Movie prime

ചൈനീസ് ബഹിഷ്കരണ മുറവിളിക്കിടെ മിനിറ്റുകൾക്കുള്ളിൽ വൺപ്ലസ് 8 പ്രോ ആമസോണിൽ വിറ്റുപോയി

ചൈനീസ് ഉത്പന്ന ബഹിഷ്കരണത്തിനുള്ള മുറവിളികൾ ഉയരുന്നതിനിടെ, ഇന്ത്യയിൽ ഏറെ ആവശ്യക്കാരുള്ള ചൈനീസ് സ്മാർട്ട് ഫോണായ വൺ പ്ലസിൻ്റെ പുതിയ മോഡൽ വില്പന തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തീർന്നു പോയതായി റിപ്പോർട്ട്. വൺപ്ലസ് 8 പ്രോ ആണ് ആമസോണിൽ വില്പന തുടങ്ങി ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ പൂർണമായും വിറ്റൊഴിഞ്ഞത്. വൺപ്ലസിൻ്റെ മുൻനിര സ്മാർട്ട്ഫോണാണ് വൺ പ്ലസ് 8 പ്രോ. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങളും അതേച്ചൊല്ലിയുള്ള കോലാഹലങ്ങളും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയരുന്നതിനിടയിലാണ് സംഭവം. ഇന്ത്യ-ചൈന അതിർത്തിയിൽ 20 ഇന്ത്യൻ സൈനികരെ More
 
ചൈനീസ് ബഹിഷ്കരണ മുറവിളിക്കിടെ മിനിറ്റുകൾക്കുള്ളിൽ വൺപ്ലസ് 8 പ്രോ ആമസോണിൽ വിറ്റുപോയി

ചൈനീസ് ഉത്പന്ന ബഹിഷ്കരണത്തിനുള്ള മുറവിളികൾ ഉയരുന്നതിനിടെ, ഇന്ത്യയിൽ ഏറെ ആവശ്യക്കാരുള്ള ചൈനീസ് സ്മാർട്ട് ഫോണായ വൺ പ്ലസിൻ്റെ പുതിയ മോഡൽ വില്പന തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തീർന്നു പോയതായി റിപ്പോർട്ട്. വൺപ്ലസ് 8 പ്രോ ആണ് ആമസോണിൽ വില്പന തുടങ്ങി ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ പൂർണമായും വിറ്റൊഴിഞ്ഞത്.

വൺപ്ലസിൻ്റെ മുൻനിര സ്മാർട്ട്‌ഫോണാണ് വൺ പ്ലസ് 8 പ്രോ. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങളും അതേച്ചൊല്ലിയുള്ള കോലാഹലങ്ങളും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയരുന്നതിനിടയിലാണ് സംഭവം. ഇന്ത്യ-ചൈന അതിർത്തിയിൽ 20 ഇന്ത്യൻ സൈനികരെ കൊന്നൊടുക്കിയതുമായി ബന്ധപ്പെട്ട ചൈന വിരുദ്ധ വികാരങ്ങൾക്കിടയിലാണ് ചൈനീസ് സ്മാർട്ട്‌ഫോൺ ഇത്രയേറെ വിറ്റഴിക്കപ്പെടുന്നത് എന്നത് കൗതുകകരമാണ്.

വളരെ ഉയർന്ന ഡിമാൻഡാണ് വൺപ്ലസ് 8 പ്രോയ്ക്കുള്ളതെന്ന് വില്പനക്കാർ പറയുന്നു. കോവിഡ് പ്രതിസന്ധിയിൽ സപ്ലൈ ചെയിൻ പ്രശ്നങ്ങൾ ഉടലെടുത്തതോടെ ആവശ്യത്തിന് സ്റ്റോക്കും ലഭ്യമല്ല.

പ്രീമിയം വിഭാഗത്തിൽ ഏറ്റവുമധികം കസ്റ്റമേഴ്സുള്ള ഇന്ത്യയിലെ മികച്ച ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിലൊന്നാണ് വൺപ്ലസ്. നിലവിൽ 70 ശതമാനത്തിലധികം വിപണി വിഹിതമുള്ള ചൈനീസ് സ്മാർട്ട്‌ഫോണുകളാണ്ഇന്ത്യൻ വിപണിയിൽ ആധിപത്യം പുലർത്തുന്നത്.

‘മെയ്ഡ്-ഇൻ-ഇന്ത്യ’ സ്മാർട്ട്‌ഫോണുകൾ ലഭ്യമല്ലാത്തതിനാൽ, ചൈനീസ് സ്മാർട്ട്‌ഫോണുകൾക്ക് വളരെ കുറച്ച് ബദലുകളേ ഉള്ളൂ. ചൈനീസ് ഉത്പന്ന ബഹിഷ്കരണത്തിനായി ഒരു വിഭാഗം ശബ്ദമുയർത്തുന്നുണ്ടെങ്കിലും സ്മാർട്ട് ഫോൺ വിപണിയെ അത് ബാധിച്ചിട്ടില്ലെന്ന് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

അതേസമയം, ചൈനീസ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ ബ്രാൻഡുകളായി പ്രൊജക്റ്റ് ചെയ്യാനുള്ള തന്ത്രപരമായ നീക്കങ്ങളും അണിയറയിൽ സജീവമാണ്. പാക്കേജിങ്ങിൽ മെയ്ഡ്-ഇൻ-ഇന്ത്യ എന്നത് ഹൈലൈറ്റ് ചെയ്യാൻ ടെക്നോ തീരുമാനിച്ചു. വിവോ ഇതിനകം തന്നെ മെയ്ഡ് ഇൻ ഇന്ത്യ ബാഡ്ജ് ഉപയോഗിച്ച് സ്മാർട്ട്‌ഫോൺ വില്പന ആരംഭിച്ചു കഴിഞ്ഞു.ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾ പ്രാദേശികമായി നിർമിക്കുന്നതാണെന്ന വാദം സോഷ്യൽ മീഡിയയിലും ശക്തമാണ്.

റിയൽ‌മിയെ ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പ് എന്നാണ് റിയൽ‌മി ഇന്ത്യ സി‌ഇ‌ഒ മാധവ് ഷെത്ത്
വിശേഷിപ്പിക്കുന്നത്. റിയൽമി ഒരു ചൈനീസ് കമ്പനി മാത്രമല്ലെന്നും ഇപ്പോഴത് ഒരു ആഗോള ബഹുരാഷ്ട്ര കമ്പനിയാണെന്നുമുള്ള വാദമുഖങ്ങളാണ് ഉയർത്തുന്നത്. ഷവോമി, പോകോ എന്നിവയും സമാന രീതിയിൽ സെയ്ൽസ് പ്രൊമോഷൻ തന്ത്രങ്ങൾ രൂപപ്പെടുത്തിക്കഴിഞ്ഞു.

ഇതിനിടെ, ഇന്ത്യൻ സ്മാർട്ട്‌ഫോൺ ബ്രാൻഡായ മൈക്രോമാക്‌സ് ചൈനീസ് വിരുദ്ധ അന്തരീക്ഷം പൂർണമായി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ്. 10,000 രൂപയിൽ താഴെയുള്ള മൂന്ന് പുതിയ ബജറ്റ് സ്മാർട്ട്‌ഫോണുകളുമായി തിരിച്ചുവരവ് നടത്താനുള്ള ഒരുക്കത്തിലാണ് കമ്പനി.