Movie prime

ചിലർ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത് രാഷ്ട്രീയ നേട്ടത്തിനു വേണ്ടി: ഡോ. ടി. എം. തോമസ് ഐസക്ക്

വർത്തമാനകാല സാഹചര്യത്തിൽ സാധാരണക്കാർക്ക് ഏറെ ആശങ്കകൾ സൃഷ്ടിച്ച കാരുണ്യ പദ്ധതി, പ്രളയസെസ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് സംസാരിക്കുന്നു. കാരുണ്യപദ്ധതിയിൽ ആശയക്കുഴപ്പം തുടരുന്നു? ഏറെ ഗുണഫലങ്ങളുള്ള കാരുണ്യ പദ്ധതി നിർത്തലാക്കി എന്ന് വാർത്തകൾ പുറത്ത് വരുന്നതിനെ തുടർന്ന് രോഗികൾ ആശങ്കയിലായിരുന്നു. എന്നാൽ, കാരുണ്യ പദ്ധതി കൂടുതൽ ആകർഷകവും ഗുണപ്രദവുമാക്കി കൂടുതൽ പേരിലേക്ക് എത്തിക്കാനാണ് സർക്കാർ തീരുമാനം. ഇൻഷ്വറൻസ് പദ്ധതിയുള്ളവർക്കായി കൂടുതൽ ചികിത്സാ സൗകര്യം ഒരുക്കി ആരോഗ്യ മേഖലയെ പാവങ്ങളുടെ ആശ്രിത കേന്ദ്രമാക്കി More
 
ചിലർ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത് രാഷ്ട്രീയ നേട്ടത്തിനു വേണ്ടി: ഡോ. ടി. എം. തോമസ് ഐസക്ക്

വർത്തമാനകാല സാഹചര്യത്തിൽ സാധാരണക്കാർക്ക് ഏറെ ആശങ്കകൾ സൃഷ്‌ടിച്ച കാരുണ്യ പദ്ധതി, പ്രളയസെസ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് സംസാരിക്കുന്നു.

കാരുണ്യപദ്ധതിയിൽ ആശയക്കുഴപ്പം തുടരുന്നു?

ഏറെ ഗുണഫലങ്ങളുള്ള കാരുണ്യ പദ്ധതി നിർത്തലാക്കി എന്ന് വാർത്തകൾ പുറത്ത് വരുന്നതിനെ തുടർന്ന് രോഗികൾ ആശങ്കയിലായിരുന്നു. എന്നാൽ, കാരുണ്യ പദ്ധതി കൂടുതൽ ആകർഷകവും ഗുണപ്രദവുമാക്കി കൂടുതൽ പേരിലേക്ക് എത്തിക്കാനാണ് സർക്കാർ തീരുമാനം. ഇൻഷ്വറൻസ് പദ്ധതിയുള്ളവർക്കായി കൂടുതൽ ചികിത്സാ സൗകര്യം ഒരുക്കി ആരോഗ്യ മേഖലയെ പാവങ്ങളുടെ ആശ്രിത കേന്ദ്രമാക്കി മാറ്റാൻ സർക്കാർ ശ്രമിക്കുമ്പോഴാണ് രാഷ്ട്രീയ ലാഭത്തിനായി ചിലർ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത്. കാരുണ്യ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമാവാത്തവരും മൂന്ന് ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവരുമായ എല്ലാവർക്കും അക്രെഡിറ്റഡ് ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭ്യമാക്കും. ഇതിനുള്ള പണം സർക്കാർ നൽകും.

ചിലർ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത് രാഷ്ട്രീയ നേട്ടത്തിനു വേണ്ടി: ഡോ. ടി. എം. തോമസ് ഐസക്ക്ഹീമോഫീലിയ പോലുള്ള രോഗങ്ങൾ പുതിയ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ല. എന്നാൽ, അത്തരം രോഗികൾക്കും ചികിത്സാസൗകര്യം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. 42 ലക്ഷം കാർഡുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 60 ശതമാനവും പുതിയ കാർഡിലേക്ക് മാറി. 30 രൂപ പ്രീമിയത്തിന് അ‌ഞ്ച് ലക്ഷം വരെ ചികിത്സാ ആനുകൂല്യം കിട്ടുന്നത് നല്ല പദ്ധതിയായി തോന്നിയതിനാലാണ് സർക്കാർ സ്വീകരിച്ചത്. കിടത്തി ചികിത്സയുടെ ഭാഗമല്ലെങ്കിൽപ്പോലും ടെസ്റ്റുകൾക്കും ഡയാലിസിസിനുമുള്ള ചെലവ് തുടർന്നും ലഭ്യമാകും. ഈ പറഞ്ഞ കാര്യങ്ങൾക്കുള്ള അധികച്ചെലവ് കാരുണ്യ ബെനവലൻറ്റ് ഫണ്ടിന്റെ ഹെഡിൽ നിന്ന് നൽകും.

