക് കടിഞ്ഞാണിടാൻ ഇതു മൂലം കഴിയുമെന്നാണ് കരുതുന്നത്.
കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ ഗവേഷണങ്ങളിലും ചൈന മുന്നിലാണെന്നാണ് റിപ്പോർട്ടുകൾ. അഞ്ചോളം വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണ്.