Movie prime

കോവിഡ് ബാധ പേൾഹാർബർ, 9/11 ആക്രമണങ്ങളെക്കാൾ ഭീകരമെന്ന് ട്രമ്പ്‌

1941 ഡിസംബർ 7-ലെ പേൾഹാർബർ ആക്രമണം, 2001 സെപ്റ്റംബർ 11-ലെ അൽഖ്വൈദ ആക്രമണം എന്നിവയെക്കാൾ മാരകമാണ് കൊറോണ വൈറസ് ബാധയെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ്. അമേരിക്കയ്ക്കു നേരെ ഇന്നേവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ ആക്രമണമാണ് ഇതെന്നും ട്രമ്പ് പറഞ്ഞു. രണ്ടാം ലോകയുദ്ധ കാലത്താണ് പേൾ ഹാർബർ ആക്രമണം നടന്നത്. ഹൊനോലുലുവിലെ പേൾ ഹാർബർ സൈനിക താവളം ജപ്പാൻ ആക്രമിക്കുകയായിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ, അപ്രതീക്ഷിതമായ ആക്രമണമാണ് ജപ്പാൻ അഴിച്ചുവിട്ടത്. നൂറു കണക്കിന് സിവിലിയന്മാരും ആയിരക്കണക്കിന് സൈനികരും More
 
കോവിഡ് ബാധ  പേൾഹാർബർ, 9/11 ആക്രമണങ്ങളെക്കാൾ ഭീകരമെന്ന് ട്രമ്പ്‌

1941 ഡിസംബർ 7-ലെ പേൾഹാർബർ ആക്രമണം, 2001 സെപ്റ്റംബർ 11-ലെ
അൽഖ്വൈദ ആക്രമണം എന്നിവയെക്കാൾ മാരകമാണ് കൊറോണ വൈറസ് ബാധയെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ്‌. അമേരിക്കയ്ക്കു നേരെ ഇന്നേവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ ആക്രമണമാണ് ഇതെന്നും ട്രമ്പ് പറഞ്ഞു.

രണ്ടാം ലോകയുദ്ധ കാലത്താണ് പേൾ ഹാർബർ ആക്രമണം നടന്നത്. ഹൊനോലുലുവിലെ പേൾ ഹാർബർ സൈനിക താവളം ജപ്പാൻ ആക്രമിക്കുകയായിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ, അപ്രതീക്ഷിതമായ ആക്രമണമാണ് ജപ്പാൻ അഴിച്ചുവിട്ടത്. നൂറു കണക്കിന് സിവിലിയന്മാരും ആയിരക്കണക്കിന് സൈനികരും കൊല്ലപ്പെട്ടു. 2,335 പട്ടാളക്കാർ കൊല്ലപ്പെട്ടെന്നും 1,143 പേർക്ക് മുറിവേറ്റെന്നുമാണ് ഔദ്യോഗിക കണക്ക്. നൂറു കണക്കിന് സിവിലിയന്മാർക്കും ജീവഹാനി സംഭവിച്ചു. ഒട്ടേറെ യുദ്ധക്കപ്പലുകളും എയർക്രാഫ്റ്റുകളും അന്തർവാഹിനികളും അഗ്നിക്കിരയായി. ജപ്പാന് നാശനഷ്ടങ്ങൾ കുറവായിരുന്നു. 64 സൈനികരാണ് കൊല്ലപ്പെട്ടത്. യുദ്ധം പ്രഖ്യാപിക്കാതെയുള്ള മിന്നലാക്രമണം ആയതിനാൽ യുദ്ധക്കുറ്റമെന്ന നിലയിലാണ് പേൾ ഹാർബർ ആക്രമണം ചരിത്രത്തിൽ എഴുതപ്പെട്ടത്.

കോവിഡ് ബാധ  പേൾഹാർബർ, 9/11 ആക്രമണങ്ങളെക്കാൾ ഭീകരമെന്ന് ട്രമ്പ്‌

2001സെപ്റ്റംബർ 11-ന് അമേരിക്കയിൽ അരങ്ങേറിയ അൽഖ്വൈദ ആക്രമണത്തിൽ 3000 പേരാണ് കൊല്ലപ്പെട്ടത്.

ഇതിനിടെ ചൈനയ്ക്കു നേരെയുള്ള ആരോപണങ്ങളും വിമർശനങ്ങളും ട്രമ്പ്‌ തുടരുകയാണ്. ചൈനയിലെ വൈറോളജി ലാബിൽ നിന്നാണ് കൊറോണ വൈറസ് പുറത്തു കടന്നതെന്നും ചൈനയിൽ വെച്ചുതന്നെ അതിൻ്റെ കഥ കഴിക്കാമായിരുന്നെന്നുമാണ് അമേരിക്കയുടെ ആരോപണം.

എന്നാൽ യാതൊരു തെളിവുമില്ലാതെ വെറുതേ ആരോപണങ്ങൾ പടച്ചുവിടുകയാണ് അമേരിക്കയെന്ന് ചൈന തിരിച്ചടിച്ചു. ശാസ്തജ്ഞരും വിദഗ്ധരായ മെഡിക്കൽ പ്രൊഫഷണലുകളും കൈകാര്യം ചെയ്യേണ്ട വിഷയത്തെ സ്വന്തം രാഷ്ടീയ നേട്ടങ്ങൾക്കായി ചിലർ ഉപയോഗപ്പെടുത്തുകയാണ്. മൃഗങ്ങളിലാണ് വൈറസ് ഉടലെടുത്തതെന്നും വുഹാനിലെ മൃഗച്ചന്തയിൽ നിന്ന് പിന്നീടത് മനുഷ്യരിൽ എത്തിയതാകാം എന്നുമാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

ഇതിനിടെ കൊറോണ വൈറസ് ബാധിച്ച് അമേരിക്കയിൽ മരണമടഞ്ഞവരുടെ എണ്ണം 72,000 കടന്നു. മെയ് അവസാനത്തോടെ മരണസംഖ്യ ഒരു ലക്ഷം കവിയുമെന്നാണ് ആരോഗ്യ വിദഗ്ധർ കരുതുന്നത്.