ഒരു രോഗിയ്ക്കും നടപടിക്രമങ്ങളുടെ ഏതെങ്കിലും അവ്യക്തത കൊണ്ട് അക്രഡിറ്റഡ് ആശുപത്രികളിൽ ചികിത്സ നിഷേധിക്കാൻ പാടില്ല. ഇങ്ങനെ എന്തെങ്കിലും വീഴ്ച വന്നാൽ അതിന്‍റെ ഉത്തരവാദിത്തം ആശുപത്രികൾക്ക് മാത്രമായിരിക്കും. കാരുണ്യ പദ്ധതിയുടെ സമയപരിധി നീട്ടിയിട്ടുണ്ട്. ആനുകൂല്യം ഈ വർഷം മുഴുവൻ ലഭിക്കും.

പ്രളയസെസ് സാധാരണക്കാരന് ഭാരമാകുമോ?

പ്രളയസെസ് ഏർപ്പെടുത്തുന്നത് വഴി 1200 കോടി രൂപ സ്വരൂപിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. സെസിന്‍റെ മറവിൽ വിലക്കയറ്റം ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാവും. ഉത്പന്നങ്ങൾക്ക് ഒരു ശതമാനം സെസ് ആണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിനും നവീകരണത്തിനുമാണ് സെസിൽ നിന്ന് ലഭിക്കുന്ന തുക വിനിയോഗിക്കുക. നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി, പഴങ്ങൾ തുടങ്ങിയവയ്ക്ക് സെസ് ബാധകമല്ല. ജി.എസ്.ടിക്കു പുറത്തുള്ള പെട്രോൾ, ഡീസൽ, ഭൂമി വിൽപ്പന, മദ്യം എന്നിവയ്ക്കും സെസ് നൽകേണ്ടതില്ല.

കെ.എസ്.എഫ്.ഇയുടെ പ്രവാസിച്ചിട്ടി സംബന്ധിച്ച് ഉയർന്ന ആക്ഷേപങ്ങൾക്കുള്ള മറുപടി?

