in

കൊറോണക്കാല സൗന്ദര്യ സംരക്ഷണം: വീട്ടിലിരുന്നു സുന്ദരിയാകാൻ ഇതാ ചില വഴികൾ 

397380802

corona

ലോകം മുഴുവൻ കൊറോണ എന്ന  മഹാമാരിയുടെ പിടിയിൽ  അമർന്നിരിക്കുന്ന  ഈ സാഹചര്യത്തിൽ നമ്മുടെ  ജീവിതചര്യയിൽ തന്നെ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത് . ഒന്ന്  റിലാക്സ് ആകാൻ പുറത്തുപോകാനോ , ഷോപ്പിംഗിനോ ഒന്നും  ഒരു  അവസരവും  ഇപ്പോൾ എവിടെയും ഇല്ല. കൂടാതെ സ്ത്രീകളെയും പുരുഷൻമാരെയും  അലട്ടുന്ന മറ്റൊരു ഘടകമാണ് സൗന്ദര്യ സംരക്ഷണം. മാസങ്ങളായി ബ്യൂട്ടി പാർലറുകൾ, സലൂണുകൾ തുടങ്ങിയവ അടഞ്ഞാണ് കിടക്കുന്നത്. ഇത് സൗന്ദര്യ പരിപാലനത്തിന്  വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. corona

 മുടി നേരെ ലെവൽ ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയാണ്  നിലവിൽ ഉള്ളത്. ദൈനം ദിന ജോലിയുടെ തിരക്കും   മടിയും സമയക്കുറവും  ഒക്കെ  കാരണമാണ്  നമ്മളിൽ മിക്കവരും  ഓടി ബ്യൂട്ടി  സലൂണുകളിലേയ്ക്ക് പോകുന്നത്. അല്പം സമയവും ക്ഷമയും ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു  തന്നെ സുന്ദരി സുന്ദരൻമാർ ആകാം . ഇതാ സുന്ദരി ആകാൻ ചില പൊടികൈകൾ. 

1. ഓട്സ് പൊടിച്ച് മൂന്നോ നാലോ സ്പൂൺ തൈരും  അരാ  ടേബിൾ സ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് മുഖത്തും കൈകാലുകളിലും തേച്ച് പിടിപ്പിച്ച് 20  മിനിറ്റ് കഴിഞ്ഞ് ടാപ്പ് വാട്ടറിൽ കഴുകി കളയുക . ഇങ്ങനെ  ആഴ്ചയിൽ മുന്ന് തവണ ചെയ്യുന്നത് കരുവാളിപ്പ് ഒക്കെ മാറി  ചർമ്മം തിളങ്ങാൻ ഏറെ സഹായകമാണ്. കുളിക്ക്  ശേഷം ഇങ്ങനെ ചെയ്യുന്നതാണ്  കൂടുതൽ നല്ലത്. 

2. നാരങ്ങയുടെ തൊലി  അല്പം ഉപ്പും ചേർത്ത് കൈകാലുകളിൽ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. ഇങ്ങനെ  ഇടക്ക്  ഇടക്ക്  ചെയ്യുന്നതിലൂടെ കൈകാലുകളിലെ തൊലിയിലെ ചുളിവുകളും  കരുവാളിപ്പും  ഒക്കെ മാറി സുന്ദരമായി ഇരിക്കാൻ സഹായിക്കുന്നു.

3. ആഴ്ചയിൽ രണ്ടു തവണ ഹോട്ട് ഓയിൽ മസ്സാജ് ചെയ്യാം .അതിന്  ശേഷം  രാത്രിയിൽ വെള്ളത്തിൽ ഇട്ട് വച്ചിരുന്ന ഉലുവ നല്ലപോലെ അരച്ചെടുത്ത്‍ മുടിയിൽതേച്ച് പിടിപ്പിക്കുക . ഒരു പത്ത് മിനിട്ടിന് ശേഷം കഴുകി കളയുക . ഇങ്ങനെ ചെയ്യുന്നത് മുടികൊഴിച്ചിൽ ഇല്ലാതാകാനും മുടി ഇടതൂർന്ന്  വളരാനും സഹായിക്കും കൂടാതെ താരന്‍ പോലുള്ളവയുടെ  ശല്യം കുറയുകയും  മുടിക്ക്  കറുപ്പ്  നിറം ലഭിക്കുകയും  ചെയ്യും. 

4 . രാത്രിയിൽ  ബീറ്റ്റൂട്ട് ചുണ്ടിൽ തേച്ച് കിടക്കുക ..ഇങ്ങനെ ചെയ്യുന്നത് ചുണ്ടിന് നല്ല  നിറം കിട്ടാൻ സഹായിക്കും. അല്പം  നാരങ്ങാ നീരും പഞ്ചസാരയും ചേർത്ത്  ചുണ്ടിൽ ഉരസുന്നത് ചുണ്ടിലെ കറുത്ത നിറം അകറ്റും.

5. ഇപ്പോൾ  മഴക്കാലമായതിനാൽ പൊതുവെ വെള്ളം കുടിക്കുന്ന പ്രവണത കുറവായിരിക്കും . അത്  പാടില്ല. ദിവസവും 12 ഗ്ലാസിൽ കുറയാതെ  നമ്മൾ വെള്ളം  കുടിച്ചിരിക്കണം. നമ്മുടെ ചർമ്മം തിളങ്ങാനും യൂറിനറി ഇൻഫെക്ഷൻ പോലുള്ളവ വരാതെ ഇരിക്കാനും  ഇത്  സഹായിക്കും   

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

നടി പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു 

donald trump

സ്കൂൾ തുറക്കണമെന്ന് വീണ്ടും ട്രമ്പ്; ബാരണിനെ ആദ്യം സ്കൂളിലയയ്ക്കൂ എന്ന് സോഷ്യൽ മീഡിയ