Movie prime

മുറിവേറ്റ മനുഷ്യരുടെ നേരെയാണ് ഇന്ദിരമാർ വർഗീയവിഷം തുപ്പുന്നത്, ഗുരുതരമായ ചുവരെഴുത്തായി ഇതിനെ കാണണം.

സാമ്രാജ്യത്വ ആഗോളവത്ക്കരണം ലോകത്തെമ്പാടും ജനങ്ങളെ പിറന്ന മണ്ണിൽ നിന്നും അഭയാർഥികളാക്കിക്കൊണ്ടിരിക്കുന്നു. നീചമായ വംശീയതയും വർഗ്ഗീയതയും വളർത്തി പ്രത്യേക വിഭാഗങ്ങളെ ശത്രുക്കളായി പ്രഖ്യാപിച്ച് അവരുടെ അവകാശങ്ങൾ നിഷേധിച്ച് അവരെ രണ്ടാം തരം പൗരന്മാരാക്കി അവർക്ക് ജോലി പെർമിറ്റ് മാത്രം അനുവദിച്ച് അവരെ മൃഗതുല്യരും അടിമകളുമാക്കുന്ന നികൃഷ്ടമായ നടപടിക്കെതിരെ മനസ്സാക്ഷി ഉണരേണ്ടതുണ്ട് സാമൂഹ്യ നിരീക്ഷകനും എഴുത്തുകാരനുമായ ടി ആർ രമേഷ് എഴുതുന്നു അസമിൽ അനാഥരാക്കപ്പെട്ടത്19 ലക്ഷം മനുഷ്യരെന്ന്! എന്തൊരു വേദനാജനകമായ അവസ്ഥയാണിത്. ഉദ്യോഗസ്ഥരുടെ അന്ധമായ പക്ഷപാതിത്തവും സാങ്കേതിക More
 
മുറിവേറ്റ മനുഷ്യരുടെ നേരെയാണ് ഇന്ദിരമാർ വർഗീയവിഷം തുപ്പുന്നത്, ഗുരുതരമായ ചുവരെഴുത്തായി ഇതിനെ കാണണം.

സാമ്രാജ്യത്വ ആഗോളവത്ക്കരണം ലോകത്തെമ്പാടും ജനങ്ങളെ പിറന്ന മണ്ണിൽ നിന്നും അഭയാർഥികളാക്കിക്കൊണ്ടിരിക്കുന്നു. നീചമായ വംശീയതയും വർഗ്ഗീയതയും വളർത്തി പ്രത്യേക വിഭാഗങ്ങളെ ശത്രുക്കളായി പ്രഖ്യാപിച്ച് അവരുടെ അവകാശങ്ങൾ നിഷേധിച്ച് അവരെ രണ്ടാം തരം പൗരന്മാരാക്കി അവർക്ക് ജോലി പെർമിറ്റ് മാത്രം അനുവദിച്ച് അവരെ മൃഗതുല്യരും അടിമകളുമാക്കുന്ന നികൃഷ്ടമായ നടപടിക്കെതിരെ മനസ്സാക്ഷി ഉണരേണ്ടതുണ്ട്

