Movie prime

‘കൊകൊനെറ്റ് 19’ രാജ്യാന്തര സമ്മേളനം ഡിസംബർ 18 മുതല്‍ 21 വരെ

ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ഫര്മേഷന് ടെക്നോളജി ആന്ഡ് മാനേജ്മെന്റ് കേരള (ഐഐഐടിഎംകെ) കമ്പ്യൂട്ടിംഗ് ആന്ഡ് നെറ്റ് വര്ക്ക് കമ്യൂണിക്കേഷന്സില് രാജ്യാന്തര സമ്മേളനമായ ‘കൊകൊനെറ്റ്19’ സംഘടിപ്പിക്കുന്നു. അസോസിയേഷന് ഓഫ് കമ്പ്യൂട്ടിങ് മെഷീനറി തിരുവനന്തപുരം പ്രൊഫഷണല് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില് ഡിസംബര് 18 മുതല് 21 വരെ പള്ളിപ്പുറം ടെക്നോസിറ്റിയിലുള്ള പുതിയ ക്യാമ്പസിലാണ് മൂന്നാം സമ്മേളനം നടക്കുക. അപ്ലൈഡ് സോഫ്റ്റ് കമ്പ്യൂട്ടിങ് ആന്ഡ് കമ്യൂണിക്കേഷന് നെറ്റ് വര്ക്ക് അടിസ്ഥാനമാക്കി ‘എസിഎന് 19’ രാജ്യാന്തര സമ്മേളനവും ഇതിനോടൊപ്പം സംയോജിതമായി നടക്കും. ആഗോള തലത്തിലെ പ്രശസ്തരായ ഗവേഷകര് ആശയങ്ങള് അവതരിപ്പിക്കുന്ന More
 
‘കൊകൊനെറ്റ് 19’ രാജ്യാന്തര സമ്മേളനം ഡിസംബർ 18 മുതല്‍ 21 വരെ

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് കേരള (ഐഐഐടിഎംകെ) കമ്പ്യൂട്ടിംഗ് ആന്‍ഡ് നെറ്റ് വര്‍ക്ക് കമ്യൂണിക്കേഷന്‍സില്‍ രാജ്യാന്തര സമ്മേളനമായ ‘കൊകൊനെറ്റ്19’ സംഘടിപ്പിക്കുന്നു.

അസോസിയേഷന്‍ ഓഫ് കമ്പ്യൂട്ടിങ് മെഷീനറി തിരുവനന്തപുരം പ്രൊഫഷണല്‍ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 18 മുതല്‍ 21 വരെ പള്ളിപ്പുറം ടെക്നോസിറ്റിയിലുള്ള പുതിയ ക്യാമ്പസിലാണ് മൂന്നാം സമ്മേളനം നടക്കുക.

അപ്ലൈഡ് സോഫ്റ്റ് കമ്പ്യൂട്ടിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്ക് അടിസ്ഥാനമാക്കി ‘എസിഎന്‍ 19’ രാജ്യാന്തര സമ്മേളനവും ഇതിനോടൊപ്പം സംയോജിതമായി നടക്കും.

ആഗോള തലത്തിലെ പ്രശസ്തരായ ഗവേഷകര്‍ ആശയങ്ങള്‍ അവതരിപ്പിക്കുന്ന സമ്മേളനം ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കും വിദഗ്ധര്‍ക്കും ഗവേഷണ ഫലങ്ങളും നൂതന ആശയങ്ങളും അവതരിപ്പിക്കുന്നതിനും മറ്റു ഗവേഷകരുമായി സംവദിക്കുന്നതിനും വേദിയാകും. ഗവേഷണ, എന്‍ജിനീയറിംഗ് മേഖലയിലുള്ള ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

കമ്പ്യൂട്ടര്‍ സയന്‍സിലെ കണ്‍ജെഷന്‍ കണ്‍ട്രോള്‍ അല്‍ഗോരിതം വികസിപ്പിച്ച വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ രാജ് ജെയിന്‍, റോള്‍ ബെയ്സ്ഡ് അക്സസ് കണ്‍ട്രോള്‍ ഉപജ്ഞാതാവും ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സൈബര്‍ സെക്യൂരിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് സയന്‍റിസ്റ്റുമായ പ്രൊഫസര്‍ രവി സന്ധു, യൂണിവേഴ്സിറ്റി ഓഫ് സിന്‍സിനാറ്റി പ്രൊഫസര്‍ ഡോ. ധര്‍മ്മ പി അഗ്രവാള്‍, ബഫല്ലോ യൂണിവേഴ്സിറ്റിയിലെ ഡോ. വിപിന്‍ ചൗധരി ഉള്‍പ്പെടെയുള്ള പ്രഗല്‍ഭരായ ഗവേഷകരുടെ മുഖ്യപ്രഭാഷണങ്ങള്‍ക്കും സമ്മേളനം വേദിയാകും. പതിനഞ്ചോളം സിംപോസിയങ്ങളും ഇതിന്‍റെ ഭാഗമാണ്.

സ്ത്രീ ശാക്തീകരണം മുന്‍നിര്‍ത്തി വുമണ്‍ ഇന്‍ കമ്പ്യൂട്ടിങ്ങിന്‍റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 20 ന് സംവാദം സംഘടിപ്പിക്കുന്നുണ്ട്. അവസാന ദിനത്തില്‍ കേരള ബ്ലോക്ക് ചെയിന്‍ അക്കാദമിയുടെ നേതൃത്വത്തിലുള്ള ശില്പശാല നടക്കും. രജിസ്റ്റര്‍ ചെയ്യുന്നതിന് http://coconet-conference.org/2019/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.