Movie prime

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 70 ശതമാനവും പുരുഷന്മാർ

Corona രാജ്യത്ത് കോവിഡ് ഗുരുതരമായി ബാധിച്ചത് പുരുഷന്മാരെയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ. കോവിഡ് റിപ്പോർട്ട് ചെയ്തു തുടങ്ങിയ ജനുവരിമുതൽ ഡിസംബർ വരെ 1.47 ലക്ഷം പേർ രോഗം ബാധിച്ച് മരിച്ചു. ഇതിൽ 70 ശതമാനവും പുരുഷന്മാരാണ്. മരിച്ചവരിൽ അമ്പത് ശതമാനത്തിനടുത്ത് അറുപത് വയസ്സിൽ താഴെയുളളവരാണ്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ആണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ കോവിഡ് കണക്കുകൾ അവതരിപ്പിച്ചത്.Corona 10.2 ദശലക്ഷം പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. ഇതിൽ 63 ശതമാനവും പുരുഷന്മാരാണ്. More
 
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 70 ശതമാനവും പുരുഷന്മാർ

Corona
രാജ്യത്ത് കോവിഡ് ഗുരുതരമായി ബാധിച്ചത് പുരുഷന്മാരെയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ. കോവിഡ് റിപ്പോർട്ട് ചെയ്തു തുടങ്ങിയ ജനുവരിമുതൽ ഡിസംബർ വരെ 1.47 ലക്ഷം പേർ രോഗം ബാധിച്ച് മരിച്ചു. ഇതിൽ 70 ശതമാനവും പുരുഷന്മാരാണ്. മരിച്ചവരിൽ അമ്പത് ശതമാനത്തിനടുത്ത് അറുപത് വയസ്സിൽ താഴെയുളളവരാണ്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ആണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ കോവിഡ് കണക്കുകൾ അവതരിപ്പിച്ചത്.Corona

10.2 ദശലക്ഷം പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. ഇതിൽ 63 ശതമാനവും പുരുഷന്മാരാണ്. ഇതിൽത്തന്നെ 54 ശതമാനം പേർ 18-നും 44-നും ഇടയിൽ പ്രായമുള്ളവരാണ്. ഈ വിഭാഗത്തിൽ 11 ശതമാനം മരണമാണ് റിപ്പോർട്ട് ചെയ്തത്. രോഗബാധിതരായ 10. 2 ദശലക്ഷം പേരിൽ 9.81 ദശലക്ഷം പേരും രോഗമുക്തരായി. രോഗബാധിതരിൽ 2.7 ലക്ഷം പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്.

ബ്രിട്ടനിൽ കണ്ടെത്തിയ അതിവേഗ വൈറസ് രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡിസംബർ 9-നും 22-നും ഇടയിൽ ബ്രിട്ടനിൽ നിന്നെത്തിയവരുടെ ജീനോം സീക്വൻസിങ്ങ് നിർബന്ധമാക്കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബ്രിട്ടനിൽ നിന്നെത്തിയ ആറു പേർക്കാണ് വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസിൻ്റെ ജനിതക മാറ്റത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല, എന്നാൽ അതീവ ജാഗ്രത പുലർത്തണം. സംസ്ഥാനങ്ങൾക്ക് ഇതു സംബന്ധിച്ച നിർദേശങ്ങൾ നല്കിയിട്ടുണ്ട്. നിലവിലുള്ള ചികിത്സയിലോ ട്രീറ്റ്മെൻ്റ് പ്രോട്ടോക്കോളുകളിലോ മാറ്റങ്ങൾ വരുത്താൻ ആലോചനയില്ല. പുതിയ തരം വകഭേദത്തെ കുറിച്ച് വിശദമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്യും.