Movie prime

ടിആർപി തിരിമറി: റേറ്റിങ്ങ് സംവിധാനം പഠിക്കാൻ നാലംഗ സമിതി

TRP ടെലിവിഷൻ റേറ്റിങ്ങ് പോയിൻ്റ്(ടിആർപി) സംവിധാനത്തിന്റെ വിവിധ വശങ്ങൾ പഠിക്കുന്നതിനും നിലവിലുള്ള മാർഗനിർദേശങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള ശുപാർശകൾ സമർപ്പിക്കാനുമായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നാലംഗ സമിതിയെ നിയോഗിച്ചു. പ്രസാർ ഭാരതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശശി എസ് വേമ്പട്ടിയാണ് സമിതിക്ക് നേതൃത്വം നൽകുന്നത്. ഐഐടി കാൺപൂർ സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസർ ഡോ. ശലഭ്, സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് എക്സിക്യൂട്ടീവ് ഡയറക്റ്റർ രാജ്കുമാർ ഉപാധ്യായ, ഐഐഎം ബാംഗ്ലൂരിലെ ഡിസിഷൻ സയൻസ് പ്രൊഫസർ പുലക് ഘോഷ് എന്നിവരാണ് More
 
ടിആർപി തിരിമറി: റേറ്റിങ്ങ് സംവിധാനം പഠിക്കാൻ നാലംഗ സമിതി

TRP

ടെലിവിഷൻ റേറ്റിങ്ങ് പോയിൻ്റ്‌(ടി‌ആർ‌പി) സംവിധാനത്തിന്റെ വിവിധ വശങ്ങൾ പഠിക്കുന്നതിനും നിലവിലുള്ള മാർ‌ഗനിർ‌ദേശങ്ങളിൽ‌ മാറ്റങ്ങൾ‌ വരുത്താനുള്ള ശുപാർശകൾ‌ സമർപ്പിക്കാനുമായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നാലംഗ സമിതിയെ നിയോഗിച്ചു. പ്രസാർ ഭാരതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശശി എസ് വേമ്പട്ടിയാണ് സമിതിക്ക് നേതൃത്വം നൽകുന്നത്. ഐഐടി കാൺപൂർ സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസർ ഡോ. ശലഭ്, സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് എക്സിക്യൂട്ടീവ് ഡയറക്റ്റർ രാജ്കുമാർ ഉപാധ്യായ, ഐഐഎം ബാംഗ്ലൂരിലെ ഡിസിഷൻ സയൻസ് പ്രൊഫസർ പുലക് ഘോഷ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.TRP

പാർലമെന്ററി സമിതി, ടെലിവിഷൻ റേറ്റിങ്ങ് പോയിൻ്റ് സമിതി എന്നിവയുമായി ചർച്ചകൾ നടത്തിയും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ശുപാർശകൾ അനുസരിച്ചുമാണ് രാജ്യത്തെ ടെലിവിഷൻ റേറ്റിംഗ് ഏജൻസികൾക്കുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്ന് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ഒക്ടോബർ ആദ്യവാരത്തിൽ ഉണ്ടായ വ്യാജ ടിആർപി വിവാദത്തെ തുടർന്നാണ് പുതിയ സമിതിക്ക് രൂപം നൽകിയത്. മുംബൈ ആസ്ഥാനമായ റിപ്പബ്ലിക് ടിവി, മറാത്തി ചാനലുകളായ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നിവയാണ് ടിആർപി വിവാദത്തിൽ അകപ്പെട്ടത്.പണം നൽകി കൃത്രിമ മാർഗങ്ങളിലൂടെ റേറ്റിങ്ങ് ഉയർത്തിക്കാട്ടാൻ ശ്രമിച്ചു എന്നതാണ് ചാനലുകൾക്കെതിരെ ഉയർന്ന ആരോപണം.

ഏതാനും വർഷങ്ങളായി പിന്തുടരുന്ന മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. ഇക്കാര്യത്തിൽ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ സമീപകാല ശുപാർശകളും സാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളും കണക്കിലെടുക്കണം. വിശ്വസനീയവും സുതാര്യവുമായ റേറ്റിങ്ങ് സംവിധാനം ഉറപ്പാക്കാൻ നടപടിക്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം.

നിലവിലുള്ള രീതിയെപ്പറ്റി സത്യസന്ധമായ വിലയിരുത്തൽ നടത്താനും ട്രായിയുടെ ശുപാർശകളും പൊതുവായ വ്യവസായ സാഹചര്യവും പരിശോധിച്ച് ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് കൂടുതൽ ശക്തവും സുതാര്യവും ഉത്തരവാദിത്തം ഉറപ്പാക്കുന്നതുമായ റേറ്റിങ്ങ് സംവിധാനത്തിനുള്ള ശുപാർശകൾ മുന്നോട്ടു വെയ്ക്കാനുമാണ് സമിതിക്ക് നൽകിയിരിക്കുന്ന നിർദേശം.