Movie prime

ഇന്റർസ്റ്റെല്ലാറിനായി ഇർഫാൻ ഖാനെ സമീപിച്ചിരുന്നതായി ക്രിസ്റ്റഫർ നോളൻ

Christopher Nolan 2014-ൽ പുറത്തിറങ്ങിയതും ആഗോളതലത്തിൽ വമ്പൻ ഹിറ്റായതുമായ ഇൻ്റർസ്റ്റെല്ലാർ എന്ന ചിത്രത്തിൽ ഒരു സുപ്രധാന വേഷം ചെയ്യാൻ അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാനെ സമീപിച്ചിരുന്നതായി ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ. മാത്യു മക്കാനഗിയും ആൻ ഹാത്വേയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രമാണ് ഇർഫാൻ ഖാന് വാഗ്ദാനം ചെയ്തിരുന്നത്. Christopher Nolan നിർഭാഗ്യവശാൽ, അദ്ദേഹത്തിന് സിനിമ ചെയ്യാൻ കഴിഞ്ഞില്ല. അദ്ദേഹം വളരെ മികച്ച ഒരു അഭിനേതാവായിരുന്നു എന്ന് നോളൻ അഭിപ്രായപ്പെട്ടു. ഒരു More
 
ഇന്റർസ്റ്റെല്ലാറിനായി ഇർഫാൻ ഖാനെ സമീപിച്ചിരുന്നതായി ക്രിസ്റ്റഫർ നോളൻ

Christopher Nolan
2014-ൽ പുറത്തിറങ്ങിയതും ആഗോളതലത്തിൽ വമ്പൻ ഹിറ്റായതുമായ ഇൻ്റർസ്റ്റെല്ലാർ എന്ന ചിത്രത്തിൽ ഒരു സുപ്രധാന വേഷം ചെയ്യാൻ അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാനെ സമീപിച്ചിരുന്നതായി ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ. മാത്യു മക്കാനഗിയും ആൻ
ഹാത്വേയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രമാണ് ഇർഫാൻ ഖാന് വാഗ്ദാനം ചെയ്തിരുന്നത്. Christopher Nolan

നിർഭാഗ്യവശാൽ, അദ്ദേഹത്തിന് സിനിമ ചെയ്യാൻ കഴിഞ്ഞില്ല. അദ്ദേഹം വളരെ മികച്ച ഒരു അഭിനേതാവായിരുന്നു എന്ന് നോളൻ അഭിപ്രായപ്പെട്ടു. ഒരു ദേശീയ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അകാലത്തിൽ അന്തരിച്ച അഭിനയ പ്രതിഭയുമായി സഹകരിക്കാൻ സാധിക്കാഞ്ഞതിലുള്ള സങ്കടം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ചലച്ചിത്രകാരൻ പങ്കുവെച്ചത്.

അസാമാന്യമായ അഭിനയ പ്രതിഭ കൊണ്ട് ഇന്ത്യയിലെ ആരാധകരെ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലുള്ള സംവിധായകരെയും അഭിനേതാക്കളെയും ആകർഷിച്ച കലാകാരനായിരുന്നു അന്തരിച്ച നടൻ ഇർഫാൻ ഖാൻ. ടോം ഹാങ്ക്സ്, റോൺ ഹോവാർഡ്, ക്രിസ് പ്രാറ്റ്, നതാലി പോർട്ട്മാൻ, റിസ് അഹമ്മദ് തുടങ്ങി ആഗോള തലത്തിൽ അംഗീകാരം നേടിയ നിരവധി പ്രതിഭകൾക്കൊപ്പം വിവിധ പ്രോജക്ടുകളിൽ അദ്ദേഹം സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ദി വാരിയർ(2001), ദി നെയിംസേക്ക്(2006), ദി ഡാർജിലിങ്ങ് ലിമിറ്റഡ്(2007), സ്ലം ഡോഗ്‌ മില്യനയർ(2008), ന്യൂയോർക്ക്, ഐ ലവ് യു(2008), ദി അമെയ്സിങ്ങ് സ്പൈഡർ മാൻ(2012), ലൈഫ് ഓഫ് പൈ(2012), ജുറാസിക് വേൾഡ്(2015), ഇൻഫേണോ(2016) തുടങ്ങി നിരവധി അന്താരാഷ്ട്ര സംരംഭങ്ങളിലാണ് നടൻ തൻ്റെ അഭിനയ മികവ് പുറത്തെടുത്തത്.

നോളൻ തന്റെ സയൻസ് ഫിക്ഷൻ ചിത്രമായ ഇന്റർസ്റ്റെല്ലാറിനായി സമീപിച്ച സമയത്ത് മറ്റ് സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു ഇർഫാൻ.
നോളൻ സിനിമ തനിക്ക് നഷ്ടമായതിനെപ്പറ്റി‌ നേരത്തേ ചില അഭിമുഖങ്ങളിൽ ഇർഫാൻ പ്രതികരിച്ചിരുന്നു. ‌തന്റെ ഭാഗത്തുനിന്നും വലിയൊരു കമിറ്റ്മെൻ്റാണ് അവർ പ്രതീക്ഷിച്ചിരുന്നത്. ഇൻ്റർസ്റ്റെല്ലാറിനായി ഏതാണ്ട്‌ നാലുമാസക്കാലം യുഎസിൽ താമസിക്കണമായിരുന്നു. നിലവിലുള്ള ഷെഡ്യൂളിൽ ചില മാറ്റങ്ങൾ വരുത്തി ഇന്ത്യയിലും യുഎസിലുമായി മാറിമാറി നിന്ന് പ്രോജക്റ്റ് ചെയ്യാനാവുമോ എന്ന് താനവരോട് തിരക്കി. കാരണം നാലുമാസം തുടർച്ചയായി യുഎസിൽ നിൽക്കാൻ ആവുമായിരുന്നില്ല. എന്നാൽ ആ രീതിയിൽ വർക്ക് ചെയ്യാൻ കഴിയില്ലെന്നാണ് ഇൻ്റർസ്റ്റെല്ലാർ ടീം അറിയിച്ചത്. പൂർണമായ കമിറ്റ്മെൻ്റാണ് അവർക്ക് വേണ്ടിയിരുന്നത്. ലഞ്ച്ബോക്സ്, ഡി ഡേ തുടങ്ങിയ പ്രോജക്റ്റുകൾക്കായി താൻ നേരത്തേ കമിറ്റ് ചെയ്തിരുന്നു. ചെയ്യുന്ന കാര്യങ്ങളിൽ പൊതുവെ പശ്ചാത്തപിക്കുന്ന ശീലമില്ലെങ്കിലും ഇൻ്റർസ്റ്റെല്ലാർ ഒരു ക്രിസ്റ്റഫർ നോളൻ സിനിമയാണെന്ന കാര്യമാണ് തൻ്റെ തീരുമാനത്തെ ഏറ്റവും പ്രയാസകരമാക്കിയതെന്ന് അഭിമുഖത്തിൽ ഇർഫാൻ തുറന്ന് സമ്മതിക്കുന്നു.

അതേസമയം, പ്രശസ്ത ബോളിവുഡ് അഭിനേത്രി ഡിംപിൾ കപാഡിയ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്രിസ്റ്റഫർ നോളന്റെ ടെനറ്റിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ ഇപ്പോൾ ലഭിക്കുന്നത്. ജോൺ ഡേവിഡ് വാഷിംഗ്ടൺ, റോബർട്ട് പാറ്റിൻസൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് മുഖ്യ അഭിനേതാക്കൾ.