Movie prime

ഭരണഘടനയുടെ കരട് തയ്യാറാക്കിയത് ദളിതനായ അംബേദ്ക്കറല്ല, ബ്രാഹ്മണനായ ബി എൻ റാവുവെന്ന് ഗുജറാത്ത് സ്പീക്കർ

ദളിതനായ അംബേദ്ക്കറല്ല ഭരണഘടനയുടെ കരട് തയ്യാറാക്കിയതെന്നും അതിനുള്ള ക്രെഡിറ്റ് നൽകേണ്ടത് ബ്രാഹ്മണനായ ബി എൻ റാവുവിനാണെന്നും ഗുജറാത്ത് സ്പീക്കർ രാജേന്ദ്ര ത്രിവേദി. അഹമ്മദാബാദിൽ നടക്കുന്ന ബ്രാഹ്മണ വ്യാപാര ഉച്ചകോടിയുടെ രണ്ടാം പതിപ്പിലാണ് രാജേന്ദ്ര ത്രിവേദി വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. അറുപതോളം രാജ്യങ്ങളുടെ ഭരണഘടന പഠിച്ചതിനുശേഷമാണ് നമ്മുടെ ഭരണഘടന തയ്യാറാക്കിയത് എന്ന കാര്യം അറിയാമോ എന്ന ചോദ്യത്തോടെയാണ് ത്രിവേദി തന്റെ ബ്രാഹ്മണ മാഹാത്മ്യം തുടങ്ങിയത്. വേദിയിലും സദസ്സിലും ബ്രാഹ്മണരാണ് ഉണ്ടായിരുന്നത്. വ്യാപാര വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സമുദായാംഗങ്ങളുടെ വാർഷിക ഒത്തുചേരലായാണ് ഉച്ചകോടി വിഭാവനം ചെയ്തിരിക്കുന്നത്. More
 
ഭരണഘടനയുടെ കരട് തയ്യാറാക്കിയത് ദളിതനായ അംബേദ്ക്കറല്ല, ബ്രാഹ്മണനായ ബി എൻ റാവുവെന്ന് ഗുജറാത്ത് സ്പീക്കർ

ദളിതനായ അംബേദ്ക്കറല്ല ഭരണഘടനയുടെ കരട് തയ്യാറാക്കിയതെന്നും അതിനുള്ള ക്രെഡിറ്റ് നൽകേണ്ടത് ബ്രാഹ്മണനായ ബി എൻ റാവുവിനാണെന്നും ഗുജറാത്ത് സ്പീക്കർ രാജേന്ദ്ര ത്രിവേദി. അഹമ്മദാബാദിൽ നടക്കുന്ന ബ്രാഹ്മണ വ്യാപാര ഉച്ചകോടിയുടെ രണ്ടാം പതിപ്പിലാണ് രാജേന്ദ്ര ത്രിവേദി വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.

അറുപതോളം രാജ്യങ്ങളുടെ ഭരണഘടന പഠിച്ചതിനുശേഷമാണ് നമ്മുടെ ഭരണഘടന തയ്യാറാക്കിയത് എന്ന കാര്യം അറിയാമോ എന്ന ചോദ്യത്തോടെയാണ് ത്രിവേദി തന്റെ ബ്രാഹ്മണ മാഹാത്മ്യം തുടങ്ങിയത്. വേദിയിലും സദസ്സിലും ബ്രാഹ്മണരാണ് ഉണ്ടായിരുന്നത്. വ്യാപാര വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സമുദായാംഗങ്ങളുടെ വാർഷിക ഒത്തുചേരലായാണ് ഉച്ചകോടി വിഭാവനം ചെയ്തിരിക്കുന്നത്.

ഭരണഘടനയുടെ കരട് തയ്യാറാക്കിയത് ആരാണെന്ന് അറിയാമോ എന്നായിരുന്നു സദസ്സിനോടുള്ള ത്രിവേദിയുടെ പിന്നീടുള്ള ചോദ്യം. ഉത്തരവും അദ്ദേഹം തന്നെ പറഞ്ഞു. ബി എൻ റാവു എന്ന ബ്രാഹ്മണൻ. നേട്ടങ്ങളുടെ ക്രെഡിറ്റ് സ്വയം എടുക്കാതെ മറ്റുള്ളവരെ മുൻനിരയിലേക്ക് ഉയർത്തിക്കാണിക്കുന്നത് ബ്രാഹ്മണരുടെ പ്രത്യേകതയാണ്. ബി എൻ റാവുവും അതുതന്നെ ചെയ്തു. സ്വയം ക്രെഡിറ്റ് എടുക്കാൻ താല്പര്യപ്പെട്ടില്ല. അംബേദ്ക്കറെ അദ്ദേഹം മുന്നിൽ നിർത്തി. അങ്ങിനെയാണ് ഭരണഘടനയുടെ മുഴുവൻ ക്രെഡിറ്റും അംബേദ്ക്കർക്കു ലഭിച്ചത്.

ഇത് അംബേദ്ക്കർ തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണെന്നും ത്രിവേദി അവകാശപ്പെട്ടു.