Movie prime

ലോക്ക്ഡൌണില്‍ കുടുങ്ങിയ ദമ്പതികള്‍ ഉണരുന്നത് ഒറാങ്ങുട്ടന്‍മാരെ കണി കണ്ടുകൊണ്ട്, ഒരു ദിവസത്തെ താമസച്ചെലവ് വെറും 425 രൂപ

ലോക്ക്ഡൌണ് കാരണം ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലെ ബുക്കിറ്റ് ലവാങ്ങ് എന്ന ഗ്രാമത്തില് അവധിക്കാലം ആഘോഷിക്കനെത്തിയ ബ്രിട്ടീഷ് ദമ്പതികള്ക്ക് ഇപ്പോള് കൂട്ട് ഒറാങ്ങുട്ടന്മാരും ഭീമന് പല്ലികളും പാമ്പുകളുമൊക്കെയാണ്. പക്ഷെ ദമ്പതികള് അതീവ സന്തോഷത്തിലും ഈ അനുഭവത്തെ സ്വര്ഗീയമെന്നുമാണ് അവര് പറയുന്നത്. ഏതാനും ദിവസത്തേക്ക് അവധിക്കാലം ആഘോഷിക്കാനാണ് 37കാരനായ ജെഫ് ഇപ്പും 36കാരിയായ സുസാന ബാരക്കോവയും ഇന്തോനേഷ്യയില് എത്തിയത്. ഏപ്രില് 12ന് തിരികെ പോരാന് ഇരുന്നപ്പോഴാണ് അവര് തിരികെ വരേണ്ട സിംഗപ്പൂര് വിമാനത്താവളം അടച്ചത്. ഇതാണ് ഇവരുടെ യാത്ര നീണ്ടു More
 
ലോക്ക്ഡൌണില്‍ കുടുങ്ങിയ ദമ്പതികള്‍ ഉണരുന്നത് ഒറാങ്ങുട്ടന്‍മാരെ കണി കണ്ടുകൊണ്ട്, ഒരു ദിവസത്തെ താമസച്ചെലവ് വെറും 425 രൂപ

ലോക്ക്ഡൌണ്‍ കാരണം ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലെ ബുക്കിറ്റ് ലവാങ്ങ് എന്ന ഗ്രാമത്തില്‍ അവധിക്കാലം ആഘോഷിക്കനെത്തിയ ബ്രിട്ടീഷ്‌ ദമ്പതികള്‍ക്ക് ഇപ്പോള്‍ കൂട്ട് ഒറാങ്ങുട്ടന്‍മാരും ഭീമന്‍ പല്ലികളും പാമ്പുകളുമൊക്കെയാണ്. പക്ഷെ ദമ്പതികള്‍ അതീവ സന്തോഷത്തിലും ഈ അനുഭവത്തെ സ്വര്‍ഗീയമെന്നുമാണ് അവര്‍ പറയുന്നത്.

ലോക്ക്ഡൌണില്‍ കുടുങ്ങിയ ദമ്പതികള്‍ ഉണരുന്നത് ഒറാങ്ങുട്ടന്‍മാരെ കണി കണ്ടുകൊണ്ട്, ഒരു ദിവസത്തെ താമസച്ചെലവ് വെറും 425 രൂപ

ഏതാനും ദിവസത്തേക്ക് അവധിക്കാലം ആഘോഷിക്കാനാണ് 37കാരനായ ജെഫ് ഇപ്പും 36കാരിയായ സുസാന ബാരക്കോവയും ഇന്തോനേഷ്യയില്‍ എത്തിയത്. ഏപ്രില്‍ 12ന് തിരികെ പോരാന്‍ ഇരുന്നപ്പോഴാണ് അവര്‍ തിരികെ വരേണ്ട സിംഗപ്പൂര്‍ വിമാനത്താവളം അടച്ചത്. ഇതാണ് ഇവരുടെ യാത്ര നീണ്ടു പോകാന്‍ കാരണം. 

തങ്ങള്‍ താമസിക്കുന്ന ഹോട്ടലിനു ചുറ്റും ഒറാങ്ങുട്ടന്‍മാരാണെന്നും ഹോട്ടലിലെ താമസത്തിന് ഒരു ദിവസം വെറും 5 യുറോ (425 രൂപ) മാത്രമേ ആകുന്നുള്ളൂ എന്നാണ് ദമ്പതികള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 

ലോക്ക്ഡൌണില്‍ കുടുങ്ങിയ ദമ്പതികള്‍ ഉണരുന്നത് ഒറാങ്ങുട്ടന്‍മാരെ കണി കണ്ടുകൊണ്ട്, ഒരു ദിവസത്തെ താമസച്ചെലവ് വെറും 425 രൂപ

”ഇപ്പോള്‍ രണ്ട് മാസത്തോളമായി ഞങ്ങള്‍ ഇവിടെ തന്നെയാണ്. ഞങ്ങളുടെ യാത്രയെപ്പറ്റി ഇനിയും വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. അത് വരെ ഇവിടെ കഴിയും’, ജെഫ് പറഞ്ഞു.

ലോക്ക്ഡൌണ്‍ തുടങ്ങിയപ്പോഴാണ് ഹോട്ടല്‍ ചാര്‍ജില്‍ ഇളവ് നല്‍കിയത്. താമസത്തിന് ദിവസേന 5 യുറോയും ഭക്ഷണത്തിനു രണ്ടു പേര്‍ക്കും കൂടി 2 യുറോയുമേ ആകുന്നുള്ളൂ. 

‘ലോക്ക്ഡൌണ്‍ ആണെന്ന് കരുതി ഞങ്ങള്‍ റൂമില്‍ അടച്ചിരിക്കുകയല്ല. ദിവസേന നദിക്കരയിലൂടെ ഞങ്ങള്‍ നടക്കാന്‍ പോകാറുണ്ട്. ഒറാങ്ങുട്ടനെയും ഭീമന്‍ പല്ലികളെയും ചില ദിവസങ്ങളില്‍ പാമ്പുകളെയും കാണാറുണ്ട്. ചൂട് കാലാവസ്ഥയാണെങ്കിലും കാടായത് കൊണ്ട് നല്ല സുഖമാണിവിടെ”,സുസാന പറഞ്ഞു.

ലോക്ക്ഡൌണില്‍ കുടുങ്ങിയ ദമ്പതികള്‍ ഉണരുന്നത് ഒറാങ്ങുട്ടന്‍മാരെ കണി കണ്ടുകൊണ്ട്, ഒരു ദിവസത്തെ താമസച്ചെലവ് വെറും 425 രൂപ

എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും അടഞ്ഞു കിടക്കുകയാണെങ്കിലും കടകളെല്ലാം സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ജാവയുടെ അത്രയും ലോക്ക്ഡൌണ്‍ സുമാത്രയെ ബാധിച്ചിട്ടില്ല. എന്നിരുന്നാലും യാത്രാവിലക്ക് കാരണം ഗതാഗതം സാധ്യമല്ല. പക്ഷെ നല്ല കാലാവസ്ഥയും ജീവജാലങ്ങളെയും കണ്ടുകൊണ്ടുണുരുന്നത് അതീവ സന്തോഷമാണെന്ന് ദമ്പതികള്‍ പറഞ്ഞു.