covid-19
in

പുകവലിക്കാർക്കും വെജിറ്റേറിയൻ ഭക്ഷണക്കാർക്കും കോവിഡ് സാധ്യത കുറവെന്ന് സി എസ് ഐ ആർ പഠനം

Covid-19

പുകവലിക്കാരിലും വെജിറ്റേറിയൻ ഭക്ഷണം ശീലമാക്കിയവരിലും കോവിഡ് വൈറസ് ബാധിക്കാനുള്ള സാധ്യത കുറവെന്ന് കാണിക്കുന്ന ഒരു റിപ്പോർട്ട് പുറത്തുവന്നു. കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻ്റ് ഇൻഡസ്ട്രിയൽ റിസർച്ച്
(സി എസ് ഐ ആർ) ആണ് പഠനം നടത്തിയത്. രക്തഗ്രൂപ്പ് ‘ഒ’ ആയവരിലും വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് റിപ്പോർട്ടിലുണ്ട്. എന്നാൽ ‘ബി’, ‘എ ബി’ ഗ്രൂപ്പുകാർ അപകട സാധ്യത കൂടുതലുള്ള വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.

ശാസ്ത്ര വ്യാവസായിക ഗവേഷണ കൗൺസിൽ അതിൻ്റെ നാൽപതോളം സ്ഥാപനങ്ങളിലെ ജീവനക്കാരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ലബോറട്ടറികൾ ഉൾപ്പെടെയുളള സ്ഥാപനങ്ങൾ പഠനത്തിൽ ഉൾപ്പെട്ടിരുന്നു. ജീവനക്കാർക്ക് പുറമേ അവരുടെ കുടുംബാംഗങ്ങളും ഗവേഷണത്തിൽ പങ്കാളികളായി. 10,427 പേരാണ് റിസർച്ചിൻ്റെ ഭാഗമായത്. അഖിലേന്ത്യാ തലത്തിലായിരുന്നു പഠനം.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻ്റ് ഇൻ്റഗ്രേറ്റീവ് ബയോളജി
(ഐ ജി ഐ ബി) ഗവേഷണത്തിൻ്റെ ഭാഗമാണ്. കോവിഡ് ശ്വാസകോശത്തെ ബാധിക്കുന്ന രോഗം ആണെങ്കിൽ പോലും പുകവലി കോവിഡിനെതിരെ സംരക്ഷണം തീർക്കുന്നതായ നിഗമനത്തിലാണ് പഠനം എത്തിച്ചേരുന്നത്.

ഫ്രാൻസ്, ഇറ്റലി, ന്യൂയോർക്ക്, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള സമാനമായ പഠനഫലങ്ങളും റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പുകവലിക്കാരിൽ ഇൻഫെക്ഷൻ നിരക്ക് കുറവാണെന്നാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ഡെമോഗ്രാഫിക് വിവരങ്ങൾക്കു പുറമേ, അപകട സാധ്യതാ ഘടകങ്ങൾ കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഗവേഷണത്തിൻ്റെ ഫലങ്ങളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. ജോലി, രക്തഗ്രൂപ്പ്, മെഡിക്കൽ ഹിസ്റ്ററി, പുകവലി, മദ്യപാനം ഉൾപ്പെടെയുള്ള ജീവിത ശീലങ്ങൾ, ഡയറ്റ് പ്രിഫറൻസ്, ട്രാൻസ്പോർട്ട് ടൈപ്പ് തുടങ്ങി നിരവധി വിവരങ്ങൾ പഠനവിധേയമാക്കിരുന്നു.

പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുന്നവർ, സെക്യൂരിറ്റി, ഹൗസ് കീപ്പിങ്ങ് ജോലികൾ ചെയ്യുന്നവർ, നോൺ സ്മോക്കേഴ്സ്, നോൺ വെജിറ്റേറിയൻസ് എന്നിവരിൽ സിറോ പോസിറ്റിവിറ്റി റിസ്ക് കൂടുതലാണെന്ന് കണ്ടെത്തിയതായി
ഐ ജി ഐ ബിയിലെ സീനിയർ സയൻ്റിസ്റ്റ് ശന്തനു സെൻഗുപ്ത അഭിപ്രായപ്പെട്ടു. വ്യക്തികളെ മൂന്നുമാസം മുതൽ ആറുമാസം വരെ തുടർച്ചയായി നിരീക്ഷിച്ചു കൊണ്ടുള്ള ഇത്തരമൊരു പഠനം രാജ്യത്തുതന്നെ ആദ്യമായാണ് നടക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നോർമൽ ആൻ്റിബോഡി ടെസ്റ്റിനു പുറമേ ന്യൂട്രലൈസിങ്ങ് ആൻ്റിബോഡി ടെസ്റ്റുകൂടി നടത്തിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.  ഐ ജി ഐ ബിയും സഹോദര സ്ഥാപനമായ സെല്ലുലാർ ആൻ്റ് മോളിക്യുലാർ ബയോളജിയും കൊറോണ വൈറസിൻ്റെ ജീനോം സീക്വൻസിങ്ങ് നടത്തുന്നതിൽ
രാജ്യത്തുതന്നെ മുൻനിരയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

naseeruddin shah

ലവ് ജിഹാദിൻ്റെ പേരിൽ ഹിന്ദു-മുസ്ലിം സംഘർഷം സൃഷ്ടിക്കുന്നതിനെതിരെ നസറുദ്ദീൻ ഷാ

Mahua-Moitra

ഇന്ത്യക്കാരുടെ നെഞ്ചിൽക്കേറിയുള്ള ബി ജെ പിയുടെ താണ്ഡവമാണ് ആദ്യം നിർത്തേണ്ടത്: മഹുവ മൊയ്ത്ര