സാമൂഹ്യ നിരീക്ഷകനും എഴുത്തുകാരനുമായ ടി ആർ രമേഷ് എഴുതുന്നു

അസമിൽ അനാഥരാക്കപ്പെട്ടത്19 ലക്ഷം മനുഷ്യരെന്ന്! എന്തൊരു വേദനാജനകമായ അവസ്ഥയാണിത്. ഉദ്യോഗസ്ഥരുടെ അന്ധമായ പക്ഷപാതിത്തവും സാങ്കേതിക കാരണങ്ങളുമാകും അതിനിടയാക്കിയത്. എന്തായാലും അവർ ജീവിതം കൊണ്ടു ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നുള്ളത് വിസ്മരിക്കാനാവില്ല. മുറിവേറ്റ മനുഷ്യരെ ചൂണ്ടി ഇന്ദിരമാർ വർഗീയ വിഷം തുപ്പുകയാണ് .ഗുരുതരമായ ചുവരെഴുത്തായി തന്നെ ഇത്തരം പ്രകോപനങ്ങളെ കാണണം. പുറം തള്ളപ്പെട്ടവരിൽ ഭൂരിപക്ഷവും ഹിന്ദുക്കളാണെന്നാണ് പുതിയ വാർത്ത. അതിനാൽ മുസ്ലിങ്ങളൊഴിച്ചുള്ളവരുടെ കാര്യം പരിഗണിക്കുമത്രെ. മനുഷ്യത്വത്തിന് നേരെ സംഘപരിവാർ ഫാസിസ്റ്റുകൾ കൈക്കൊള്ളുന്ന ഈ നടപടികൾ എത്രമാത്രം ക്രൂരവും പൈശാചികവുമാണെന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണോ? ഒരർത്ഥത്തിൽ മുസ്ലിം വിരുദ്ധത ആളിക്കത്തിക്കാനും അതുവഴി ജനകീയ ഐക്യത്തെ തകർക്കാനുമുള്ള തന്ത്രമാണ് നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൻഷിപ്പിലൂടെ സംഘപരിവാർ ലക്ഷ്യം വെയ് ക്കുന്നതെന്നു വ്യക്തം. മേൽപ്പറഞ്ഞ ഭരണകൂട നടപടികൾ ഭരണഘടനാവിരുദ്ധവും അന്താരാഷ്ട്ര കുടിയേറ്റ ചട്ടങ്ങൾക്ക് വിരുദ്ധവുമാണ്.

ബ്രാഹ്മണിസം പൈതൃകമായി തന്നെ മൂല്യരഹിതവും സ്വാർത്ഥഭരിതവുമായ ഒന്നാണ്. ബ്രാഹ്മണ മതത്തിന്റെ അഥവാ ഹൈന്ദവ മതത്തിന്റെ ഘടന തന്നെ നിന്ദ്യമായ വിവേചനത്തിൽ അധിഷ്ഠിതമാണ് . ബഹുഭൂരിപക്ഷംവരുന്ന അവർണ ജനതയെ അത് തൊട്ടുകൂടാത്തവരും

തീണ്ടിക്കൂടാത്തവരും ദൃഷ്ടിയിൽ പെടാൻ അർഹതയില്ലാത്തവരുമായിട്ടാണ് കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ബ്രാഹ്മണിസം ജന്മനാ ജനാധിപത്യത്തിനെതിരാണ് എന്നത് വ്യക്തമാണ്. ഇന്ന് സംഘപരിവാർ ആസൂത്രിതമായി അതിന്റെ ക്രൗര്യം പ്രധാനമായും മുസ്ളിംങ്ങൾക്കെതിരെയാണ് തിരിച്ചുവെച്ചിട്ടുള്ളത്. എങ്കിലും രേഖാപരമായി ഹിന്ദുവായിരിക്കുന്ന ദലിത്-പിന്നാക്ക വിഭാഗങ്ങൾക്ക് മുഴുവൻ അത് എതിരാണെന്നതാണ് വാസ്തവം. സമീപഭാവിയിൽ അവർണ ജനത വീണ്ടുമത് തിരിച്ചറിയുക തന്നെ ചെയ്യും.

മുറിവേറ്റ മനുഷ്യരുടെ നേരെയാണ് ഇന്ദിരമാർ വർഗീയവിഷം തുപ്പുന്നത്, ഗുരുതരമായ ചുവരെഴുത്തായി ഇതിനെ കാണണം.

