Movie prime

ലോകത്തിലെ അസാധാരണ നഗരങ്ങളിലൊന്നാണ് മുംബൈ എന്ന് ക്രിസ്റ്റഫർ നോളൻ

Christopher Nolan അവിശ്വസനീയമായ ദൃശ്യഭംഗിയുള്ള ലോകത്തെ അസാധാരണ നഗരങ്ങളിൽ ഒന്നാണ് മുംബൈ എന്ന് ലോക പ്രശസ്ത ചലച്ചിത്രകാരൻ ക്രിസ്റ്റഫർ നോളൻ. ടെനറ്റിലെ ചില ഭാഗങ്ങൾ മുംബൈയിലാണ് ചിത്രീകരിച്ചത്. നഗരത്തിൻ്റെ വാസ്തുവിദ്യ വിസ്മയകരമാണ്. Christopher Nolan അസാധാരണമായ ചരിത്രവും അതിശയകരമായ ആളുകളും തെരുവുകളിലെ ജീവിത സമൃദ്ധിയും കണക്കിലെടുത്താൽ ലോകത്തിലെ തന്നെ ഏറ്റവും അസാധാരണമായ നഗരങ്ങളിൽ ഒന്നാണ് മുംബൈ എന്നു പറയാം. ശരിക്കും ശ്രദ്ധേയമായ ഒരു സ്ഥലം. അതിനാൽ പ്രേക്ഷകരെ അങ്ങോട്ട് കൊണ്ടുപോകാൻ കഴിയുന്നത് വളരെ ആവേശകരമായി തോന്നി.പിടിഐ യുമായുള്ള More
 
ലോകത്തിലെ അസാധാരണ നഗരങ്ങളിലൊന്നാണ് മുംബൈ എന്ന് ക്രിസ്റ്റഫർ നോളൻ

Christopher Nolan
അവിശ്വസനീയമായ ദൃശ്യഭംഗിയുള്ള ലോകത്തെ അസാധാരണ നഗരങ്ങളിൽ ഒന്നാണ് മുംബൈ എന്ന് ലോക പ്രശസ്ത ചലച്ചിത്രകാരൻ ക്രിസ്റ്റഫർ നോളൻ. ടെനറ്റിലെ ചില ഭാഗങ്ങൾ മുംബൈയിലാണ് ചിത്രീകരിച്ചത്. നഗരത്തിൻ്റെ വാസ്തുവിദ്യ വിസ്മയകരമാണ്. Christopher Nolan

അസാധാരണമായ ചരിത്രവും അതിശയകരമായ ആളുകളും തെരുവുകളിലെ ജീവിത സമൃദ്ധിയും കണക്കിലെടുത്താൽ ലോകത്തിലെ തന്നെ ഏറ്റവും അസാധാരണമായ നഗരങ്ങളിൽ ഒന്നാണ് മുംബൈ എന്നു പറയാം. ശരിക്കും ശ്രദ്ധേയമായ ഒരു സ്ഥലം. അതിനാൽ പ്രേക്ഷകരെ അങ്ങോട്ട് കൊണ്ടുപോകാൻ കഴിയുന്നത് വളരെ ആവേശകരമായി തോന്നി.പിടിഐ യുമായുള്ള അഭിമുഖത്തിലാണ് മുംബൈ നഗരത്തെപ്പറ്റി ലോകോത്തര സംവിധായകനായ നോളൻ വാതോരാതെ സംസാരിച്ചത്.

ബ്രീച്ച് കാൻഡി ഹോസ്പിറ്റൽ, കഫെ മോണ്ടെഗർ, കൊളാബ കോസ്‌വേ, കൊളാബ മാർക്കറ്റ്, ഗേറ്റ്‌വേ ഓഫ് ഇന്ത്യ, ഗ്രാന്റ് റോഡ്, റോയൽ ബോംബെ യാച്ച് ക്ലബ്, താജ്മഹൽ പാലസ് ഹോട്ടൽ തുടങ്ങിയ മേഖലകളിലായിരുന്നു ചിത്രീകരണം.

