Movie prime

ബ്രിട്ടനിൽ വൈറസിൻ്റെ ജനിതകമാറ്റം: ആരോഗ്യ മന്ത്രാലയത്തിൻ്റെ അടിയന്തര യോഗം ഇന്ന്

Corona അതിവേഗം പടരുന്ന, ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിനെ ബ്രിട്ടനിൽ കണ്ടെത്തിയ സാഹചര്യം വിലയിരുത്താൻ അടിയന്തര യോഗം ചേർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഉന്നതതല ഉപദേശക സമിതിയാണ് ഇന്ന് അടിയന്തര യോഗം ചേരുന്നത്.Corona എയിംസിലെയും ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിലെയും വിദഗ്ധരും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളും യോഗത്തിൽ സംബന്ധിക്കും. അതിവേഗം പടരാൻ ശേഷിയുള്ള മാരക സ്വഭാവമുള്ള കോവിഡ് വൈറസിനെയാണ് ലണ്ടനിൽ കണ്ടെത്തിയിട്ടുള്ളത്. ഡയറക്റ്റർ ജനറൽ ഓഫ് ഹെൽത്ത് സർവീസസിന് കീഴിലുള്ള ജോയിൻ്റ് മോണിറ്ററിങ്ങ് ഗ്രൂപ്പാണ് യോഗം More
 
ബ്രിട്ടനിൽ വൈറസിൻ്റെ ജനിതകമാറ്റം: ആരോഗ്യ മന്ത്രാലയത്തിൻ്റെ അടിയന്തര യോഗം ഇന്ന്

Corona
അതിവേഗം പടരുന്ന, ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിനെ ബ്രിട്ടനിൽ കണ്ടെത്തിയ സാഹചര്യം വിലയിരുത്താൻ അടിയന്തര യോഗം ചേർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഉന്നതതല ഉപദേശക സമിതിയാണ് ഇന്ന് അടിയന്തര യോഗം ചേരുന്നത്.Corona

എയിംസിലെയും ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിലെയും വിദഗ്ധരും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളും യോഗത്തിൽ സംബന്ധിക്കും. അതിവേഗം പടരാൻ ശേഷിയുള്ള മാരക സ്വഭാവമുള്ള കോവിഡ് വൈറസിനെയാണ് ലണ്ടനിൽ കണ്ടെത്തിയിട്ടുള്ളത്. ഡയറക്റ്റർ ജനറൽ ഓഫ് ഹെൽത്ത് സർവീസസിന് കീഴിലുള്ള ജോയിൻ്റ് മോണിറ്ററിങ്ങ് ഗ്രൂപ്പാണ് യോഗം വിളിച്ചു ചേർക്കുന്നത്. എയിംസ്, ഐസിഎംആർ, ഡബ്ല്യുഎച്ച്ഒ വിദഗ്ധർക്കൊപ്പം സർക്കാർ സ്വകാര്യ മേഖലകളിലെ പകർച്ചവ്യാധി വിദഗ്ധരും യോഗത്തിൽ സംബന്ധിക്കും.

ഇതിനിടെ, അടിയന്തര അനുമതിക്ക് അപേക്ഷിച്ച വാക്സിനുകൾക്ക് അതിനുള്ള അനുമതി നൽകുന്നതിനായി അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിശദ വിവരങ്ങൾ ഹാജരാക്കാൻ ഇന്ത്യൻ ഡ്രഗ് കൺട്രോളർ ജനറൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, രാജ്യത്ത് ഒന്നാം ഘട്ട വാക്സിനേഷൻ ജനുവരിയിൽ തുടങ്ങാൻ കഴിയുമെന്ന ആത്മവിശ്വാസം ആരോഗ്യമന്ത്രി ഹർഷവർധൻ പ്രകടിപ്പിച്ചു. വാക്സിൻ്റെ സുരക്ഷയും കാര്യക്ഷമതയുമാണ് പ്രധാനം. അതിൽ വിട്ടുവീഴ്ച ചെയ്യാനാവില്ല. ജനുവരിയിൽ വാക്സിനേഷൻ്റെ ഒന്നാം ഘട്ടം ആരംഭിക്കാൻ കഴിയുമെന്നാണ് വ്യക്തിപരമായി താൻ പ്രതീക്ഷിക്കുന്നത്- ആരോഗ്യമന്ത്രിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

ഫൈസർ-ബയോൺടെക്ക്, ഓക്സ്ഫഡ്-ആസ്ട്രസെനക, ഭാരത് ബയോടെക് എന്നീ മൂന്ന് വാക്സിൻ നിർമാതാക്കളാണ് അടിയന്തര ഉപയോഗ അനുമതിക്കായി സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ(സിഡിഎസ് സിഒ) മുമ്പാകെ അപേക്ഷ നൽകിയിട്ടുള്ളത്.

അതിതീവ്ര വ്യാപന ശേഷിയുള്ള കോവിഡ് വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽബ്രിട്ടനിൽ നിന്നുള്ള വിമാന സർവീസിന് യുറോപ്യൻ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ബെൽജിയം, ഇറ്റലി, നെതർലൻ്റ്സ് എന്നീ രാജ്യങ്ങളാണ് ബ്രിട്ടനിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഫ്രാൻസും ജർമനിയും വിമാന സർവീസുകൾ നിരോധിക്കാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

കോവിഡ്-19 സാമ്പിളുകളുടെ ജനിറ്റിക് സീക്വൻസിങ്ങ് നടത്തിയ യുകെ ജീനോമിക് കൺസോർഷ്യം(സിഒജി-യുകെ) ആണ് വിയുഐ-202012/0 എന്ന ജനിതകമാറ്റം സംഭവിച്ച പുതിയ തരം വൈറസിനെ കണ്ടെത്തിയത്. വൈറസിലെ ജനിതകമാറ്റം, നിലവിൽ വികസിപ്പിച്ച വാക്സിനുകളുടെ കാര്യക്ഷമതയെ ബാധിക്കുമോ എന്ന ആശങ്കയാണ് ലോകത്തിൻ്റെ നെഞ്ചിടിപ്പേറ്റുന്നത്.