Movie prime

മുടിയിൽ ശ്രദ്ധിക്കാതെ കളിയിൽ ശ്രദ്ധിക്കൂ; യുവതാരങ്ങളെ വിമർശിച്ച് മിയാൻദാദ്

യുവ ക്രിക്കറ്റ് താരങ്ങള്ക്കു ഉപദേശവുമായി പാകിസ്താന്റെ മുന് ഇതിഹാസം ജാവേദ് മിയാന്ദാദ്. ആധുനിക ക്രിക്കറ്റ് താരങ്ങള്ക്കു ഗ്രൗണ്ട് വെറും ‘ഷോ’ നടത്താനുള്ള വേദിയായി മാറിയതായും തന്റെ കാലഘട്ടത്തില് ഇങ്ങനെയായിരുന്നില്ല ക്രിക്കറ്റര്മാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവ ക്രിക്കറ്റ് താരങ്ങളുടെ ഹെയര് സ്റ്റൈലിനെയും അദ്ദേഹം വിമര്ശിച്ചു. ഹെയര്സ്റ്റൈലിനാണ് നിങ്ങള് കൂടുതല് പ്രാധാന്യം നല്കുന്നതെങ്കില് നിങ്ങള്ക്കു ക്രിക്കറ്റിനേക്കാള് യോജിക്കുക സിനിമയാണെന്നും മിയാന്ദാദ് തുറന്നടിച്ചു. പരിശീലനത്തിലും കളിയിലും സമ്പൂർണ ശ്രദ്ധ ഉണ്ടായാൽ മാത്രമേ ഫലമുണ്ടാകൂ എന്നാണ് അദ്ദേഹം പറയുന്നത്. ഇതിനിടയിൽ മുടിയിലും മറ്റും More
 
മുടിയിൽ ശ്രദ്ധിക്കാതെ കളിയിൽ ശ്രദ്ധിക്കൂ; യുവതാരങ്ങളെ വിമർശിച്ച് മിയാൻദാദ്

യുവ ക്രിക്കറ്റ് താരങ്ങള്‍ക്കു ഉപദേശവുമായി പാകിസ്താന്റെ മുന്‍ ഇതിഹാസം ജാവേദ് മിയാന്‍ദാദ്. ആധുനിക ക്രിക്കറ്റ് താരങ്ങള്‍ക്കു ഗ്രൗണ്ട് വെറും ‘ഷോ’ നടത്താനുള്ള വേദിയായി മാറിയതായും തന്റെ കാലഘട്ടത്തില്‍ ഇങ്ങനെയായിരുന്നില്ല ക്രിക്കറ്റര്‍മാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവ ക്രിക്കറ്റ് താരങ്ങളുടെ ഹെയര്‍ സ്റ്റൈലിനെയും അദ്ദേഹം വിമര്‍ശിച്ചു. ഹെയര്‍സ്റ്റൈലിനാണ് നിങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെങ്കില്‍ നിങ്ങള്‍ക്കു ക്രിക്കറ്റിനേക്കാള്‍ യോജിക്കുക സിനിമയാണെന്നും മിയാന്‍ദാദ് തുറന്നടിച്ചു.

പരിശീലനത്തിലും കളിയിലും സമ്പൂർണ ശ്രദ്ധ ഉണ്ടായാൽ മാത്രമേ ഫലമുണ്ടാകൂ എന്നാണ് അദ്ദേഹം പറയുന്നത്. ഇതിനിടയിൽ മുടിയിലും മറ്റും സ്റ്റൈൽ ചെയ്യാൻ പോയാൽ ശരിയാവില്ല. താനുൾപ്പെടെയുള്ള താരങ്ങൾ കളിക്കളത്തിൽ സജീവമായിരുന്ന കാലത്ത് കാര്യങ്ങൾ ഇങ്ങനെ ആയിരുന്നില്ലെന്നും മിയാൻദാദ് പറയുന്നു.

യുവ താരങ്ങള്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയാല്‍ ഒരിക്കലും വിക്കറ്റ് വലിച്ചെറിയാന്‍ ശ്രമിക്കരുത്. ക്രീസില്‍ കൂടുതല്‍ സമയം നിലയുറപ്പിച്ച് കളി ആസ്വദിക്കുകയാണ് അവര്‍ ചെയ്യേണ്ടതെന്നു സ്വന്തം യൂട്യൂബ് ചാനലില്‍ അദ്ദേഹം പറഞ്ഞു. ബൗളര്‍മാരുടെ കാര്യത്തിലും ഇതേ ഉപദേശമാണ് നല്‍കാനുള്ളത്. കളിക്കളത്തില്‍ സ്വന്തം ലൈനിലും ലെങ്തിലും മാത്രമായിരിക്കണം അവരുടെ ശ്രദ്ധ. നെറ്റ്‌സില്‍ തനിച്ചെത്തി ബൗളിങ് പരിശീലനം നടത്തിക്കൊണ്ടിരിക്കണം. ക്രിക്കറ്റിനോട് നിങ്ങള്‍ക്കു എത്ര മാത്രം പ്രതിബദ്ധതയുണ്ടെന്ന് ഇതു കാണിച്ചു തരുകയും ചെയ്യും.

നാലോ, അഞ്ചോ പേര്‍ക്കൊപ്പം ഒരു സെഷന്‍ മുഴുവന്‍ പരിശീലനം നടത്തുകയല്ല വേണ്ടത്. മാത്രമല്ല കാലാവസ്ഥയെയും താരം വലിയ കാര്യമാക്കി എടുക്കരുത്. വെയില്‍, മഴ എന്തുമുണ്ടായിക്കൊള്ളട്ടെ അതൊന്നും പരിശീലനത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മിയാന്‍ദാദ് യുവതാരങ്ങളെ ഉപദേശിക്കുന്നു.