മുൻപ് അസമിലെ ഭരണതലത്തിലും ഉദ്യോഗതലത്തിലും സവർണ പ്രഭുവർഗമായ ബംഗാളികളാണ് പ്രധാനമായും മേധാവിത്വം വഹിച്ചിരുന്നത്. ബംഗാളി മേധാവിത്വത്തിനും തങ്ങളുടെ സാമ്പത്തിക പിന്നാക്കാവസ്ഥക്കെതിരായും മെച്ചപ്പെട്ട ജോലികൾക്കും വേണ്ടിയായിരുന്നു അസം ജനത ദേശീയ മുദ്രാവാക്യവുമായി സമരരംഗത്തേക്ക് വരുന്നത്. പിന്നീടത് സങ്കുചിത ദേശീയവാദത്തിന് വഴി മാറുകയായിരുന്നു. സങ്കുചിത ദേശീയവാദികൾ അസം ജനതയെ അസമികളല്ലാത്ത വിഭാഗങ്ങൾക്ക് നേരെ കലാപത്തിന് അണിനിരത്തുകയായിരുന്നു. രാജ്യത്ത് മുഴുവൻ വൻകിട കോർപ്പറേറ്റുകളും സാമ്രാജ്യത്വശക്തികളും ഭൂപ്രഭുവർഗങ്ങളും നടത്തുന്ന ചൂഷണമാണ് തങ്ങൾ പാപ്പരാവുന്നതിനു നിദാനമെന്ന തിരിച്ചറിവിന് പകരം ഇതര ജനവിഭാഗങ്ങൾക്ക് നേരെ അജ്ഞരായ അസമീസ് ജനതയെ തെറ്റിദ്ധരിപ്പിക്കുകയാണ് സങ്കുചിത ദേശീയ വാദ പ്രസ്ഥാനങ്ങൾ ചെയ്തത്. ഈ പശ്ചാത്തലത്തിൽ മുസ്ലിം വിരുദ്ധ വികാരങ്ങളെ ഇളക്കിവിട്ട് അസം ജനതയെ തങ്ങളോട്

അടുപ്പിക്കുക എന്ന തന്ത്രമാണ് സംഘപരിവാർ പയറ്റുന്നത്. അങ്ങിനെ അസമീസ് സങ്കുചിത ദേശീയ വാദികളും ഹൈന്ദവ ദേശീയവാദികളും സയാമീസ് ഇരട്ടകളെപ്പോലെ തങ്ങൾക്കനഭിമതരായ ജനതയ്ക്ക് നേരെ ഹീനമായ നടപടികൾക്ക് മുറവിളി കൂട്ടുകയാണ് .

ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിൽ വിജയകരമായി നട്ടുവളർത്തിയ വിത്തുകളാണ് വർഗീയതയും ദേശീയ സങ്കുചിത വാദവും. ഈ ദിശയിലുള്ള രണ്ടു വിഭജനങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. അതിൽ ഒന്നാമത്തേത് ബംഗാളും രണ്ടാമത്തേത് ഇന്ത്യ-പാകിസ്താൻ വിഭജനവുമായിരുന്നു. ഇന്നത്തെ അസം സംഘർഷങ്ങളുടെ ചരിത്രം തന്നെയും ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കുക -ഭരിക്കുക എന്ന പദ്ധതിയുടെ ഭാഗമായിരുന്നു. അസം ബ്രിട്ടീഷ് ഭരണത്തിലാകുന്നത് 1826 ൽ ആണ്.അതാകട്ടെ മ്യാൻമറിൽ വെച്ച് ബ്രിട്ടീഷ് ഭരണാധികാരികളും മ്യാൻമർ ഭരണകൂടവും തമ്മിൽ ഉണ്ടാക്കിയ യന്ദാബു സമാധാന ഉടമ്പടിയിലൂടെയായിരുന്നു. ഇതിൽ അസമികൾക്കോ, ഇന്ത്യയ്ക്കോ പ്രത്യേകിച്ച് പങ്കൊന്നും ഉണ്ടായിരുന്നില്ല. അസം ഒരു വിദേശ രാജ്യം മാത്രമായാണ് അന്ന് പരിഗണിക്കപ്പെട്ടിരുന്നത്. ബ്രിട്ടീഷ് അധീനതയിലായ അസമിൽ ബംഗാളി ഭാഷയാണ് ബ്രിട്ടീഷ് അധികാരികൾ അടിച്ചേൽപ്പിച്ചത്. അസമീസ് ജനതയുടെ പ്രതിഷേധങ്ങൾ അവിടെ നിന്ന് തുടങ്ങുന്നു. പിന്നീടാണ് അസമീസ് ഭാഷ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുന്നത്.

