Movie prime

വീട്ടിൽനിന്ന് കോവിഡ് പകരാനുള്ള സാധ്യത പുറത്തുനിന്നുള്ളതിനെക്കാൾ കൂടുതലെന്ന് പഠനം

Corona virus പുറത്തുനിന്നും സമ്പർക്കത്തിൽ ഏർപ്പെട്ട് രോഗം വരുന്നതിനെക്കാൾ കൂടുതലായി കൊറോണ വൈറസ് പകർന്നുകിട്ടാനുള്ള സാധ്യത കുടുംബാംഗങ്ങളിൽ നിന്നാണെന്ന് ദക്ഷിണ കൊറിയൻ എപ്പിഡെമിയോളജിസ്റ്റുകൾ. അമേരിക്കയിലെ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ശ്രദ്ധേയമായ ഈ നിഗമനം ഉള്ളത്. വൈറസ് അതിവേഗം വ്യാപിക്കുകയും ദക്ഷിണ കൊറിയയിലെ രോഗികളുടെ എണ്ണം അതിൻ്റെ ഏറ്റവും ഉയർന്ന നിലയിൽ ദൈനംദിനം എത്തുകയും ചെയ്ത ജനുവരി 20-നും മാർച്ച് 27-നും ഇടയിലാണ് പഠനത്തിനുള്ള ഡാറ്റാ ശേഖരണം നടന്നത്.Corona virus രോഗം സ്ഥിരീകരിച്ച More
 
വീട്ടിൽനിന്ന് കോവിഡ്  പകരാനുള്ള സാധ്യത  പുറത്തുനിന്നുള്ളതിനെക്കാൾ കൂടുതലെന്ന് പഠനം

Corona virus

പുറത്തുനിന്നും സമ്പർക്കത്തിൽ ഏർപ്പെട്ട് രോഗം വരുന്നതിനെക്കാൾ കൂടുതലായി കൊറോണ വൈറസ് പകർന്നുകിട്ടാനുള്ള സാധ്യത കുടുംബാംഗങ്ങളിൽ നിന്നാണെന്ന് ദക്ഷിണ കൊറിയൻ എപ്പിഡെമിയോളജിസ്റ്റുകൾ. അമേരിക്കയിലെ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ശ്രദ്ധേയമായ ഈ നിഗമനം ഉള്ളത്. വൈറസ് അതിവേഗം വ്യാപിക്കുകയും ദക്ഷിണ കൊറിയയിലെ രോഗികളുടെ എണ്ണം അതിൻ്റെ ഏറ്റവും ഉയർന്ന നിലയിൽ ദൈനംദിനം എത്തുകയും ചെയ്ത ജനുവരി 20-നും മാർച്ച് 27-നും ഇടയിലാണ് പഠനത്തിനുള്ള ഡാറ്റാ ശേഖരണം നടന്നത്.Corona virus

രോഗം സ്ഥിരീകരിച്ച 5,706 ‘ഇൻഡെക്സ് ‘ രോഗികളെയും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 59,000-ത്തിലധികം ആളുകളെയും പഠനത്തിന് വിധേയമാക്കി.രോഗബാധിതരായ നൂറുപേരിൽ രണ്ടുപേർക്കാണ് ഗാർഹികേതര കോൺടാക്റ്റുകളിൽ നിന്ന് വൈറസ് പിടിപെട്ടത്. അതേ സമയം പത്തിൽ ഒരാൾക്ക് സ്വന്തം കുടുംബത്തിൽ നിന്നു തന്നെയാണ് രോഗം പകർന്നു കിട്ടിയത്.

രോഗം ആദ്യം സ്ഥിരീകരിക്കുന്നത് കൗമാരക്കാരിലോ, 60 മുതൽ 70 വരെ പ്രായമുള്ളവരിലോ ആണെങ്കിൽ വീട്ടിനകത്തെ പകർച്ചാ നിരക്ക് വളരെ ഉയർന്നതാവുമെന്ന് പഠനം തെളിയിക്കുന്നു. കൂടുതൽ സംരക്ഷണമോ പിന്തുണയോ ആവശ്യമുള്ളതിനാൽ ഈ പ്രായത്തിലുള്ളവർ കുടുംബാംഗങ്ങളുമായി അടുത്തബന്ധം പുലർത്താൻ സാധ്യതയുള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഗവേഷണ സംഘത്തെ നയിച്ച കൊറിയൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (കെസിഡിസി) ഡയറക്ടർ ജിയോംഗ് യൂൻ ക്യോങ് അഭിപ്രായപ്പെട്ടു.

ഒൻപത് വയസ്സിന് താഴെയുള്ള കുട്ടികൾ ഇൻഡെക്സ് രോഗികളാകാൻ സാധ്യത കുറവാണെന്ന് ഹാലിം യൂണിവേഴ്സിറ്റി കോളെജ് ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ചോ യംഗ് ജൂൻ പറഞ്ഞു. 29 പേരെ നിരീക്ഷിച്ചാണ് നിഗമനത്തിൽ എത്തിയത്. 20 മുതൽ 29 വയസ്സ് വരെ പ്രായമുള്ള 1629 പേരെയും ഇതേസമയം പഠനവിധേയമാക്കി. കുട്ടികളിൽ പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമാവാത്തത് ആ ഗ്രൂപ്പിലെ ഇൻഡക്സ് കേസുകൾ തിരിച്ചറിയുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

വൈറസ് വ്യാപനത്തിൽ പ്രായപരിധിയിലെ വ്യത്യാസത്തിന് വലിയ പ്രാധാന്യമില്ലെന്നാണ് ഗവേഷക സംഘത്തിൻ്റെ അഭിപ്രായം. ഏതു പ്രായക്കാരും വൈറസ് പകർത്താൻ ഇടയുള്ളവരാണ്. അതേ സമയം കുട്ടികളിൽ നിന്ന് വൈറസ് പകരാനുള്ള സാധ്യത താരതമ്യേന കുറവാണ്. എന്നാൽ ഈ നിഗമനം സ്ഥിരീകരിക്കുന്നതിന് ആവശ്യമായത്ര ഡാറ്റ തങ്ങളുടെ പക്കലില്ലെന്നും അവർ പറഞ്ഞു.