Movie prime

സിവിൽ സർവീസ് പരീക്ഷ മാറ്റിവയ്ക്കാനാവില്ല: യുപി‌എസ്‌സി സുപ്രീം കോടതിയിൽ

Civil service exam ഒക്ടോബർ 4 ന് നടക്കുന്ന സിവിൽ സർവീസ് പരീക്ഷ മാറ്റിവെയ്ക്കാനാവില്ലെന്ന് കേന്ദ്ര പബ്ലിക് സർവീസ് കമ്മീഷൻ(യുപിഎസ് സി) സുപ്രീംകോടതിയെ അറിയിച്ചു. സിവിൽ സർവീസ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികൾ പരിഗണിക്കുമ്പോഴാണ് ഇക്കാര്യത്തിലുള്ള സർക്കാർ നിലപാട് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. Civil service exam കേന്ദ്രസർക്കാറിന്റെ വിവിധ സർവീസുകളിലേക്കുള്ള നിയമനത്തിനും പരീക്ഷകൾക്കുമുള്ള കേന്ദ്ര റിക്രൂട്ടിംഗ് ഏജൻസിയാണ് യുപിഎസ്സി. ഈ വിഷയത്തിൽ ഒരു സത്യവാങ്മൂലം സമർപിക്കാൻ കോടതി യുപിഎസ്സി യോട് ആവശ്യപ്പെട്ടു. ഒക്ടോബർ More
 
സിവിൽ സർവീസ് പരീക്ഷ  മാറ്റിവയ്ക്കാനാവില്ല: യുപി‌എസ്‌സി സുപ്രീം കോടതിയിൽ

Civil service exam
ഒക്ടോബർ 4 ന് നടക്കുന്ന സിവിൽ സർവീസ് പരീക്ഷ മാറ്റിവെയ്ക്കാനാവില്ലെന്ന് കേന്ദ്ര പബ്ലിക് സർവീസ് കമ്മീഷൻ(യുപിഎസ് സി) സുപ്രീംകോടതിയെ അറിയിച്ചു. സിവിൽ സർവീസ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികൾ പരിഗണിക്കുമ്പോഴാണ് ഇക്കാര്യത്തിലുള്ള സർക്കാർ നിലപാട് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. Civil service exam

കേന്ദ്രസർക്കാറിന്റെ വിവിധ സർവീസുകളിലേക്കുള്ള നിയമനത്തിനും പരീക്ഷകൾക്കുമുള്ള കേന്ദ്ര റിക്രൂട്ടിംഗ് ഏജൻസിയാണ് യുപി‌എസ്‌സി. ഈ വിഷയത്തിൽ ഒരു സത്യവാങ്മൂലം സമർപിക്കാൻ കോടതി യുപി‌എസ്‌സി യോട് ആവശ്യപ്പെട്ടു. ഒക്ടോബർ 23-ന് കേസ് വീണ്ടും പരിഗണിക്കും. നേരത്തെ മെയ് 31-ന് നിശ്ചയിച്ചിരുന്ന പരീക്ഷ കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഒക്ടോബർ 4-ലേക്ക് പുന:ക്രമീകരിക്കുകയായിരുന്നു.

കോവിഡ് പ്രതിസന്ധിക്കൊപ്പം,രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായ വെള്ളപ്പൊക്കവും ചൂണ്ടിക്കാട്ടി പരീക്ഷ രണ്ടോ മൂന്നോ മാസത്തേക്ക്മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് 20 സിവിൽ സർവീസ് ഉദ്യോഗാർഥികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

സിവിൽ സർവീസ് പരീക്ഷ ഒരു റിക്രൂട്ട്‌മെന്റ് പരീക്ഷയാണെന്നും, അത് അക്കാദമിക് പരീക്ഷയിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും ഹർജിക്കാർ വാദിച്ചു. പരീക്ഷ മാറ്റിവെച്ചാൽ പോലും ഏതെങ്കിലും തരത്തിലുള്ള കാലതാമസമോ അക്കാദമിക് സെഷൻ്റെ നഷ്ടമോ ഉണ്ടാകില്ലെന്നും ഹർജിക്കാർ വാദിച്ചു. പരീക്ഷ നടത്തിയാൽ ലക്ഷക്കണക്കിന് ചെറുപ്പക്കാരായ വിദ്യാർഥികളുടെ ജീവൻ അപകടത്തിലാകാനും രോഗത്തിനും മരണത്തിനും ഇടയാക്കും.

തന്റെ മകൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാണെന്നും കോവിഡിൻ്റെ കനത്ത ജോലിഭാരം മൂലം അവധി എടുക്കാനും പരീക്ഷയ്ക്ക് തയ്യാറെടുക്കാനും കഴിയുന്നില്ലെന്നും അപേക്ഷകരിൽ ഒരാളിൻ്റെ പിതാവ് കോടതിയെ അറിയിച്ചു.

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്, ഐഐടി പ്രവേശനത്തിനുള്ള ജെഇഇ ഉൾപ്പെടെ മാറ്റിവെച്ച നിരവധി സുപ്രധാന പരീക്ഷകൾ ഇതിനകം നടന്നു കഴിഞ്ഞു.