ചിലർ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത് രാഷ്ട്രീയ നേട്ടത്തിനു വേണ്ടി: ഡോ. ടി. എം. തോമസ് ഐസക്ക്പ്രവാസി ചിട്ടി, കിഫ്ബിയിലേക്ക് നിക്ഷേപം കണ്ടെത്താനുള്ള മാർഗത്തിനൊപ്പം തന്നെ കെഎസ്എഫ്ഇയ്ക്ക് മറ്റൊരു വരുമാന മാർഗം കൂടിയാണ്. കെഎസ്എഫ്ഇ നടത്തുന്ന മറ്റേതൊരു ചിട്ടിയേയും പോലെതന്നെയാണ് ഇതും. അതിനുള്ള വിവിധങ്ങളായ മാർക്കറ്റിംഗ് രീതികൾ ഒരു ബിസിനസ് സ്ഥാപനമെന്ന നിലയിൽ കെഎസ്എഫ്ഇ ആവിഷ്‌കരിച്ച് നടപ്പാക്കും. മാത്രമല്ല, ഗൾഫ് രാജ്യങ്ങളിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അവധിക്കെത്തുന്ന സമയവുമാണ്. കെഎസ്എഫ്ഇക്ക് വിദേശത്ത് ശാഖകളില്ലാത്തതിനാൽ കേരളത്തിലെ ശാഖകൾ വഴി, അവധിക്കെത്തുന്ന പ്രവാസികളെ ചിട്ടിയിൽ ചേർക്കുന്നതിനായി ഒരു മാർക്കറ്റിംഗ് ക്യാംപെയ്ൻ പ്ലാന്‍ ചെയ്തു. പ്രവാസി ചിട്ടി സംബന്ധമായ അവരുടെ സംശയങ്ങള്‍ തീര്‍ത്തു കൊടുക്കാനും ചിട്ടിയില്‍ ചേരാനും കേരളത്തില ശാഖകള്‍ വഴി അവസരമൊരുക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. കെഎസ്എഫ്ഇ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു അധികഭാരമല്ല. അവര്‍ മറ്റേതൊരു ചിട്ടിക്കുവേണ്ടിയും ആളുകളെ കാണുന്നതു പോലെ തന്നെയാണിതും. ഇവിടെ പ്രവാസികളാണ് ലക്ഷ്യമെന്നുമാത്രം. ഇതിനെ എങ്ങനെയാണ് വിദേശത്തു നിന്ന് പ്രവാസികൾ ചിട്ടിയില്‍ ചേരാത്തതിനാൽ കേരളത്തിലെ കെഎസ്എഫ്ഇ ശാഖകൾ വഴി നിര്‍ബന്ധിച്ചു ചേർക്കുന്നുവെന്ന് വ്യാഖ്യാനിക്കാൻ കഴിയുന്നത്? പ്രതിമാസം ശരാശരി ആയിരം പേര്‍ വച്ച് പ്രവാസി ചിട്ടിയില്‍ പണമടച്ച് ചേരുന്നുണ്ട്. ഇത് ഓരോ മാസവും വര്‍ധിക്കുകയാണ്. ഇത് ഇനിയും ആനുപാതികമായി വര്‍ധിക്കുകയല്ലാതെ കുറയുകയില്ല. ഇന്നിപ്പോൾ വെക്കേഷന് നാട്ടിലേയ്ക്ക് വന്നിരിക്കുന്ന പ്രവാസികൾ ഗൾഫിൽ തിരിച്ചു ചെല്ലുമ്പോൾ വലിയൊരു പ്രചാരണം യു.എ.ഇ. അടക്കമുള്ള രാജ്യങ്ങളിൽ സംഘടിപ്പിക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഈ ക്യാംപയിനിന്‍റെ അവസാനത്തിൽ പ്രവാസിച്ചിട്ടിയിൽ വരിക്കാരാകുന്നവരുടെ എണ്ണം 50,000 ആയി ഉയരും എന്നാണ് പ്രതീക്ഷ.

വിശപ്പു രഹിത കേരളം…

വിശപ്പുരഹിത കേരളം പരിപാടി ഇന്ന് മാരാരിക്കുളത്ത് ഒതുങ്ങുന്നില്ല. വിശപ്പുരഹിത ചേർത്തല ഒരു വർഷം പിന്നിടുകയാണ്. 300 അഗതികളുടെ വീടുകളിൽ സ്ഥിരമായി ഇവർ ഭക്ഷണം എത്തിക്കുന്നു. കേന്ദ്രീകൃത അടുക്കളയിൽ നിന്നാണ് ഭക്ഷണം എത്തിക്കുന്നത്. അതിനുള്ള സൗകര്യങ്ങൾ സജ്ജീകരിച്ചു കഴിഞ്ഞു.കേന്ദ്രീകൃത അടുക്കള പ്രവർത്തിപ്പിക്കുന്നതിന് ചെലവേറെയാണ്. ഒരു ദിവസത്തെ ഭക്ഷണത്തിന്‍റെ സ്പോൺസർഷിപ്പ് 7500 രൂപയാണ്. ചേർത്തല അടുക്കളയിൽ നിന്നുള്ള ഭക്ഷണം അരൂരിലേയ്ക്കുകൂടി വ്യാപിപ്പിച്ചാൽ എന്താണെന്ന ചിന്തയും ഉയർന്നിട്ടുണ്ട്. അങ്ങനെ വരുമ്പോൾ ആലപ്പുഴ പട്ടണം മുതൽ ജില്ലയുടെ വടക്കൻ പ്രദേശങ്ങൾ മുഴുവനും വിശപ്പുരഹിത കേരളം പദ്ധതി വ്യാപിച്ചിരിക്കും. ഭാവിയിൽ സംസ്ഥാനമൊട്ടാകെ.