അന്തർ‌ദേശീയ ചാരവൃത്തി പ്രമേയമാക്കി ലോകം ചുറ്റുന്ന സിനിമയിൽ ജോൺ ഡേവിഡ് വാഷിംഗ്ടൺ, റോബർട്ട് പാറ്റിൻ‌സൺ, എലിസബത്ത് ഡെബിക്കി, ഡിംപിൾ കപാഡിയ, കെന്നത്ത് ബ്രനാഗ്, ആരോൺ ടെയ്‌ലർ ജോൺസൺ, മൈക്കൽ കെയ്ൻ, ക്ലെമൻസ് പോയ്‌സി എന്നിവരാണ് മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

മുംബൈയ്ക്കു പുറമേ ഡെൻമാർക്ക്, എസ്റ്റോണിയ, ഇറ്റലി, നോർവെ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളും ലൊക്കേഷനുകളാണ്. ഹോയ്റ്റ് വാൻ ഹോയ്റ്റെമയാണ് ടെനറ്റിൻ്റെ ഛായാഗ്രഹണം നിർവഹിച്ചത്. 2012-ൽ പുറത്തിറങ്ങിയ നോളൻ്റെ തന്നെ ‘ദി ഡാർക്ക് നൈറ്റ് റൈസസ് ‘ എന്ന സിനിമയുടെ ചെറിയൊരു സീക്വൻസ് രാജസ്ഥാനിലെ ജോധ്പൂരിൽ ചിത്രീകരിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും അസാധാരണമായ നഗരങ്ങളിൽ ഒന്നായതിനാലാണ് ടെനറ്റിൻ്റെ ചിത്രീകരണത്തിനായി മുംബൈ തിരഞ്ഞെടുക്കാൻ കാരണമെന്ന് സംവിധായകൻ പറഞ്ഞു. ഇന്ത്യയിൽ പോയപ്പോഴെല്ലാം മുംബൈയുടെ അവിശ്വസനീയമാംവിധമുള്ള ദൃശ്യഭംഗി തന്നെ ആശ്ചര്യപ്പെടുത്തി.

ജോധ്പൂരിലാണ് ദി ഡാർക്ക് നൈറ്റ് റൈസസിൻ്റെ കുറച്ച് ഭാഗങ്ങൾ ചിത്രീകരിച്ചത്. വിസ്മയകരമായ അനുഭവമാണ് അന്ന് ഇന്ത്യ സമ്മാനിച്ചത്. എല്ലായ്പ്പോഴും അവിടേക്ക് തന്നെ തിരിച്ചുപോകണമെന്നും കാര്യമായ ഒരു സീക്വൻസ് അവിടെ ചിത്രീകരിക്കണമെന്നും ആഗ്രഹിച്ചിരുന്നു. ടെനറ്റിൽ അതിനുള്ള അവസരം ലഭിച്ചു.

സിനിമയെ ഏറെ സ്നേഹിക്കുന്നവരാണ് മുംബൈ നിവാസികൾ എന്ന് നോളൻ പറഞ്ഞു. വളരെയേറെ വികസിപ്പിച്ച ഒരു ചലച്ചിത്ര വ്യവസായവും ഇവിടെയുണ്ട്. പ്രാദേശിക ക്രൂവുമായി സഹകരിച്ചുള്ള വർക്കും രസകരമായിരുന്നു.
ആദ്യത്തെ ഏരിയൽ ഷോട്ടുകൾ ഉൾപ്പെടെ അവരുടെ നിർമാണ രീതിയും ശ്രദ്ധേയമായിരുന്നു.

മുംബൈയിലെ ചിത്രീകരണത്തിനിടയിൽ രസകരമായ ചില വെല്ലുവിളികളേയും നേരിടേണ്ടിവന്നതായി സംവിധായകൻ പറഞ്ഞു. ഏതാനും ദിവസങ്ങൾ മാത്രമുള്ള ചിത്രീകരണമായിരുന്നു. മഴക്കാലമായതിനാൽ ശരിക്കും മഴയത്തു തന്നെ ചിത്രീകരിച്ചു. രാഷ്ടങ്ങളുടെ അതിർത്തികൾ മറികടന്നുള്ള പ്രമേയമായതിനാൽ അന്താരാഷ്ട്ര തലത്തിലുള്ള അഭിനേതാക്കളെയാണ് തിരഞ്ഞെടുത്തത്.

