Movie prime

പ്രേക്ഷക മനസ് കീഴടക്കി 'ഹാപ്പി സർപ്രൈസ് 

 

കോവിഡ് മഹാമാരി മൂലം ഏറ്റവും അധികം തകർച്ച അനുഭവപ്പെട്ട മേഖലയാണ്  സിനിമ. എന്നാൽ കോവിഡിനെ തന്നെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ഹാപ്പി സർപ്രൈസ് ' എന്ന ഹ്രസ്വ ചിത്രം പ്രേക്ഷക മനസ് കീഴടക്കി കൊണ്ടിരിക്കുവാണ് . ധനുഷ്  എസ്  നായർ സംവിധാനം ചെയ്‌ത ചിത്രമാണ് ഹാപ്പി സർപ്രൈസ്. കോവിഡ് വ്യാപനം ആരംഭിക്കുന്ന സമയത്ത്  കാനഡയിൽ നിന്ന്  നാട്ടിൽ  എത്തിയ യുവാവിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ്  കഥ വികസിക്കുന്നത്. വിശ്വനാഥ് ലോജിയും  ലില്ലിസ് ഓഫ് മാർച്ച് എന്ന മലയാള  ചിത്രം സംവിധാനം ചെയ്ത്   സതീഷ് തരിയനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് .

ക്ലബ് മൂവീസ് പ്രൊഡക്ഷനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനുപ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ  ഒരുക്കിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ശരത് ആർ നായർ . യഥാർത്ഥ സംഭവത്തെ ആസ്പതമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കരിക്കുന്നത്. ഹാപ്പി സർപ്രൈസ് യൂട്യൂബിൽ ഫ്രണ്ട്സ് ടാക്കിസ് ചാനലിൽ ലഭ്യമാണ്. ഡെറാഡൂൺ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേയ്ക്ക് ഈ  ചിത്രം  തെരഞ്ഞെടുത്തിട്ടുണ്ട്.