ബ്രിട്ടീഷുകാരാണ് തോട്ടം തൊഴിലിനായി ആദിവാസികളെ അസമിലേക്ക് കൊണ്ടുവരുന്നത്. കൃഷിപ്പണിക്ക് വേണ്ടിയാകട്ടെ കിഴക്കൻ ബംഗാളിൽ നിന്ന് മുസ്ലിം ജനവിഭാഗങ്ങളേയും അവർ കൊണ്ടുവന്നു. ‘സ്വാതന്ത്ര്യാനന്തരം ‘ 1950 വരെ നടന്ന വർഗീയ കലാപങ്ങളിലും അഭയാർത്ഥി പ്രവാഹങ്ങളിലും പെട്ട് പതിനായിരങ്ങൾക്കാണ് അസമിൽ ജീവൻ നഷ്ടപ്പെട്ടത്. 1951 ൽ നടത്തിയ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടുന്നതിന് പോലും കിഴക്കൻ പാകിസ്താനിൽ നിന്ന് പലർക്കും എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് 1972 ൽ നടന്ന എൻ.ആർ.സിയിലും വലിയൊരു ശതമാനത്തിനും ഉൾപ്പെടാൻ കഴിഞ്ഞില്ല. അസമിൽ 11വർഷം സ്ഥിരമായി താമസിച്ചു വരുന്നവർക്ക് എൻ.ആർ.സിക്ക് അപേക്ഷിക്കാവുന്നതാണ് എന്നതായിരുന്നു നിയമം. പിന്നീടത് 6 വർഷമായി കുറയ്ക്കുകയുണ്ടായി. എന്നിട്ടും 19 ലക്ഷം ഉൾപ്പെടാതെ പോകുക എന്നത് പ്രധാനമായും ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നിലപാടു തന്നെയായിരിക്കും. അതുകൊണ്ടാണ് അസമിൽ നിന്നുള്ള ഉദ്യോഗസ്ഥരെ മാറ്റി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ നിയോഗിക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്ന് വന്നത്. മാത്രമല്ല 1972 ൽ ശക്തി പ്രാപിച്ചതും 79- 83 ൽ രൂക്ഷമായതുമായ ദേശീയ പ്രക്ഷോഭം ഇന്ത്യൻ സൈന്യത്തിന്റെ വൻതോതിലുള്ള അടിച്ചമർത്തലിന് വിധേയമാവുകയുണ്ടായി. അപ്പോഴെല്ലാം സാധാരണ ജനങ്ങൾക്ക് അവിടെ നിന്നും പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്‌. കൂടാതെ ബ്രഹ്മപുത്ര നദീതടങ്ങളിൽ താമസിക്കുന്ന ജനതയ്ക്ക് നിരന്തരമുണ്ടാകുന്ന വെള്ളപ്പൊക്കം അവരെ അഭയാർത്ഥികളാക്കുക പതിവായിരുന്നു. ഇതെല്ലാം എൻ.ആർ.സി. രജിസ്റ്ററിൽ നിന്ന് പുറത്താകാൻ കാരണങ്ങളായിരുന്നു എന്നതാണ്‌ വസ്തുത.

സാമ്രാജ്യത്വ ആഗോളവത്ക്കരണം ലോകത്തെമ്പാടും ജനങ്ങളെ പിറന്ന മണ്ണിൽ നിന്നും അഭയാർത്ഥികളാക്കിക്കൊണ്ടിരിക്കുന്നു. നീചമായ വംശീയതയും വർഗ്ഗീയതയും വളർത്തി പ്രത്യേക വിഭാഗങ്ങളെ ശത്രുക്കളായി പ്രഖ്യാപിച്ച് അവരുടെ അവകാശങ്ങൾ നിഷേധിച്ച് അവരെ രണ്ടാം തരം പൗരന്മാരാക്കി അവർക്ക് ജോലി പെർമിറ്റ് മാത്രം അനുവദിച്ച് അവരെ മൃഗതുല്യരും അടിമകളുമാക്കുന്ന നികൃഷ്ടമായ നടപടിക്കെതിരെ മനസ്സാക്ഷി ഉണരേണ്ടതുണ്ട്.