അമേരിക്കയെക്കുറിച്ചല്ല തൻ്റെ സിനിമ. മുഴുവൻ മനുഷ്യരാശിയുടെയും നിലനിൽപിനെക്കുറിച്ചാണ്. ദേശീയതകളുടെ വിസ്തൃതിയിൽ ഈ ഭാഗം വ്യക്തമായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ലോകമെമ്പാടും നേരിടുന്ന ഒരു ഭീഷണിയാണെന്ന് വ്യക്തമാക്കാൻ അന്താരാഷ്ട്ര തലത്തിലുള്ള അഭിനേതാക്കളുടെ വൈവിധ്യം ഉപയോഗിക്കുക എന്ന ആശയമാണ് പ്രയോഗിച്ചത്.

ചിത്രത്തിൽ റോബ് പാറ്റിൻസൺ ഒരു ഇംഗ്ലീഷുകാരനായാണ് അഭിനയിക്കുന്നത്. കെന്നത്ത് ബ്രനാഗ് ഒരു റഷ്യക്കാരൻ്റെ വേഷത്തിലാണ്. എലിസബത്ത് ഡെബിക്കി ഒരു ഇംഗ്ലീഷുകാരിയും ഡിംപിൾ കപാഡിയ ഒരു ഇന്ത്യൻ വനിതയുമാണ്. വ്യത്യസ്തമായ ദേശീയ ഐഡന്റിറ്റികൾ കൊണ്ടുവരാനായിരുന്നു ശ്രമിച്ചത്.

ചാരവൃത്തി പ്രമേയമായ സിനിമകളോടുള്ള, പ്രത്യേകിച്ചും ജെയിംസ് ബോണ്ട് ചിത്രങ്ങളോടുള്ള, തൻ്റെ അഭിനിവേശത്തെക്കുറിച്ചും നോളൻ സംസാരിച്ചു. പക്ഷേ ടെനറ്റിൽ വ്യത്യസ്തമായ രീതിയിൽ എന്തെങ്കിലും ചെയ്യാനാണ് ആഗ്രഹിച്ചത്.

എല്ലായ്പ്പോഴും ഒരു സ്പൈ ഫിലിം എടുക്കാൻ ആഗ്രഹിക്കുന്ന ആളാണ് താൻ. പക്ഷേ താൻ കണ്ട തരത്തിലുള്ള ഒരു സ്പൈ ഫിലിം ചെയ്യാൻ ഒട്ടും തന്നെ താത്പര്യമില്ല. പ്രേക്ഷകരെ ത്രസിപ്പിക്കാനുള്ള മാർഗമാണ് തിരയുന്നത്. അവർക്ക് ഒരു പുതിയ രീതിയിൽ കാണാനുള്ള അവസരം നൽകുക. സ്വപ്നങ്ങളുടെ ലോകവുമായി ഇടപഴകുന്ന ഇൻ‌സെപ്ഷനിലും അതാണ് ചെയ്തത്. ഒരു പ്രത്യേക ഴോണറിലുള്ള കൺവെൻഷനുകളെ വെല്ലുവിളിക്കാനും അവ പ്രേക്ഷകർക്കായി പുതിയ രീതിയിൽ അവതരിപ്പിക്കാനും ഇഷ്ടമാണെന്ന് ചലച്ചിത്രകാരൻ അഭിപ്രായപ്പെട്ടു.

മെമന്റോ(2000), ഇൻസെപ്ഷൻ (2010), ഇന്റർസ്റ്റെല്ലാർ (2014), ഡൺകിർക്ക് (2017) തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരുള്ള സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. വാർണർ ബ്രോസ് നിർമിക്കുന്ന ചിത്രം ഡിസംബർ 4-നാണ് ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷിനു പുറമേ ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.