Movie prime

ക്ലൈമോത്സവ് 2019 ന് തുടക്കമായി

തിരുവനന്തപുരം : പ്രോജക്ട് സ്ഥിതിയുടെ ആഭിമുഖ്യത്തിൽ ‘ചെയ്ഞ്ച് കാൻ ചെയ്ഞ്ച് ക്ലൈമറ്റ് ചെയ്ഞ്ച്’ ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പ് “ക്ലൈമോത്സവ്” ആരംഭിച്ചു. നാല് ദിവസം നീളുന്ന ക്യാമ്പ് വഴുതക്കാട് വിമൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നുവരുന്നു. ‘ക്ലൈമറ്റ് ആക്ഷൻ’ നടപ്പിലാക്കിയ ആദ്യ െ തിരുവനന്തപുരത്തെ മാറ്റുകയാണ് ക്യാമ്പിന്റെ ലക്ഷ്യമെന്ന് കോഡിനേറ്റർ ഭരത് ഗോവിന്ദ് അറിയിച്ചു. ഡോ. കെ. വി. രാമൻ ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രകൃതി ക്ഷോഭങ്ങൾ ഓരോ വ്യക്തിയേയും സ്വാധീനിക്കുന്നത് എങ്ങനെയാണെന്ന് സ്വയം വിലയിരുത്തണമെന്ന് അദ്ദേഹം More
 
ക്ലൈമോത്സവ് 2019 ന് തുടക്കമായി

തിരുവനന്തപുരം : പ്രോജക്ട് സ്ഥിതിയുടെ ആഭിമുഖ്യത്തിൽ ‘ചെയ്ഞ്ച് കാൻ ചെയ്ഞ്ച് ക്ലൈമറ്റ് ചെയ്ഞ്ച്’ ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പ് “ക്ലൈമോത്സവ്” ആരംഭിച്ചു.

നാല് ദിവസം നീളുന്ന ക്യാമ്പ് വഴുതക്കാട് വിമൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നുവരുന്നു. ‘ക്ലൈമറ്റ് ആക്ഷൻ’ നടപ്പിലാക്കിയ ആദ്യ െ തിരുവനന്തപുരത്തെ മാറ്റുകയാണ് ക്യാമ്പിന്റെ ലക്ഷ്യമെന്ന് കോഡിനേറ്റർ ഭരത് ഗോവിന്ദ് അറിയിച്ചു. ഡോ. കെ. വി. രാമൻ ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രകൃതി ക്ഷോഭങ്ങൾ ഓരോ വ്യക്തിയേയും സ്വാധീനിക്കുന്നത് എങ്ങനെയാണെന്ന് സ്വയം വിലയിരുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോ. വീണ എൻ. മാധവൻ , ഡോ. ജി. വിജയലക്ഷ്മി, നിംസ് എം. ഡി എം. എസ് ഫൈസൽ ഖാൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. അപർണ ഗോപൻ, എം.എൽ.എമാരായ മുല്ലക്കര രത്നാകരൻ, ഐ.ബി.സതീഷ്, മുൻ വിദ്യാഭ്യാസമന്ത്രി എം.എ.ബേബി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. മെറിൻ മരിയ,ആദർശ് പ്രതാപ്, വസന്ത് കൃഷ്ണൻ, ടി.അനിൽ കുമാർ, ഡോ.രാജമൂർത്തി എന്നിവർ രണ്ടാം ദിനത്തിലെ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.